For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും നിങ്ങള്‍ വിവാഹിതരായോ? വീണ്ടും വിവാഹം കഴിക്കുന്നതെങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്ന് അമൃതയും ഗോപിയും

  |

  പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഗോപി സുന്ദറും അമൃത സുരേഷും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജിലെ പോസ്റ്റുകളൊക്കെ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. അതേ സമയം നെഗറ്റീവ് വാര്‍ത്തകളാണ് താരങ്ങളെ തേടി വന്ന് കൊണ്ടിരിക്കുന്നത്.

  Recommended Video

  Gopi Sundar & Amrutha Suresh Talks: ശരിക്കും കല്യാണം കഴിഞ്ഞോ? തൊന്തരവുമായി മ്യൂസിക് Couples

  ഇടയ്ക്ക് രണ്ടാളും ഒരുമിച്ച് ചെയ്ത ആല്‍ബത്തില്‍ നിന്നും പുറത്തിറങ്ങിയ പ്രൊമോ വീഡിയ തരംഗമായി. ഇതിലെ ലിപ് ലോക് സീനാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍ കേരളത്തില്‍ ശരിക്കും ലൈംഗിക ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് ആ വീഡിയോ ഇത്രയധികം റീച്ച് ആയതെന്നാണ് ഗോപി സുന്ദറും അമൃതയും പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

  ലിപ് ലോക് വീഡിയോ പുറത്ത് വിട്ടതിന് കാരണമെന്താണ്?

  ആല്‍ബത്തിന്റെ പോസ്റ്ററിട്ടപ്പോള്‍ ആരുമത് ശ്രദ്ധിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ നല്ലൊരു പോസ്റ്ററാണത്. ആരും കണ്ടാല്‍ അത് മോശമാണെന്ന് പറയില്ലാത്ത നല്ല ഭംഗിയുള്ള പോസ്റ്ററായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിന് എട്ട് കമന്റുകളാണ് ആകെ വന്നത്. ഇങ്ങനെയാണെങ്കില്‍ ആരുമത് കാണില്ലല്ലോ, നമുക്ക് കിസിങ്ങ് സീന്‍ എടുത്ത് ഇട്ടാലോന്ന് ചിന്തിച്ചത് അന്നേരമാണ്. ആ വീഡിയോ ഇട്ടതിന് ശേഷമാണ് കേരളത്തില്‍ ഇത്രയും ലൈംഗിക ദാരിദ്ര്യം ഉണ്ടെന്നുള്ളത് വ്യക്തമാവുന്നത്.

  Also Read: പോ.. പോയി ബാറ്റും ബോളും കളിക്ക് സഹോദരാ; സ്റ്റോറി നീക്കിയതിന് പിന്നാലെ പന്തിനോട് ഉർവശി

  ഒരു സാരി തെങ്ങിന്റെ മുകളില്‍ ചുറ്റിയാലും മതി. കാരണം അത്രയധികം ലൈംഗിക ദാരിദ്ര്യമാണ് കേരളത്തില്‍. ആ സംഭവം കണ്ടപ്പോഴെക്കും പലര്‍ക്കും എന്തൊരു സന്തോഷമാണ്. കപടമായി അത് കണ്ട് സന്തോഷിക്കുകയും ശേഷം അതിനെ കുറ്റം പറയുന്നവരുമുണ്ട്. എന്തായാലും എന്റെ ഉദ്ദേശം നടന്നു. നല്ല രീതിയില്‍ അതിന് റീച്ച് ഉണ്ടാവണമെന്ന് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളു. ആ ഉദ്ദേശം നടന്നതായി ഗോപി സുന്ദര്‍ പറയുന്നു.

  Also Read: അമ്മക്കിളിയെ തലോടുന്ന കുഞ്ഞിക്കൈകൾ, മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി

  പ്രണയം വെളിപ്പെടുത്തിയാല്‍ നെഗറ്റീവും പോസിറ്റീവും കമന്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

  അത് പ്രതീക്ഷിച്ചിരുന്നുവെന്ന് അമൃതയും ഗോപി സുന്ദറും പറയുന്നു. നീ വിചാരിക്കുന്നത് പോലെയല്ല, കുറച്ച് സീനായേക്കും എന്ന് ഗോപി പറഞ്ഞു. അത് കുഴപ്പമില്ലെങ്കില്‍ ഇടാമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ആദ്യമായി പ്രണയം വെളിപ്പെടുത്തുന്നത്..

  Also Read: 'വീട്ടിൽ വരെ വന്നു, പക്ഷെ ഒരു ഉറപ്പ് അവന് കൊടുത്തില്ല'; ഐശ്വര്യയെക്കുറിച്ച് സൽമാന്റെ സഹോദരൻ പറഞ്ഞത്

  ശരിക്കും നിങ്ങള്‍ വിവാഹിതരായോ?

  പഴനിയില്‍ പോയപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും മാലയും സിന്ദൂരവുമൊക്കെ തൊട്ട് നില്‍ക്കുന്നത് കണ്ടതോടെയാണ് വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത വന്നത്. ഇത് പിന്നെയും സഹിക്കാം. പക്ഷേ അമൃതയും ഗോപി സുന്ദറും വീണ്ടും വിവാഹിതരായെന്ന തരത്തില്‍ വരുന്നത് കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്. വീണ്ടും വിവാഹിതരാവുന്ന പരിപാടി എങ്ങനെയാണെന്ന് മനസിലാവുന്നില്ല.

  ആ വാര്‍ത്തയുടെ താഴെ അതെങ്ങനെയാണ് വീണ്ടും വീണ്ടും വിവാഹിതാരവുന്നതെന്ന് ഞങ്ങള്‍ക്ക് തോന്നിയ സംശയം പലരും കമന്റിലൂടെ ചോദിച്ചിരുന്നു. എല്ലാം നോക്കിയിരുന്ന് ചിരിക്കുകയാണ് ചെയ്യാറുള്ളത്. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കുമൊക്കെ ഇതൊരു എന്റര്‍ടെയിന്‍മെന്റാണ്.

  വിമര്‍ശകരോട് പറയാനുള്ള മറുപടിയിങ്ങനെയാണ്..

  'സിനിമയ്‌ക്കോ സീരിയലിനോ എന്തിന് വേണമെങ്കിലും കണ്ടന്റ് ക്രിയേറ്റ് ചെയ്യാം. പക്ഷേ മറ്റൊരാളുടെ ജീവിതത്തെ കുറിച്ച് കമന്റ് ചെയ്യുമ്പോള്‍ അവരുടെ അനുവാദം കൂടി വാങ്ങിയിട്ട് വേണം. അതാണ് മര്യാദ. സ്വന്തം ഇഷ്ടപ്രകാരം പുതിയ സ്റ്റോറിയുണ്ടാക്കുന്നത് മോശമാണ്. നമ്മളെ കുറിച്ച് പറയുന്നതിന് പകരം മക്കളെ കുറിച്ച് പറയുമ്പോള്‍ വിഷമമാണെന്ന്' ഗോപി സുന്ദര്‍ പറയുന്നു..

  Read more about: amrutha suresh gopi sunder
  English summary
  Gopi Sundar And Amrutha Suresh Clarifies About Their Marriage Rumours In Latest Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X