twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനദ്ദേഹത്തെ കോപ്പി അടിച്ചിട്ടില്ല, അങ്ങനെ പറയുന്നത് തന്റെ തോല്‍വിയാണെന്ന് അജു വര്‍ഗ്ഗീസ്

    By Aswini
    |

    മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാവാത്ത ഹാസ്യതാരമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇപ്പോള്‍ അജു വര്‍ഗ്ഗീസ്. 2017 ല്‍ ചെറുതും വലുതമായി പത്തൊന്‍പത് സിനിമകളാണ് അജു വര്‍ഗ്ഗീസ് അഭിനയിച്ചത്. ഒരുകാലത്ത് ജഗതിയോ ഇന്നസെന്റോ ഇല്ലാതെ സിനിമയില്ല എന്ന് പറഞ്ഞത് പോലെ അജുവിന്റെ കാര്യത്തിലും വന്നുകഴിഞ്ഞു.

    'ദുല്‍ഖറും പൃഥ്വിയും പറയാനുള്ള മുഖത്ത് നോക്കി പറയും, നിവിനെ പോലെ ഫാന്‍സിനെ കൊണ്ട് പറയിപ്പിക്കില്ല''ദുല്‍ഖറും പൃഥ്വിയും പറയാനുള്ള മുഖത്ത് നോക്കി പറയും, നിവിനെ പോലെ ഫാന്‍സിനെ കൊണ്ട് പറയിപ്പിക്കില്ല'

    ജൂനിയര്‍ ഇന്നസെന്റ് എന്നാണ് ചിലര്‍ ഇപ്പോള്‍ അജുവിനെ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ തന്നെ അങ്ങനെ വിളിക്കരുത് എന്നും, ജൂനിയര്‍ ഇന്നസെന്റ് എന്ന് വിളിയ്ക്കുന്നത് ഒരു നടന്‍ എന്ന നിലയില്‍ തന്റെ പരാജയമാണെന്നും അജു പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.

    എന്റെ തോല്‍വി

    എന്റെ തോല്‍വി


    ഇന്നസെന്റ് ചേട്ടന്‍ ഒരു ലെജന്റാണ്. അദ്ദേഹത്തിന്റെ സംസാര രീതിയും ശരീരപ്രകൃതവും അഭിനയവും എല്ലാം വ്യത്യസ്തം. ഒരിക്കലും അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യാന്‍ കഴിയില്ല. അങ്ങനെ താരതമ്യം ചെയ്യുന്നത് ഒരു നടന്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്.

    കോപ്പിയടിച്ചിട്ടില്ല

    കോപ്പിയടിച്ചിട്ടില്ല

    എന്റെ കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും കോപ്പി അടിക്കാന്‍ ശ്രമിച്ചിട്ടില്ല. ജൂനിയര്‍ ഇന്നസെന്റ് എന്ന വിളിയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.

    മമ്മൂട്ടിയ്ക്കും ലാലിനുമൊപ്പം

    മമ്മൂട്ടിയ്ക്കും ലാലിനുമൊപ്പം

    ഇപ്പോഴുള്ള യുവതലമുറക്കാരില്‍ ഏറ്റവുമധികം ലാലേട്ടനൊപ്പവും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിച്ചത് ഒരു പക്ഷെ ഞാനായിരിയ്ക്കും. ലോഹം എന്ന ചിത്രത്തില്‍ എനിക്ക് ഒരൊറ്റ സീന്‍ മാത്രമേയുള്ളൂ. അത് ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കില്ല. അതൊക്കെയും പഠിക്കാനുള്ള അവസരമായിട്ടാണ് കാണുന്നത്.

    ധ്യാനും വിനീതുമായുള്ള ബന്ധം

    ധ്യാനും വിനീതുമായുള്ള ബന്ധം

    വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. രണ്ട് പേരെയും താരതമ്യം ചെയ്യാന്‍ എനിക്ക് കഴിയില്ല. രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ധ്യാനുമായി എനിക്ക് എന്തും സംസാരിക്കാം. അത്രയേറെ ക്ലോസ് ആണ്. എന്നാല്‍ വിനീതിന്റെ അടുത്ത് അല്പം ബഹുമാനം കൂടെയുള്ളത് കൊണ്ട് അത്രയ്ക്ക് അങ്ങ് ക്ലോസ് അല്ല.

    ശ്രീനിവാസനൊപ്പം

    ശ്രീനിവാസനൊപ്പം

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ രണ്ട് ചിത്രങ്ങളിലും ശ്രീനിയേട്ടനൊപ്പം അഭിനയിച്ചെങ്കിലും കോമ്പിനേഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ ആ കുറവ് നികത്തുകയാണ്. ശ്രീനിയേട്ടന്‍ മാത്രമല്ല ഉര്‍വശി ചേച്ചിയും ലളിത ചേച്ചിയും (കെപിഎസി ലളിത) ചിത്രത്തിലുണ്ട്.

    നിര്‍മിക്കാന്‍ പോകുന്നു

    നിര്‍മിക്കാന്‍ പോകുന്നു

    സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞു പോലും നോക്കില്ല എന്ന് അജു വ്യക്തമാക്കി. എന്നാല്‍ അടുത്ത പരിപാടി നിര്‍മാണമാണ്. സിനിമ എനിക്ക് അപ്രതീക്ഷമായി ലഭിച്ച ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഞാന്‍ ദുരുപയോഗം ചെയ്യില്ല- അജു പറഞ്ഞു

    English summary
    I am a failure as an actor if people compare me with Innocent: Aju Varghese
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X