For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേഡല്‍ ജയില്‍ ചാടി വന്ന് എന്നെ കൊല്ലുമോന്ന് പേടിയുണ്ട്! സൈക്കോ സൈമണായ സുധീര്‍ റൂമി പറയുന്നു

  |

  സുധീര്‍ എന്നാണ് പേര്. ഫേസ്ബുക്കില്‍ സുധീര്‍ റൂമി എന്നാണ്. സൂഫി സംഗീതഞ്ജന്റെ പേര് കൂട്ടി ഇട്ടതാണ്. ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് സൈക്കോ സൈമണ്‍ എന്നും. അങ്ങനെ അറിയപ്പെടാനാണ് തനിക്ക് ഇഷ്ടം. ഈ പറയുന്നത് അഞ്ചാം പാതിര എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുധീര്‍ റൂമിയാണ്.

  സുധിർ റൂമി വിശേഷങ്ങൾ പങ്കുവക്കുന്നു | Anjaampathira | Psycho Simon | FilmiBeat Malayalam

  സൈക്കോ സൈമണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധീര്‍ ഇപ്പോള്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ്. അഭിനന്ദനങ്ങള്‍ ഏറെ കിട്ടിയെങ്കിലും സിനിമ ചെയ്തതിന് ശേഷം തനിക്കൊരു പേടി ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സുധീറിപ്പോള്‍. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആദ്യ സിനിമയെ കുറിച്ചുള്ള അനുഭവം സുധീര്‍ വെളിപ്പെടുത്തിയത്.

  ഒരു സുഹൃത്ത് വഴിയാണ് അഞ്ചാം പാതിരയിലെ സൈക്കോ സൈമണ്‍ എന്ന കഥാപാത്രത്തിലേക്ക് എത്താന്‍ കഴിഞ്ഞത്. അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് പലവഴിക്ക് അന്വേഷിച്ച് നടന്നിട്ടും അവസരം കിട്ടിയില്ല. അങ്ങനെ സുഹൃത്ത് എൻ്റെ ഫോട്ടോ അയച്ച് കൊടുത്തു. പിന്നെയാണ് മിഥുന്‍ ചേട്ടന്‍ സിനിമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്. ലേഡീ ഗെറ്റപ്പ് കിട്ടാന്‍ വേണ്ടിയാണ് ആദ്യം നോക്കിയത്. അത് വന്നതോടെ സിനിമയിലേക്ക് അവസരം തന്നു. ഞാന്‍ ഇങ്ങനെ അഭിനയിക്കുമെന്ന് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ലേഡീ ഗെറ്റപ്പിന് വേണ്ടി കുറച്ച് തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നു. ഫുഡ് കണ്‍ട്രോള്‍ ചെയ്ത് മെലിഞ്ഞു. ശരിക്കും എന്റെ മുടി തന്നെയായിരുന്നു സിനിമയിൽ ഉപയോഗിച്ചത്. നാചുറലായി കിട്ടുന്നതിന് വേണ്ടി കാതും കുത്തി.

  സൈക്കോ സൈമനായി ചെയ്തപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലായിരുന്നു. കണ്ണിന് ചെറിയ ചുവപ്പ് കൊടുത്തു. ജീവിതത്തില്‍ സൈക്കോ ആണോന്ന് ചോദിച്ചാല്‍ അല്ല. എല്ലാവരോടും കമ്പനി അടിച്ച് ജോളിയായി നടക്കുന്ന ആളാണ്. ഇടയ്ക്ക് ദേഷ്യം വരും. അത് കണ്ട് ചില ആളുകള്‍ സൈക്കോ ആണോന്ന് അന്നേരം ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിലരൊക്കെ നീ സിനിമയില്‍ അഭിനയിക്കുക അല്ലല്ലോ ജീവിച്ച് കാണിക്കുക അല്ലേ ചെയ്തതെന്നൊക്കെ കളിയാക്കി ചോദിക്കാറുണ്ട്.

  സിനിമ തിയറ്ററുകളില്‍ ഹിറ്റായി ഓടുകയും നല്ല കളക്ഷന്‍ വാങ്ങുകയും ചെയ്തിരുന്നു. പക്ഷേ അപ്പോള്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മിനിസ്‌ക്രീനില്‍ വന്നപ്പോഴായിരുന്നു ഏറ്റവും പ്രശംസ കിട്ടിയത്. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോ ആർക്കും തന്നെ എന്റെ പേര് പോലും ശരിക്കും അറിയില്ല. ദേ, സൈക്കോ സൈമന്‍ പോവുന്നു എന്നാണ് ആളുകള്‍ പറയുന്നത്. ഈ വേഷം കിട്ടിയരുന്നില്ലെങ്കില്‍ സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തന്നെ ജോലി ചെയ്യുമായിരുന്നു എന്നും സുധീർ പറയുന്നു.

  മേക്കപ്പിന് വേണ്ടിയല്ല സിനിമയിലേക്ക് വന്നത്. അഭിനയത്തിലേക്ക് എത്തണമെങ്കില്‍ സിനിമയിലെ ഏതെങ്കിലും ടെക്‌നിക്കല്‍ മേഖലയില്‍ ജോലി എടുക്കണമെന്ന് കരുതിയാണ്. ഒരു സുഹൃത്ത് വഴിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയത്. അന്ന് മുതൽ ഓരോരുത്തരോടും അവസരങ്ങള്‍ ചോദിക്കുമായിരുന്നു. അങ്ങനെ കിട്ടിയതാണ് അഞ്ചാം പാതിര. നാടകമായിരുന്നു ആദ്യ താല്‍പര്യം. അതിന് കുറച്ച് സമയം എടുക്കുമായിരുന്നു. അതുകൊണ്ട് അത് നടന്നില്ല.

  ഇനി ആരെയാണോ ആവോ കൊല്ലാന്‍ പോവുന്നത്. അവിടെ ഫ്രിഡ്ജ് ഒക്കെ ഉണ്ടോ. വെട്ടികൂട്ടി വെക്കാന്‍ എന്നൊക്കെ ചോദ്യങ്ങള്‍ വരാറുണ്ട്. റിയല്‍ ക്യാരക്ടറാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഏതാണ് കഥാപാത്രമെന്ന് അറിയില്ലായിരുന്നു. മിനിസ്‌ക്രീനില്‍ വന്നപ്പോഴാണ് കേഡല്‍ ജിന്‍സന്റെയൊക്കെ കാര്യം അറിയുന്നത്. ഇതൊക്കെ കേട്ടപ്പോള്‍ ചെറിയ രീതിയില്‍ പേടി വന്നു. അദ്ദേഹം ഏതോ ജയിലിലോ മെന്റല്‍ ഹോസ്പിറ്റലിലോ ഒക്കെ ഉണ്ടെന്ന് പറയുന്നത് കേട്ടു. അയാള്‍ക്ക് സിനിമയിലെ എൻ്റെ വേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി എന്നെ വെട്ടിക്കൊല്ലുമോ എന്ന പേടിയുണ്ടെന്നും സുധീര്‍ പറയുന്നു.

  English summary
  Interview With Anjaam Pathiraa Fame Sudeer Rumi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X