twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എവിടെയാണ് പിഴച്ചത് എന്ന് അറിയാന്‍ കഴിഞ്ഞില്ല; ഉറക്കം പോലും നഷ്ടപ്പെട്ട ദിവസങ്ങളെ കുറിച്ച് ആസിഫ്

    എവിടെയാണ് പിഴച്ചുപോകുന്നത് എന്നറിയാതെ സിനിമകള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നത് വലിയ പ്രയാസമാണ്. എവിടെയാണ് തെറ്റുപറ്റുന്നത് എന്ന് ഓരോ നിമിഷവും സ്വയം ചോദിച്ചുകൊണ്ടിരുന്നു.

    By Rohini
    |

    നല്ലൊരു തുടക്കം കിട്ടിയിരുന്നെങ്കിലും സമീപകാലത്ത് ആസിഫ് അലിയ്ക്ക് വ്യക്തിപരമായും സിനിമാ പരമായും ഏറെ പരാജയങ്ങളെ നേരിടേണ്ടി വന്നു. അറിഞ്ഞിട്ടും പറഞ്ഞിട്ടുമില്ലാത്ത കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വേട്ടയാടപ്പെട്ടു. സിനിമകളുടെ പരാജയവും നടനെ വല്ലാതെ തളര്‍ത്തിയിരുന്നു.

    ഞാന്‍ അറിയുക പോലും ചെയ്യാത്ത കാര്യം, സോഷ്യല്‍ മീഡിയ എന്നെ വേട്ടയാടി കൊത്തി പറിച്ചു; ആസിഫ് അലി

    അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രവും പരാജയപ്പെട്ടിരുന്നെങ്കില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി വെളിപ്പെടുത്തുകയുണ്ടായി.

     അനുരാഗ കരിക്കിന്‍ വെള്ളം പരാജയമായിരുന്നെങ്കില്‍

    അനുരാഗ കരിക്കിന്‍ വെള്ളം പരാജയമായിരുന്നെങ്കില്‍

    അനുരാഗ കരിക്കിന്‍ വെള്ളം പരാജയമായിരുന്നെങ്കില്‍
    സിനിമയിലും ജീവിതത്തിലും തളര്‍ന്നു പോയ കുറേ ദിവസങ്ങളുണ്ടായിരുന്നു. ഒന്നും ശരിയാകുന്നില്ല എന്ന തോന്നല്‍. അനുരാഗ കരിക്കിന്‍ വെള്ളം പരാജയപ്പെട്ടിരുന്നുവെങ്കില്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു.

    ഇമേജ് തിരുത്തണം

    ഇമേജ് തിരുത്തണം

    ഈ സിനിമ പരാജയപ്പെട്ടാല്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കും എന്ന തീരുമാനത്തോടെയാണ് അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ അഭിനയിച്ചത്. എനിക്കുള്ള എല്ലാ ഇമേജും തിരുത്തണം എന്നു കരുതിയാണ് ആ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്.

    എവിടെയാണ് പിഴച്ചത്

    എവിടെയാണ് പിഴച്ചത്

    എവിടെയാണ് പിഴച്ചുപോകുന്നത് എന്നറിയാതെ സിനിമകള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നത് വലിയ പ്രയാസമാണ്. എവിടെയാണ് തെറ്റുപറ്റുന്നത് എന്ന് ഓരോ നിമിഷവും സ്വയം ചോദിച്ചുകൊണ്ടിരുന്നു. അത് മനസ്സിലാക്കാന്‍ കഴിയാതെ കുഴഞ്ഞിട്ടുണ്ട്. പലപ്പോഴും രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് മിണ്ടാതിരുന്നു.

    തിരക്കഥകള്‍ പാളുമ്പോള്‍

    തിരക്കഥകള്‍ പാളുമ്പോള്‍

    കഥ കേള്‍ക്കുമ്പോള്‍ അതിലെ ഒരു നല്ല കാര്യം കേട്ടാല്‍ ഞാനതില്‍ വീണു പോകും. പലപ്പോഴും ഷൂട്ട് തുടങ്ങിയ ശേഷമായിരിക്കും മനസ്സിലാകുക നേരത്തെ പറഞ്ഞ സ്ഥലത്തൊന്നും കഥ എത്തിയിട്ടില്ല എന്ന് പിന്നെ തിരുത്താനോ പിന്മാറാനോ പോകാറില്ല.

    വേണ്ടായിരുന്നു

    വേണ്ടായിരുന്നു

    അഞ്ച് വര്‍ഷം കൊണ്ട് 35 സിനിമകള്‍ ചെയ്തു. അത് വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു എന്നും ആസിഫ് അലി പറഞ്ഞു.

    ആസിഫിന്റെ ഫോട്ടോസിനായി

    English summary
    I was at a point where I thought — if Anuraga Karikkin Vellam doesn't work out I will contemplate taking a break to re-evaluate my career says Asif Ali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X