India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ബിഗ് ബോസ് ഇദ്ദേഹമാണ്! ആ ശബ്ദത്തിന് പിന്നിലുള്ള ആള്‍ തന്നെയാണോ ബിഗ് ബോസ്, ഉത്തരമിങ്ങനെ

  |

  ഇന്ത്യയിലെ തന്നെ ഏറ്റവും വലയി റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയളത്തില്‍ നാല് സീസണുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത്തവണ 24 മണിക്കൂറും ഷോ കാണിച്ചതിനാല്‍ പ്രേക്ഷകരും ബിഗ് ബോസിനോട് കൂടുതല്‍ അടുത്തു. അപ്പോഴും ബിഗ് ബോസിന് ശബ്ദം നല്‍കുന്നത് ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും.

  Bigg Boss Interview | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? | *BiggBoss

  യഥാര്‍ഥത്തില്‍ ബിഗ് ബോസിന്റെ ശബ്ദത്തിന് പിന്നിലുള്ളത് രഘുരാജ് എന്ന വ്യക്തിയാണ്. ഇദ്ദേഹമാണോ ശരിക്കും ബിഗ് ബോസ് എന്ന് ചോദിച്ചാല്‍ രഘു തന്നെ മറുപടി പറയും. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് നാല് സീസണുകളെ കുറിച്ചും രഘു വെളിപ്പെടുത്തിയത്.

  ബിഗ് ബോസ് പൊതുജനത്തിന് മുന്നില്‍ വരാത്തതിന് കാരണമെന്താണ്?

  ബിഗ് ബോസ് എന്ന് പറയുന്നത് ഒരു വ്യക്തിയല്ല. അതിപ്പോ ഞാനുമല്ല. അതൊരു കണ്‍സെപ്റ്റ് ആണ്. ബിഗ് ബ്രദര്‍ എന്ന പേരില്‍ നെതര്‍ലാന്‍ഡില്‍ നിന്നുമാണ് ബിഗ് ബോസ് ഷോ തുടങ്ങുന്നത്. ഇന്ത്യയിലേക്ക് വന്നപ്പോള്‍ അതിന്റെ പേര് ബിഗ് ബോസ് ആയി. അദൃശ്യനായി ശബ്ദം കൊണ്ട് മത്സരാര്‍ഥികളെ നിയന്ത്രിക്കുന്നതാണ് പരിപാടിയുടെ ആശയം. അത് പല ഭാഷകളില്‍ പല വ്യക്തികള്‍ ശബ്ദം കൊടുക്കുന്നുണ്ട്. മലയാളത്തില്‍ ഭാഗ്യം കൊണ്ട് ആ അവസരം ലഭിച്ചത് എനിക്കാണ്.

  Also Read: കല്യാണക്കാര്യം ഞാനും റോബിനും തമ്മില്‍ തീരുമാനിക്കും! റോബിന്‍ ഫാന്‍സിനെ കണ്ട് ഞെട്ടിയെന്ന് ദില്‍ഷ പ്രസന്നന്‍

  ബിഗ് ബോസിന് കൂടുതല്‍ ട്രെന്‍ഡ് ലഭിക്കാനുണ്ടായ കാരണം?

  ലൈവ് പോവുന്നത് കൊണ്ട് ഇത്തവണ ട്രെന്‍ഡ് കൂടി. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് പോയി. കഴിഞ്ഞ കാലങ്ങളിലൊക്കെ എപ്പിസോഡ് മാത്രമേയുള്ളു. അതിനകത്ത് വളരെ കുറച്ച് ഭാഗം മാത്രമേ ബിഗ് ബോസിന്റെ ഡയലോഗ് എല്ലാവരും കേട്ടിട്ടുള്ളു. ഇത്തവണ ബിഗ് ബോസിനോടും പ്രേക്ഷകര്‍ക്ക് അറ്റാച്ച്‌മെന്റ് കൂടി. ഈ ഷോ യുടേതായ ചില നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വീഡിയോയ്ക്ക് മുന്നില്‍ വരാന്‍ സാധിക്കുകയില്ല.

  ബിഗ് ബോസിന്റെ യഥാര്‍ഥ പേരും നാടും എവിടെയാണ്?

  രഘുരാജ് എന്നാണ് പേര്. റേഡിയോ ജോക്കി ആയിരുന്നു. പിന്നീടാണ് ചാനലിലേക്ക് വന്നത്. പാലക്കാട്, പട്ടാമ്പിയാണ് സ്വദേശം.

  Also Read: രാജകുടുംബമായ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായി; നടി മാധുരി ദീക്ഷിതിന്റെ പ്രണയം തകര്‍ന്നതിന് കാരണമിത്

  ബിഗ് ബോസ് എന്നത് ഒരാളാണോ? തീരുമാനം എടുക്കുന്നത് ബിഗ് ബോസാണോ?

  ബിഗ് ബോസിന് ശബ്ദം കൊടുക്കുന്ന ആളുടെ തീരുമാനം അല്ല അവിടെ വരുന്നത്. ബിഗ് ബോസ് ഒരു ടീമാണ്. ഇടയ്ക്ക് ചര്‍ച്ച ചെയ്തിട്ട് മത്സരാര്‍ഥികളുമായി പറയേണ്ട കാര്യങ്ങളുണ്ട്. അതല്ലാതെ സംസാരിക്കാവുന്നതും ഉണ്ട്. മത്സരാര്‍ഥികള്‍ ചോദിക്കുന്നതിന് അപ്പോള്‍ തന്നെ മറുപടി പറയണമെന്നില്ല.

  ഞാനൊരു തമാശപ്രിയനാണ്. അങ്ങനെയുള്ളത് കൊണ്ട് മത്സരാര്‍ഥികളോട് എപ്പോഴെങ്കിലും തമാശ പറയാന്‍ കിട്ടുന്ന അവസരമാണ് പല തഗ്ഗുകളായി വരുന്നത്. അങ്ങനെ കിട്ടുന്ന അവസരം പാഴാക്കാറില്ലെന്നും രഘു പറയുന്നു.

  Also Read: പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ നിന്നും ഫഹദ് ഫാസിൽ പിന്മാറി, കാരണം വിജയ് സേതുപതിയോ? സത്യം ഇതാണ്!

  മത്സരാര്‍ഥികളോട് ഒരിക്കലും പ്രകോപനപരമായി പെരുമാറാറില്ല. അവിടെ നില്‍ക്കുന്നതിന്റെ മാനസിക സമ്മര്‍ദ്ദത്തിലാണ് അവര്‍ ദേഷ്യപ്പെടുന്നതും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും. അവരെ പ്രകോപിക്കുന്നത് പോലെ നമുക്കും സംസാരിക്കാന്‍ സാധിക്കില്ല.

  നൂറ് ദിവസങ്ങളിലും താന്‍ അവിടെ തന്നെ ഉണ്ടാവും. മുഴുവന്‍ സമയവും മത്സരം കണ്ട് കൊണ്ട് ഇരിക്കുകയല്ല. എങ്കിലും അവിടെ നിന്ന് മാറി നിന്നിട്ടില്ല. ദൈവം സഹായിച്ച് നാല് സീസണിലും ഒരു അസുഖമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ബിഗ് ബോസ് വീടും മത്സരാര്‍ഥികളെയും ഒക്കെ മിസ് ചെയ്യുന്നുണ്ട്.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Interview: Raghu Raj Is Really The Man Behind The Voice Of Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X