Just In
- 8 min ago
മാമാങ്കത്തിലെ നായകന് താനല്ലെന്ന് മമ്മൂട്ടി! മെഗാസ്റ്റാറിന്റെ വെളിപ്പെടുത്തല്‍ കാണാം
- 37 min ago
ലവ് യു പാപ്പാ... ഭാര്യയ്ക്ക് ഹൃദയസ്പർശിയായി പിറന്നാൾ ആശംസ നേർന്ന് അറ്റ്ലി, ചിത്രം വൈറൽ
- 1 hr ago
വിവാഹം നാളെ, ഉപ്പുംമുളകിലെയും ലെച്ചുവിന്റെ ചെക്കന് ആരാണെന്ന് അറിയാമോ? മാസ് എന്‍ട്രിയോടെ രാജേന്ദ്രൻ
- 1 hr ago
പരസ്പരത്തിലെ ദീപ്തി ഐപിഎസിനെ അവര്‍ രണ്ടുപേരും ചേര്‍ന്ന് ട്രോളുമായിരുന്നു! ഗായത്രി അരുണ്‍
Don't Miss!
- News
നീതി എന്നത് പ്രതികാരമല്ല... അങ്ങനെ സംഭവിച്ചാല്‍ നിയമത്തിന് വിലയില്ലാതാവുമെന്ന് ജസ്റ്റിസ് ബോബ്ഡെ
- Sports
ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍
- Finance
നെഫ്റ്റ് ഇടപാടുകൾ ഡിസംബർ 16 മുതൽ 24 മണിക്കൂറും നടത്താം
- Technology
എയർടെല്ലിലും വോഡാഫോണിലും ഇനി നിയന്ത്രണങ്ങളില്ലാതെ സൗജന്യകോളുകൾ
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- Lifestyle
ടോയ്ലറ്റ് പണിയാന്‍ വാസ്തു നോക്കേണ്ട കാര്യമുണ്ടോ ?
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
എട്ടില്‍ റിലീസ് ചെയ്യില്ല, എട്ടിന്റെ പണിയാണ്! ട്വന്റി ട്വന്റി 2 ഉണ്ടോ? രസകരമായ ഉത്തരവുമായി ദിലീപ്
ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ജാക്ക് ആന്‍ഡ് ഡാനിയേല്‍ റിലീസിനെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. നവംബര്‍ പതിനഞ്ചിനാണ് റിലീസ്. സ്പീഡ് ട്രാക്കിന് ശേഷം ദിലീപിനെ നായകനാക്കി എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴ് നടന് അര്ജുന് സര്‍ജയാണ് മറ്റൊരു നായകനായിട്ടെത്തുന്നത്.
സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളെല്ലാം വലിയ പ്രതീക്ഷ നല്‍കിയതോടെ ദിലീപ് ആരാധകരും കാത്തിരിപ്പിലായിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ സവിശേഷതകള്‍ ഫില്‍മിബീറ്റിന് നല്കിയ അഭിമുഖത്തില്‍ ദിലീപ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഒപ്പം ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗം വരുമോ എന്ന കാര്യത്തെ കുറിച്ചും ദിലീപ് വ്യക്തമാക്കിയിരിക്കുകയാണ്.

ജാക്ക് എന്ന കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഡാനിയേല്‍ ആയി അര്ജുന് സാറും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ മലയാളത്തിലെ രണ്ടാമത്തെ സിനിമയാണിത്. സമൂഹത്തോട് കടപ്പാടുള്ള പവര്‍ഫുള്‍ കഥാപാത്രമാണ്. ഇതൊരു വെറും അടിപടമല്ല. ആക്ഷന്‍ കുറച്ച് പ്രധാന്യമുള്ള ചിത്രമാണ്. പ്രത്യേകിച്ചും ആക്ഷന്‍ കിംഗ് അര്ജുന് സര് വരുമ്പോള്‍ അതില്‍ സ്വാഭവികമായും ആക്ഷന്‍ ഉണ്ടാവും. മാത്രമല്ല തമാശ, സന്ദര്‍ഭത്തിന് അനുസരിച്ചുള്ള കോമഡികള്‍, പ്രണയം, സെന്റിമെന്റ്സ് എല്ലാം വരുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജാനിയേല്‍.

ഞാനും അര്ജുന് സാറുമല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് താരങ്ങള്‍ ചിത്രത്തിലുണ്ട്. സാധാരണ ഒരു കോംബോയില്‍ നിന്നും മാറി നിങ്ങള്‍ വിചാരിക്കാത്ത താരങ്ങളാണ് തമാശകളൊക്കെ ചെയ്തിരിക്കുന്നത്. സന്ദര്‍ഭം അതിനെ സഹായിച്ചതാണെന്നും ദിലീപ് പറയുന്നു. ജാക്ക് ആന്‍ഡ് ഡാനിയേല്‍ വലിയ കാന്‍വാസില്‍ ഒരുക്കിയ ചിത്രമാണ്. ബാക്ക് ഗ്രൗണ്ട് സംഗീതമൊരുക്കിയ ഗോപി സുന്ദര്‍, അതുപോലെ വരികളൊരുക്കിയ ഷാന്‍ റഹ്മാന്, മേക്കപ്പ് ചെയ്ത പട്ടണം റഷീദ്, ആര്‍ട്ട് ഡയറക്ടര്‍, എഡിറ്റര്‍ എന്നിവരെ കുറിച്ചെല്ലാം എടുത്ത് പറയേണ്ട ആളുകളാണ്.

ചിത്രത്തില്‍ ഒന്നിലധികം ഫൈറ്റ് മാസ്റ്റേര്‍സ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പീറ്റര്‍ ഹെയിന്, കനല്‍കണ്ണന്‍, മാഫിയ ശശി, സുപ്രിം സുന്ദര്‍ എന്നിവരാണ് അവര്‍. ശരിക്കും പറഞ്ഞാല്‍ ഒരു മാസ് എന്റര്‍ടെയിനറിന് വേണ്ട എല്ലാ കോംബോയും ചേര്‍ത്തിട്ടാണ് എസ് എല്‍ പുരം ജയസൂര്യ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. നിര്‍മാണം ഷിബു തമീന് ആണ്. കോസ്റ്യൂമിംസിന് പിന്നില്‍ ട്രെയിലര്മാരുടെ കഴിവാണ്. കഥാപാത്രത്തിന് അനുസരിച്ച് രൂപപ്പെടുത്തുക എന്നത് അവരുടെ കഴിവാണ്. നമ്മള് ഒരു കഥാപാത്രമാവുമ്പോള്‍ അതിലെ വസ്ത്രങ്ങള്‍ക്ക് പകുതി പങ്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ കഥാപാത്രത്തിനെ രൂപപ്പെടുത്തുന്നതില്‍ കോസ്റ്റിയൂമേഴ്സിന് വലിയ പങ്കുണ്ട്. ഏത് വേഷം കഥാപാത്രം ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്. ഒരു സിനിമയില്‍ കോസ്റ്റിയൂം ഡിസൈനര്‍, മേക്കപ്പ് മാന്‍, ആര്‍ട്ട് ഡയറക്ടര്‍ എന്നിവര്‍ക്കെല്ലാം വലിയ പങ്കുണ്ട്.

പീറ്റര്‍ ഹെയിന് മാസ്റ്ററെ ശരിക്കും നമ്മള് സിനിമകളില്‍ നിന്നും അറിഞ്ഞിട്ടുള്ളത് പിന്നില്‍ നില്ക്കുന്ന ആളായിട്ടാണ്. നമ്മുടെ മുന്നില്‍ താരങ്ങള്‍ അത്ഭുതകരമായി ഫൈറ്റ് ചെയ്യുന്നതാണ് കാണിക്കുന്നത്. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള ആളാണ് അദ്ദേഹം. പീറ്റര്‍ ഹെയിന് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യമായിട്ടാണ് മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം ഇതിലൂടെ തനിക്കും കിട്ടി. തിയറ്ററില്‍ നല്ല ഓളമുണ്ടാക്കുന്ന രംഗത്തായിരിക്കും പീറ്റര്‍ ഹെയിന് പ്രത്യക്ഷപ്പെടുന്നതെന്ന കാര്യവും ദിലീപ് വെളിപ്പെടുത്തിയിരിക്കുകയാണ്.

മൈ സാന്റ ആണ് ഞാന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. സാന്റാക്ലോസ് ആയിട്ടാണ് അഭിനയിക്കുന്നത്. ഈ ക്രിസ്തുമസിന് ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തും. അതുപോലെ തന്നെ ത്രീഡി മൂവിയായ പ്രൊഫസര്‍ ഡിങ്കന് ഇനിയും കുറച്ച് കൂടി ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഉണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോവുന്നത്.
മാമാങ്കത്തിന് വേണ്ടി മാറി കൊടുക്കുകയാണ്! ഷൈലോക്കിന്റെ വരവ് ലേശം കൂടി വൈകുമെന്ന് ജോബി ജോര്‍ജ്

ട്വന്റി ട്വന്റി റിലീസ് ചെയ്തത് നവംബര്‍ അഞ്ചിനായിരുന്നു. എട്ടാം തീയ്യതി റിലീസ് ചെയ്യില്ലേ എന്ന ചോദ്യത്തിന് എട്ടില്‍ റിലീസ് ചെയ്താല്‍ എട്ടിന്റെ പണി കിട്ടുമെന്ന ഓര്‍മ്മയുള്ളത് കൊണ്ട് അങ്ങനെ ചെയ്യില്ല എന്ന രസകരമായ മറുപടിയായിരുന്നു ദിലീപ് പങ്കുവെച്ചത്. ട്വന്റി ട്വന്റി ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടെയും സ്നേഹത്തോട് കൂടി സംഭവിച്ചതാണ്. ഇനി അങ്ങനെ ഒരു സിനിമയെ കുറിച്ച് ചിന്തിട്ടില്ല. അങ്ങനെ ചിന്തിച്ചാല്‍ അല്ലേ അത് നടക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് പറയാന്‍ പറ്റു.
അഞ്ച് വര്‍ഷത്തെ പ്രണയം, ശ്രീലക്ഷ്മിയുടെ വരന് ഇദ്ദേഹമാണ്! വിവാഹത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍