For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

By Aswini
|

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ ഫോട്ടോഗ്രാഫര്‍ സരിത് സി വര്‍മ തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി ഇനിയ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തന്റെ അനുവാദം കൂടാതെ തന്റെ ഒരു ഫോട്ടോ വര്‍മ മാഗസിന് വിറ്റു എന്നായിരുന്നു നടിയുടെ ആരോപണം.

എന്നാല്‍ താന്‍ നടിയെ ചതിച്ചിട്ടില്ലെന്നും തന്റെ അനുവാദം കൂടാതെയാണ് ഫോട്ടോ മാഗസിന്‍ ഉപയോഗിച്ചതെന്നുമായിരുന്നു ഫോട്ടോഗ്രാഫറുടെ വിശദികരണം. ഇനിയയും അമ്മയും തന്നോട് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ ചോദിച്ചു എന്നും വര്‍മ പറയുകയുണ്ടായി.

എന്നാല്‍ സരിത് സി വര്‍മ എന്ന ഫോട്ടോഗ്രാഫര്‍ തന്നെ വഞ്ചിച്ചു എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഇനിയ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച ഇനിയ വിശദമായി സംസാരിക്കുന്നു.

Also Read: ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

രണ്ട് വര്‍ഷം മുമ്പാണത്

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് ഫോട്ടോഷൂട്ടിന് വേണ്ടി സരിത് സി വര്‍മ എന്ന ഫോട്ടോഗ്രാഫര്‍ എന്നെ തേടിയെത്തുന്നത്. അന്ന് സെലിബ്രിട്ടി ഫോട്ടോഗ്രാഫേഴ്‌സിനിടയില്‍ ഇയാളൊരു പുതുമുഖമായിരുന്നു. ആര്‍ക്കും അറിയില്ല. സഹോദരിയുടെ കൂട്ടുകാരിയായതിനാല്‍ ആ ഒരു സുഹൃത് ബന്ധത്തിന്റെ പേരിലാണ് ഫോട്ടോഷൂട്ടിന് തയ്യാറായത്.

എന്റെ ചെലവില്‍

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

എന്നാല്‍ അയാള്‍ക്ക് സ്വന്തമായി കാമറയോ സ്റ്റുഡിയോയോ ഒന്നും തന്നെ ഇല്ലയിരുന്നുവത്രെ. എന്റെ സ്വന്തം ചിലവില്‍ കാമറയും സ്റ്റുഡിയോയും മറ്റു വാടകയ്‌ക്കെടുത്ത് ആ ഫോട്ടോഷൂട്ട് നടത്താന്‍ തന്നെ തീരുമാനിച്ചു- ഇനിയ പറയുന്നു

കഴിവുണ്ടെന്ന് മനസ്സിലായി

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അയാളുടെ കഴിവ് തിരിച്ചറിഞ്ഞതും ഞാന്‍ തന്നെയാണ്. ഫോട്ടോഷൂട്ടില്‍ ഉടനീളം അത് കാണുകയും ചെയ്തു.

പ്രതിഫലം നല്‍കി

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

മേയ്ക്ക് അപ്, ട്രാവല്‍, വാടക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാമായി ഒരു ലക്ഷം രൂപ ഫോട്ടോഷൂട്ടിനായി ചെലവായി. ഫോട്ടോഗ്രാഫര്‍ക്ക് തക്കതായ പ്രതിഫലവും നല്‍കി.

എന്റെ കൈയ്യില്‍ തെളിവുണ്ട്

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

എന്നാല്‍ അന്ന് ചെയ്ത ഫോട്ടോഷൂട്ടിന് തക്കതായ പ്രതിഫലം പോലും ഈ നിമിഷം വരെ കിട്ടിയിട്ടില്ലെന്നാണ് അയാള്‍ ആരോപിക്കുന്നത്. കാശുകൊടുത്തതിന് വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്.

വിവാദമായ ആ ഫോട്ടോ

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

ആറു കോസ്റ്റ്യൂമുകള്‍ ഉപയോഗിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. അതില്‍ സ്‌പോര്‍ട്‌സ് ഇന്നര്‍ വസ്ത്രം അണിഞ്ഞുള്ള ഒരു ഫോട്ടോ എടുക്കണമെന്ന് ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു. താത്പര്യമില്ലാഞ്ഞിട്ടും ഒരു ഫോട്ടോ അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്തു. എന്നാല്‍ ക്യാമറയില്‍ കണ്ടപ്പോള്‍ എനിക്കത് ഇഷ്ടപ്പെട്ടില്ല. വളരെ ഗ്ലാമറായിരുന്നു. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ചെയ്‌തോളാം എന്നയാളും സമ്മതിച്ചു. വാക്കാല്‍ തന്ന ഉറപ്പായതുകൊണ്ട് പിന്നീടത് തിരക്കാന്‍ ഞാനും പോയില്ല.

രണ്ട് വര്‍ഷത്തിന് ശേഷം

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

അത് കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷമാണ് ഒരു പ്രമുഖമാധ്യമത്തിന്റെ സിനിമാപ്രസിദ്ധീകരണത്തില്‍ അന്നെടുത്ത എന്റെ അതീവഗ്ലാമറസ് ഫോട്ടോപ്രസിദ്ധീകരിച്ചത് കാണാനിടയായത്.

മാധ്യമത്തോട് ചോദിച്ചു

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

ഇക്കാര്യം ചോദിച്ച് ഞാന്‍ ആ മാധ്യമത്തിന്റെ ഓഫീസില്‍ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, ഒന്നരവര്‍ഷം മുന്‍പേ ഈ ചിത്രം ആ ഫോട്ടോഗ്രാഫര്‍ വലിയ തുകയ്ക്ക് മാധ്യമത്തിന് വിറ്റെന്ന വാര്‍ത്തയാണ്.സത്യത്തില്‍ അതുകേട്ടതും ഞാന്‍ ഞെട്ടിപ്പോയി. അയാള്‍ അങ്ങനെചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എന്റെ മാത്രമല്ല

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

പിന്നീട് കൃഷ്ണപ്രഭ, വിഷ്ണുപ്രിയ എന്നീ നടിമാരും ഇയാള്‍ക്കെതിരെ പരാതി പറഞ്ഞെന്നു കേള്‍ക്കുകയുണ്ടായി.

ഇത് വിശ്വാസ വഞ്ചന

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

ഇത് ശരിക്കും വിശ്വാസവഞ്ചനയാണ്. ഞാന്‍ കൊടുക്കരുതെന്ന് പറഞ്ഞ ഫോട്ടോ, എടുത്ത ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ഫോട്ടോ എന്റെ അനുവാദം പോലുമില്ലാതെ മറ്റൊരാള്‍ക്ക് വിറ്റ് കാശ് മേടിച്ചിരിക്കുന്നു.

എന്റെ നഷ്ടം

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

പരസ്യരംഗത്തും മറ്റും അത്തരമൊരു ഫോട്ടോയ്ക്ക് ഒരു നടി പോസ് ചെയ്യുകയാണെങ്കില്‍ കുറഞ്ഞത് 10 ലക്ഷം ഇരുപത് ലക്ഷം രൂപവരെയാകും പ്രതിഫലമായി നല്‍കുക. ഇവിടെ ഇത് ഞാന്‍ എന്റെ സ്വന്തം പൈസമുടക്കി എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രമാണ്.

ഞാനൊരു സ്ത്രീയാണ്

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

നടിയെന്നത് പോട്ടെ ഞാനൊരു സ്ത്രീയാണെന്ന നിലയില്ലെങ്കിലും മാനിക്കേണ്ടേ? ഈ ചിത്രം ഇനി ഏതൊക്കെ രീതിയില്‍ ഉപയോഗിച്ചേക്കാം. മോശമായൊരു പരസ്യത്തിനായി എന്റെ ഈ ഫോട്ടോ ഉപയോഗിക്കില്ലെന്ന് എങ്ങനെ വിശ്വസിക്കും.

ഈ വിശദീകരണം നല്‍കുന്നത്

എന്നെ വഞ്ചിച്ചതു തന്നെയാണ്, എന്റെ ഗതി മറ്റൊരു നടിയ്ക്കും ഉണ്ടാകരുത്; ഇനിയ

എന്റെ അവസ്ഥ മറ്റൊരു നടിമാര്‍ക്കോ, മോഡല്‍ രംഗത്ത് ഇറങ്ങുന്ന മറ്റുകുട്ടികള്‍ക്കോ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് ഒരു മാധ്യമത്തിന് തന്നെ ഞാന്‍ ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നതെന്നും നടി വ്യക്തമാക്കി

English summary
Ineya strong on her stand that the photographer cheated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more