For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ടയിലെ വേഷം നഷ്ടപ്പെട്ടത്, മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ സ്വപ്‌നം: പ്രിയങ്ക നായര്‍

  |

  'ഞാന്‍ ജീവിക്കുന്നതും എന്നെ ജീവിപ്പിക്കുന്നതുമല്ലാം സിനിമയാണ്'... അത്രമേല്‍ ഇഷ്ടത്തോടെയാണ് പ്രിയങ്ക നായര്‍ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സംസാരിച്ചു തുടങ്ങിയത്. ഒരു ജോലി മാത്രമല്ല എനിക്ക് സിനിമ.. അത് തന്റെ പാഷനാണെന്ന് പ്രിയങ്ക പറയുന്നു.

  പൊതുവെ മലയാളി നായികമാര്‍ മലയാളത്തില്‍ നാന്ദി കുറിച്ച് പിന്നെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാകുകയാണ് പതിവ്. എന്നാല്‍ പ്രിയങ്ക തമിഴില്‍ തുടങ്ങി മലയാളത്തില്‍ വിജയം നേടിയ നായികയാണ്. 2006 ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പ്രിയങ്ക തന്റെ സിനിമാ - ജീവിത വിശേഷങ്ങള്‍ ഫില്‍മിബീറ്റുമായി പങ്കുവയ്ക്കുന്നു.

  വസന്തബാലനെ പോലൊരു മികച്ച സംവിധായകനൊപ്പം തമിഴില്‍ അരങ്ങേറ്റം. സിനിമയിലെ തുടക്കകാലം എങ്ങിനെയായിരുന്നു?

  വസന്തബാലനെ പോലൊരു മികച്ച സംവിധായകനൊപ്പം തമിഴില്‍ അരങ്ങേറ്റം. സിനിമയിലെ തുടക്കകാലം എങ്ങിനെയായിരുന്നു?

  മിനിസ്‌ക്രീനിലൂടെയാണ് എന്റെ തുടക്കം. ക്യാമറമാന്‍ അഴകപ്പന്‍ സറാണ് വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി വസന്തബാലന്‍ സാറിന് എന്നെ കാണിച്ചുകൊടുത്തത്. തങ്കം എന്ന കഥാപാത്രത്തിന് ഞാന്‍ തന്നെ മതി എന്ന് അദ്ദേഹം തീരുമാനിച്ചു. തമിഴര്‍ സ്ത്രീകള്‍ക്ക് വളരെ അധികം ബഹുമാനം നല്‍കും. ആദ്യ ചിത്രത്തിന് തന്നെ അത് ലഭിച്ചതുകൊണ്ട് കംഫര്‍ട്ട് അനുഭവപ്പട്ടു. നല്ല ടീം ആയിരുന്നു. പിന്നീടുള്ള സിനിമകളിലും അത് ലഭിച്ചിട്ടുണ്ട്. തമിഴില്‍ മാത്രമല്ല മലയാളത്തിലും നല്ല അനുഭവങ്ങളാണ് ഉണ്ടായത്.

  തുടക്കകാലത്ത് തമിഴില്‍ കുറച്ച് സിനിമകള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. എനിക്ക് സിനിമയുടെ ഒരു പാരമ്പര്യവുമില്ല. അതുകൊണ്ട് തന്നെ അറിവില്ലായ്മ ഒരുപാടുണ്ടായിരുന്നു. രണ്ട് സിനിമകള്‍ ഒരുമിച്ച് എടുക്കില്ല. ഡേറ്റ് ക്ലാഷ് വരുമോ എന്ന പേടിയായിരുന്നു. എനിക്ക് കംഫര്‍ട്ടബിളായാല്‍ മാത്രമേ ചെയ്യൂ. മാത്രമല്ല അപ്പോള്‍ ഞാന്‍ പഠനവും മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. എനിക്കെന്റേതായ പരിമിതികളും ഉണ്ടായിരുന്നു. അതുകൊണ്ട് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ ഇപ്പോള്‍ അറിയാം. അതുകൊണ്ട് തന്നെ കൂടുതല്‍ സജീവമാവാന്‍ കഴിയുന്നു. സിനിമ ഇന്ന് എനിക്ക് ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്.

  സിനിമയുടെ ഗ്ലാമര്‍ ഒരിക്കലും പ്രിയങ്കയെ തൊട്ടതായി കണ്ടിട്ടില്ല. ഓഫ്ബീറ്റ് സിനിമകളിലാണ് അധികവും കാണാറുള്ളത്. ചെയ്ത കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍...

  സിനിമയുടെ ഗ്ലാമര്‍ ഒരിക്കലും പ്രിയങ്കയെ തൊട്ടതായി കണ്ടിട്ടില്ല. ഓഫ്ബീറ്റ് സിനിമകളിലാണ് അധികവും കാണാറുള്ളത്. ചെയ്ത കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍...

  ഞാനത്രയേറെ ആസ്വദിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. ചെയ്ത കഥാപാത്രങ്ങളെല്ലാം അത്രമേല്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നുക്കുന്നാണ്. എന്റെ ഓരോ സംവിധായകരോടും അതിന് നന്ദിയുണ്ട്. ഭൂമി മലയാളം എന്ന ചിത്രത്തില്‍ ഒരു അത്‌ലറ്റ് ആയിരുന്നു. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. ഓര്‍മമാത്രം, ജലം, കുംബസാരം, ലീല എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. ലീലയിലെ വേഷം ചെറുതാണെങ്കിലും വളരെ ആസ്വദിച്ചാണ് ചെയ്തത്. ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിലൂടെ എനിക്കൊരു രൂപമാറ്റം തന്നത് റോഷന്‍ ആന്‍ഡ്രൂസ് ആണ്.

  ഒരു കഥ കേള്‍ക്കുന്നത് മുതല്‍ ആ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. പിന്നെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാ ആ കഥാപാത്രം കൂടെയുണ്ടാവും. ഓരോ ഘട്ടത്തിലും സംശയം തോന്നുമ്പോള്‍ സംവിധായകനും എഴുത്തുകാരനുമായി നിരന്തരം കമ്യൂണിക്കേറ്റ് ചെയ്യും. വളരെ അധികം കൗതുകത്തോടെയാണ് ഓരോ കഥാപാത്രവും ചെയ്യുന്നത്. അഭിനയിച്ച് കഴിഞ്ഞ് മോണിറ്ററില്‍ നോക്കുമ്പോള്‍ ആദ്യമായി അഭിനയിച്ച അതേ ഫീലാണ് ഉണ്ടാവാറുള്ളത്. ഓരോ സിനിമയില്‍ നിന്നും ഓരോന്ന് പഠിക്കാനുണ്ട്.

  ചില രംഗങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ മോണിറ്റല്‍ നോക്കാറില്ല. അത്രമേല്‍ എഫേര്‍ട്ട് എടുത്ത് ചെയ്ത് കഴിഞ്ഞാല്‍, ഇതിനപ്പുറം ഇല്ല എന്ന് തോന്നിയാല്‍ മോണിറ്റര്‍ നോക്കില്ല. സംവിധായകരെ നോക്കിയാല്‍ റിസള്‍ട്ട് അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ ടീം മുഴുവന്‍ കൈയ്യടിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷവും ആത്മവിശ്വാസവും ഒന്ന് വേറെ തന്നെയാണ്.

  തുടക്കത്തില്‍ തന്നെ ലഭിച്ച സംസ്ഥാന പുരസ്‌കാരം ഒരു പ്രചോദനമല്ലേ?

  തുടക്കത്തില്‍ തന്നെ ലഭിച്ച സംസ്ഥാന പുരസ്‌കാരം ഒരു പ്രചോദനമല്ലേ?

  തീര്‍ച്ചയായും ആണ്. ഞാന്‍ അഭിനയിക്കുന്നതിന് അച്ഛനും അമ്മയ്ക്കും എതിര്‍പ്പില്ലെങ്കിലും സിനിമ ഒരു പ്രൊഫഷനാക്കുന്നതിനോട് താത്പര്യമുല്ലായിരുന്നു. പഠിച്ച് ജോലിയാക്കാനായിരുന്നു അവരുടെ നിര്‍ബന്ധം. പക്ഷെ സംസ്ഥാന പുരസ്‌കാരം കിട്ടിയതോടെ ഇത് കളി തമാശയല്ല എന്നവര്‍ക്കും ബോധ്യമായി. നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്യണം എന്ന നിര്‍ബന്ധം മാത്രമേ അവര്‍ക്കുള്ളൂ. ചരിത്രത്തിന്റെ ഭാഗമാവണം. വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളായി ഞാനുമുണ്ടാവണം എന്നതാണ് അവരുടെ ആഗ്രഹം.

  സിനിമ പോലെയാണോ ജീവിതം... തോറ്റുപോവുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

  സിനിമ പോലെയാണോ ജീവിതം... തോറ്റുപോവുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

  ഞാന്‍ എവിടെയും തോറ്റു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതിന് ഇടം കൊടുക്കാറില്ല. ആക്ഷന്‍ - കട്ട് ഇതിന് നടുവിലാണ് ജീവിതം എന്ന് പലപ്പോഴും തോന്നാറുണ്ട്. അല്ല അതാണ് സത്യം. ചില സന്ദര്‍ഭങ്ങളില്‍ സിനിമയില്‍ നമുക്ക് റീടേക്ക് ചോദിക്കാന്‍ കഴിയില്ല. ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള കോമ്പിനേഷന്‍ രംഗമാണെങ്കില്‍ ഒറ്റ ടേക്കില്‍ ഓകെ ആക്കണം. അത് പോലെയാണ് ജീവിതവും. അവിടെ ഒറ്റ ചാന്‍സ് മാത്രമേയുള്ളൂ. ചെയ്യുന്നതിന് മുന്‍പ് മനസ്സ് കൊണ്ട് തയ്യാറെടുക്കണം. പിന്നീട് ചിന്തിച്ചിട്ട് കാര്യമില്ല. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും എന്റെ സന്തോഷവും സമാധാനവും എനിക്ക് വളരെ അധികം പ്രധാനമുള്ളതാണ്. അതിന് രണ്ടിനെയും മറ്റൊരാള്‍ ശല്യം ചെയ്യാന്‍ ഞാന്‍ അനുവദിക്കില്ല.

  മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും പ്രിയങ്ക വളരെ അധികം സെലക്ടീവാണല്ലോ. എങ്ങിനെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്?

  മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും പ്രിയങ്ക വളരെ അധികം സെലക്ടീവാണല്ലോ. എങ്ങിനെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്?

  ആദ്യം നോക്കുന്നത് കഥയും കഥാപാത്രവുമാണ്. സംവിധായകനും എഴുത്തുകാരനെയും നോക്കും. തീര്‍ച്ചയായും അഭിനയിക്കുന്ന സിനിമ തിയേറ്ററിലെത്തിക്കാന്‍ കെല്‍പുള്ള പ്രൊഡക്ഷന്‍ ഹൗസ് ആണോ എന്നുള്ളുതും ഉറപ്പ് വരുത്തും. പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനും എനിക്ക് വളരെ അധികം ഇഷ്ടമാണ്. അവരിലൂടെ പുതിയ ചില പരീക്ഷണങ്ങളുടെ ഭാഗമാകാന്‍ കഴിയും...

  പതിനഞ്ചാം വയസില്‍ മാനഭംഗം ചെയ്യപ്പെട്ടു! വെളിപ്പെടുത്തലുമായി പ്രശസ്ത നടി

  മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകള്‍ ചെയ്തു. ഇനി എന്നാണ് മമ്മൂട്ടിയ്‌ക്കൊപ്പം?

  മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകള്‍ ചെയ്തു. ഇനി എന്നാണ് മമ്മൂട്ടിയ്‌ക്കൊപ്പം?

  അത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ കണ്ടുകൊണ്ടല്ലേ നമ്മള്‍ സിനിമയില്‍ എത്തിയത്. രണ്ട് പേരെയും ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമയ്ക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ഞാനും. ഒന്ന് രണ്ട് സിനിമകളില്‍ അവസരം കിട്ടിയിട്ടും നഷ്ടപ്പെട്ടുപോയി. ഏറ്റവുമൊടുവില്‍ ഉണ്ട എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ ഭാര്യാ വേഷത്തിന് വേണ്ടി നോക്കിയിരുന്നു.

  വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ റോള്‍ ചെയ്യാന്‍ ഞാന്‍ റെഡ്ഡിയായിരുന്നു. അതിന് ഒറ്റ കാരണം മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ എന്നതായിരുന്നു. പക്ഷെ ആ കഥാപാത്രത്തിന് വേണ്ട പക്വത ഞാന്‍ കൊടുത്ത ഫോട്ടോയ്ക്ക് ഇല്ല എന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടു. എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ എന്നാണല്ലോ.. ആ സമയത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഞാനും.

  മോഹന്‍ലാലിനെക്കുറിച്ച് വാചാലയായി സ്വാസിക! ഇട്ടിമാണി അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ!

  മമ്മൂക്കയെ പോലെ തന്നെയാണല്ലോ പ്രിയങ്കയുടെ ലുക്കും. ഈ സ്റ്റൈലിന്റെ രഹസ്യം?

  മമ്മൂക്കയെ പോലെ തന്നെയാണല്ലോ പ്രിയങ്കയുടെ ലുക്കും. ഈ സ്റ്റൈലിന്റെ രഹസ്യം?

  പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. മനസ്സിനെ എന്നും സന്തോഷത്തോടെ വയ്ക്കുന്നത് പ്രധാനമാണ്. കൃത്യമായ വ്യായാമം. ഭക്ഷണം ഒരുപാട് ഇഷ്ടമുള്ള ആളാണ്. കഴിക്കുകയും ചെയ്യും. വണ്ണം വച്ചാലും ശ്രമിച്ചാല്‍ എനിക്കത് കുറയ്ക്കാന്‍ കഴിയും എന്നുള്ളത് കൊണ്ട് തടി കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കാറില്ല. ലുക്ക് എന്ത് ആയാലും ആരോഗ്യമാണ് പ്രധാനം എന്ന കാഴ്ചപ്പാടാണ് എനിക്ക്. വളരെ അധികം ഹെല്‍ത്ത് കോണ്‍ഷ്യസാണ്. പിന്നെ ഒരു അഭിനേത്രിയായത് കൊണ്ട് ലുക്ക് സംരക്ഷിച്ചല്ലേ പറ്റൂ..

  ജഗതി ശ്രീകുമാറിന് ഭാര്യയുടെ സ്‌നേഹചുംബനം! അമ്മ അറിയാതെ ചിത്രം പകര്‍ത്തി മകള്‍! ഒപ്പമൊരു ആശംസയും!

  പുതിയ സിനിമകളെ കുറിച്ച്...

  പുതിയ സിനിമകളെ കുറിച്ച്...

  ഇനി കുറച്ച് തമിഴ് സിനിമകളാണ്. രാജ ഗജിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്ത തമിഴ് റിലീസ്. അതിലൊരു കോളേജ് ലക്ചററുടെ വേഷമാണ്. മലയാളത്തിലും ചില സിനിമകളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു. എന്നും പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ടെക്‌നോളജിയുടെ കാലത്ത് വെബ് - സീരീസുകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. നല്ല അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും

  ചിത്രങ്ങള്‍ കടപ്പാട്: പ്രിയങ്ക നായര്‍

  English summary
  I am really wish to act with Mammootty; Priyanka Nair exclusive interview with filmibeat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X