For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക്ഡൗണ്‍; വായനയെ ആയുധമാക്കി ഹെന്ന, ഫുള്‍ ആന്റ് ഫുള്‍ പോസിറ്റിവാണ് ഡാര്‍വിന്റെ കാമുകി

  |

  പേനയാണ്, പുസ്തകങ്ങളാണ് ഏറ്റവും വലിയ ആയുധം എന്ന് വിശ്വസിച്ചിരുന്ന നരു ചരിത്രം നമുക്കുണ്ടായിരുന്നു. സ്വാതന്ത്ര സമരകാലത്തും അടിയന്തരാവസ്ഥാകാലത്തുമൊക്കെ പുസ്തകങ്ങളും പേനയും ആയുധമാക്കിയ തത്വചിന്തകരമാണ് നമ്മളെ മുന്നോട്ട് നയിച്ചത്. ഇവിടെയും നമുക്ക് ധൈര്യം തരുന്നത് അത്തരം പുസ്തകങ്ങളാണെന്ന് നടി ഹെന്ന റെജി കോശി വിശ്വസിക്കുന്നു. ഏതൊരു മോശം സാഹചര്യത്തെയും മറികടക്കാന്‍ വായനയിലൂടെ സാധിക്കും എന്ന് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഹെന്ന പറഞ്ഞു.


  ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ എവിടെയായിരുന്നു, എന്തായിരുന്നു സാഹചര്യം?

  ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ എവിടെയായിരുന്നു, എന്തായിരുന്നു സാഹചര്യം?

  ലോക്ക് ഡൗണ്‍ തുടങ്ങിയ കാലം മുതലേ ഞാന്‍ വീട്ടില്‍ തന്നെയായിരുന്നു. എറണാകുളത്തെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ചില സിനിമകളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചിലത് ഏറെ കുറേ ശരിയായതായിരുന്നു. പക്ഷെ ഇനി അതിന്റെ ഭാവി എന്തായിരിക്കും എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലല്ലോ. മോഡലിങ് ഒക്കെ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ലോക്ക് ഡൗണ്‍ വന്നു പെട്ടത്.

  സിനിമയെ കുറച്ചധികം ഗൗരവത്തോടെ നോക്കി കാണുകയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പക്വതയുള്ള ഒരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെ ചില കഥകളൊക്കെ കേട്ടു. ചര്‍ച്ചകള്‍ പോയിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഇനി എല്ലാം തല്ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുന്നു.

  കഴിഞ്ഞ നാല് മാസക്കാലം എങ്ങിനെ കടന്നുപോയി?

  കഴിഞ്ഞ നാല് മാസക്കാലം എങ്ങിനെ കടന്നുപോയി?

  ഈ ഒരു കാലഘട്ടത്തെ സ്വയം തയ്യാറെടുക്കാന്‍ വേണ്ടിയുള്ള സമയമായിട്ടാണ് ഞാന്‍ കാണുന്നത്. സിനിമയെ കുറിച്ച് ചിന്തിക്കുന്നതിനെക്കാള്‍, ചെയ്യാന്‍ പറ്റാതിരുന്ന കാര്യങ്ങള്‍ ഓരോന്നായി ചെയ്യാന്‍ ശ്രമിയ്ക്കുകയാണ്. വായന വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. കുറേയേറെ പുസ്തകങ്ങള്‍ വാങ്ങി വച്ചിരുന്നെങ്കിലും ഒന്നും വായിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അതത്രയും വായിച്ച് ഉള്‍ക്കൊള്ളുകയാണ്.

  ആദ്യത്തെ ഒരു മാസമൊക്കെ ഹോട്‌സ്റ്റാറിലും ആമസോണിലുമൊക്കെ വരുന്ന സിനിമകള്‍ കാണുമായിരുന്നു. പക്ഷെ പിന്നീടെനിക്കത് ബോറടിച്ചു തുടങ്ങി. പ്ലാറ്റ് ഫോം മോശമായതുകൊണ്ടല്ല, വലിയ സ്‌ക്രീനില്‍ നമ്മള്‍ കണ്ടു ശീലിച്ച സിനിമകള്‍ ഫോണില്‍ ചെറിയ സ്‌ക്രീനിലെത്തുമ്പോള്‍ അത്ര സുഖം പോര എന്ന തോന്നി. സത്യസന്ധമായി പറഞ്ഞാല്‍, സമയം വെറുതേ പാഴാക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ പിന്നെ ഞാന്‍ നെറ്റ് റീചാര്‍ജ് ചെയ്യാതെയായി. കൂടുതലും വായനയില്‍ ശ്രദ്ധ കൊടുത്തു.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
  എത്തരത്തിലുള്ള പുസ്തകങ്ങളാണ് കൂട്ട്. വായനയിലൂടെ ഈ ഒരു കാലത്തെ അതിജീവിക്കാം എന്ന് വിശ്വസിക്കുന്നുണ്ടോ?

  എത്തരത്തിലുള്ള പുസ്തകങ്ങളാണ് കൂട്ട്. വായനയിലൂടെ ഈ ഒരു കാലത്തെ അതിജീവിക്കാം എന്ന് വിശ്വസിക്കുന്നുണ്ടോ?

  സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളോ നോവലുകളോ ഒന്നുമല്ല, കൂടുതലും പോസിറ്റീവായ ചിന്തകള്‍ തരുന്ന പുസ്തകങ്ങളാണ് വായിക്കുന്നത്. ഈ സമയത്ത് അതാണല്ലോ അത്യാവശ്യം. ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്- നോര്‍മന്‍ വിന്‍സന്റ്, ഇന്നര്‍ എന്‍ജിനിയറിങ് - സദ്ഗുരു, തിങ്ക് ആന്റ് ഗ്രോ റിച്ച്- നെപ്പോളിയന്‍ ഹില്‍ തുടങ്ങി എല്ലാ പുസ്തകങ്ങളിലും പറയുന്നത് ഏതൊരു സാഹചര്യത്തില്‍ നമ്മള്‍ വീണു പോയാലും, നമ്മുടെ മനസ്സിന്റെ നില കൃത്യമാണെങ്കില്‍ അതില്‍ നിന്നെല്ലാം വീണ്ടെടുക്കാന്‍ സാധിക്കും എന്നതാണ്.

  എന്താണ് സാഹചര്യം എന്ന് മനസ്സിലാക്കി അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിയ്ക്കുക. അയ്യോ എന്റെ അവസരങ്ങളെല്ലാം പോയി എന്ന് കരുതി ഞാന്‍ സങ്കടപ്പെട്ടിരിക്കാന്‍ തുടങ്ങിയാല്‍ ആ സങ്കടം കൂടും എന്നല്ലാതെ ഒരിക്കലും കുറിയില്ല. മറിച്ച് ആ സാഹചര്യത്തെ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ നമുക്ക് സാധിക്കും. ഇപ്പോഴുള്ള ഈ അവസ്ഥയെ പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുകയും അതില്‍ സന്തോഷം കണ്ടെത്തുകയുമാണ് ഞാന്‍ ചെയ്യുന്നത്.

  വായന ഒരു നല്ല മരുന്നല്ലേ ?

  വായന ഒരു നല്ല മരുന്നല്ലേ ?

  തീര്‍ച്ചയായും അതെ. വായനയിലൂടെ നമുക്ക് കൊറോണയെയും പ്രതിരോധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദ്യമൊന്നും നമുക്ക് ഈ വൈറസിനെ ഒട്ടും പേടി ഇല്ലായിരുന്നു. ഇപ്പോള്‍ അത് കൂടിക്കൂടി വരുമ്പോള്‍ പേടി കൂടുകയും ടെന്‍ഷന്‍, ബിപി പോലുള്ള മറ്റ് രോഗാവസ്ഥയിലേക്ക് എത്തുകയും ശരീരത്തിന്റെ പ്രതിരോധം നഷ്ടപ്പെടുകയും ചെയ്യുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെങ്കില്‍ മനസ്സിന്റെ ധൈര്യം കൊണ്ട് കൊറോണയെ അതിജീവിക്കാം. ഇന്ത്യയ്ക്ക് പുറത്തുള്ള എന്റെ ചില ബന്ധുക്കള്‍ക്ക് കൊറോണ വന്നിരുന്നു. പക്ഷെ കൃത്യമായ ഭക്ഷണ രീതി കൊണ്ടും മനോധൈര്യം കൊണ്ടും അവരതിനെ അതിജീവിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു.

  തിരിഞ്ഞു നോക്കിയാല്‍ ഈ കൊറോണ കാലത്തെ എങ്ങിനെ ഉപകാരപ്പെടുത്തി എന്നാണ് വിലയിരുന്നത്തുന്നത് ?

  തിരിഞ്ഞു നോക്കിയാല്‍ ഈ കൊറോണ കാലത്തെ എങ്ങിനെ ഉപകാരപ്പെടുത്തി എന്നാണ് വിലയിരുന്നത്തുന്നത് ?

  ശരീരികമായിട്ടും മാനസികമായിട്ടും കലാപരമായിട്ടും ഞാനെന്നെ വാര്‍ത്തെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ ഞാന്‍ സിനിമകള്‍ കാണുകയും വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഈ ഒരു സാഹചര്യം കഴിഞ്ഞാല്‍ കൂടുതല്‍ സിനിമയില്‍ ശ്രദ്ധിക്കണം എന്ന് തന്നെയാണ് ആഗ്രഹം. അതിന് വേണ്ടി ചില ഫോട്ടോഷൂട്ടുകളും മറ്റും നടത്താനാണ് ആലോചിക്കുന്നത്.

  English summary
  Hannah Reji Koshy about her lockdown days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X