twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തിയുടെയും സമൂഹത്തിന്റെയും സദാചാരം തീരുമാനിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്ന് ജോയ് മാത്യു..!

    By Desk
    |

    സദീം മുഹമ്മദ്

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    എന്നും വിവാദങ്ങളില്‍ അതിന്റെ ചൂടാറും മുന്‍പെ ചാടി ഇടപെടുകയും തനിക്ക് പറയാനുള്ളത് പെട്ടെന്ന് തന്നെ പുറം ലോകത്തോട് പറയുകയും ചെയ്യുന്ന അപൂര്‍വം ചില ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് ജോയ് മാത്യൂ. ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നതിന് മുന്‍പ് പത്രപ്രവര്‍ത്തകനായിരുന്നുവെന്നുള്ള തന്റെ Back ground തന്നെയായിരിക്കാം ഇതിനു കാരണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ദേശീയ അവാര്‍ഡ് വാങ്ങാതെ അനേകം ചലച്ചിത്രകാരന്മാര്‍ തിരിച്ചു വന്നതിനോട് അടിവസ്ത്ര വ്യാപാരികളോടും അച്ചാറ് കമ്പനിക്കാരോടും അവാര്‍ഡ് വാങ്ങാമെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര മന്ത്രിയോട് അവാര്‍ഡ് വാങ്ങിക്കൂടെയെന്നതായിരുന്നു ജോയ് മാത്യൂവിന്റെ പ്രതികരണം.

    ഈ പ്രതികരണത്തിന്റെ അലയൊലികള്‍ ഇപ്പോഴും സജീവമായി നില്ക്കുന്നതിനിടയിലാണ് ജോയ് മാത്യൂവും സംഘവും അങ്കിളിന്റെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട്ടെത്തുന്നത്. അങ്കിളിനെക്കുറിച്ചും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചും വിവാദത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളോട് പോസറ്റീവായി തന്നെ പ്രതികരിക്കുകയായിരുന്നു ഈ ജോയ് അങ്കിള്‍.

    സിവനേയ്..? ഇത് കീർത്തി സുരേഷ് തന്നെയോ! മഹാനടി എക്സലന്റ് (ഡിക്യുവും) ശൈലന്റെ റിവ്യൂസിവനേയ്..? ഇത് കീർത്തി സുരേഷ് തന്നെയോ! മഹാനടി എക്സലന്റ് (ഡിക്യുവും) ശൈലന്റെ റിവ്യൂ

    രാഷ്ട്രപതി നല്കുന്നുവെന്നതാണ് ദേശീയ അവാര്‍ഡിന്റെ പ്രത്യേകത. മറിച്ച് അതിന്റെ സാമ്പത്തികമോ മറ്റോ ആയ മൂല്യമല്ല. ഫഹദ് ഫാസിലിനെ പോലൊരാള്‍ക്ക് അവാര്‍ഡ് തുകയെക്കാള്‍ വലിയ മൂല്യം ഇതുതന്നെയാണ്. ഇതിനെ താങ്കള്‍ ലഘൂകരിക്കുകയായിരുന്നില്ലേ ദേശീയ അവാര്‍ഡിനെക്കുറിച്ചുള്ള പ്രതികരണത്തിലൂടെ?

    അങ്ങനെയല്ല. ഇവരാരും അവാര്‍ഡ് നിരസിച്ചത് ഏതെങ്കിലും രാഷ്ട്രീയ പ്രശ്‌നത്തി ലോ ഗവര്‍മെന്ററിന്റെ ഏതെങ്കിലും നിലപാടിനോട് എതിര്‍ത്തു കൊണ്ടുമല്ല. മറിച്ച് കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞാണ്. ഇതു കൊണ്ടാണ് ഞാന്‍ അടിവസ്ത്ര വ്യാപാരിയില്‍ നിന്നും അച്ചാറ് കമ്പനി ഉടമയില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര മന്ത്രിയില്‍ നിന്ന് വാങ്ങിക്കൂടെന്ന് ചോദിച്ചത്.

    അച്ചാറ് കമ്പനി നടത്തുന്നതും അടിവസ്ത്ര വ്യാപാരവും മോശമാണെന്ന നിലപാട് താങ്കള്‍ക്കുള്ളതായി ഈ പ്രതികരണം കാണുമ്പോള്‍ തോന്നും?

    അച്ചാറ് കമ്പനി നടത്തുന്നതും അടിവസ്ത്ര വ്യാപാരവും മോശമാണെന്ന നിലപാട് താങ്കള്‍ക്കുള്ളതായി ഈ പ്രതികരണം കാണുമ്പോള്‍ തോന്നും?

    അയ്യോ.. അങ്ങനെയൊരു നിലപാട് എനിക്കില്ലേയില്ല. പിന്നെ വസ്ത്രവ്യപാരം എന്നു പറയുമ്പോള്‍ ഏതെങ്കിലും നടന്മാര്‍ക്കോ മറ്റോ ഇത്തരം ഏര്‍പ്പാടുണ്ടെങ്കില്‍ പിന്നെ അവരെ ചെറുതാക്കി എന്ന ആക്ഷേപം വരേണ്ടെന്നു കരുതിയാണ് അടിവസ്ത്രവ്യാപാരി എന്ന് tSress ചെയ്തു പറഞ്ഞത്. ആ പ്രതികരണം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും.

    പക്ഷേ ഇന്‍വിറ്റേഷനില്‍ അടക്കം രാഷ്ട്രപതി സമ്മാനിക്കുമെന്ന് പറയുകയും തലേ ദിവസം അതുണ്ടാകില്ലെന്ന് പറയുകയും ചെയ്യുന്നത് ഒരു ശരിയായ നിലപാടല്ലല്ലോ?

    പക്ഷേ ഇന്‍വിറ്റേഷനില്‍ അടക്കം രാഷ്ട്രപതി സമ്മാനിക്കുമെന്ന് പറയുകയും തലേ ദിവസം അതുണ്ടാകില്ലെന്ന് പറയുകയും ചെയ്യുന്നത് ഒരു ശരിയായ നിലപാടല്ലല്ലോ?

    ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായെന്ന് പറയുന്നു അത് ശരിയാണെന്ന് തോന്നുന്നു. എന്നാല്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായോ മറ്റോ അല്ല ബഹിഷ്‌കരണ തീരുമാനം എടുത്തത്. അതു കൊണ്ടാണ് അതിലെ ശരി കേടുകളെക്കുറിച്ച് എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ബേസിക്കലി വേണ്ടാത്തവര്‍ക്ക് വാങ്ങാതിരിക്കാം. അത് അവരുടെ തീരുമാനം.

    ഇത്തരമൊരു സന്ദര്‍ഭത്തില്‍ താങ്കളായിരുന്നെങ്കിലോ?

    ഇത്തരമൊരു സന്ദര്‍ഭത്തില്‍ താങ്കളായിരുന്നെങ്കിലോ?

    അത് എനിക്ക് അവാര്‍ഡ് തരട്ടെ. ഞാനപ്പോള്‍ എന്റെ നിലപാട് വ്യക്തമാക്കും.

    എങ്ങനെയാണ്  സദാചാര പോലീസിംഗ് എന്ന പ്രമേയത്തില്‍ എത്തുന്നത്?

    എങ്ങനെയാണ് സദാചാര പോലീസിംഗ് എന്ന പ്രമേയത്തില്‍ എത്തുന്നത്?

    സദാചാര പോലീസിംഗ് എന്നത് ആദ്യം വിചാരിച്ച വിഷയമല്ലായിരുന്നു. അതിലേക്ക് അവസാനം കടന്നു വരികയായിരുന്നു.

    സദാചാര പ്രശ്‌നമല്ലാതെ മറ്റെന്താണ് ഈ സിനിമ ജനങ്ങളോട് സംവേദനം ചെയ്യുന്നത്?

    സദാചാര പ്രശ്‌നമല്ലാതെ മറ്റെന്താണ് ഈ സിനിമ ജനങ്ങളോട് സംവേദനം ചെയ്യുന്നത്?

    സദാചാര പ്രശ്‌നം മാത്രമല്ല ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. സ്ത്രീപുരുഷ ബന്ധങ്ങളുടെ ആഴം, മലബാറിലെ അയല്‍പക്ക വീടുകള്‍ തമ്മിലുള്ള ' അടുപ്പം, പരസ്പരമുള്ള കൊടുക്കല്‍ വാങ്ങല്‍ എന്നിവയെല്ലാം ഈ സിനിമക്ക് ജനങ്ങളോട് പറയുവാനുള്ള വിഷയങ്ങളാണ്. മനുഷ്യനുള്ളിലെ ചെകുത്താനെയും ദൈവത്തെയുംെ തുറന്നു കാണിക്കുന്നതാണ് ഈ സിനിമ,

    ആദ്യമേ മമ്മുട്ടിയെ തന്നെയാണോ അങ്കിളായി ഉദ്ദേശിച്ചത്? അദ്ദേഹത്തിന്റെ കടന്നുവരവ് എങ്ങനെയാണ് ഈ ചിത്രത്തെ സ്വാധീനിച്ചത്?

    ആദ്യമേ മമ്മുട്ടിയെ തന്നെയാണോ അങ്കിളായി ഉദ്ദേശിച്ചത്? അദ്ദേഹത്തിന്റെ കടന്നുവരവ് എങ്ങനെയാണ് ഈ ചിത്രത്തെ സ്വാധീനിച്ചത്?

    വിഷയം ഇഷ്ടപ്പെട്ടതോടെയാണ് അങ്കിളായി മമ്മുട്ടി കടന്നു വരുന്നത്. ഇതോടെ സിനിമയുടെ റീച്ച് കൂടുതല്‍ വ്യാപകമാക്കുകയായിരുന്നു. എന്തൊക്കെ പറഞ്ഞാലും സിനിമ ഒരു ഇന്‍ഡ്രസ്ട്രി കൂടിയാണല്ലോ. അവിടെ സൂപ്പര്‍, മെഗാസ്റ്റാര്‍ എന്നിവര്‍ക്ക് അവരുടേതായ പ്രമുഖ്യമുണ്ട്. അതിന്റേതായ പ്രാധാന്യമുണ്ട്. മുന്നൂറോളം തിയേറ്റുകളിലാണ് അങ്കിള്‍ റിലീസ്' ചെയ്തത്. ഇതിനൊക്കെ മമ്മുട്ടി എന്ന മെഗാസ്റ്റാറിന്റെ സ്റ്റാര്‍ വാല്യൂവിന്റെ സപ്പോര്‍ട്ട് കൂടി കാരണമാണ്. വന്‍കിട മാളുകളെപ്പോലെ തന്നെയാണ് സൂപ്പര്‍ സ്റ്റാറുകളും അവര്‍ വരുന്നതോടെ ചെറുകിടകാരടക്കമുള്ള മറ്റുള്ളവരെക്കൂടി അത് ബാധിക്കും. അവര്‍ ചിലപ്പോള്‍ മറ്റുള്ളവരെ കൂടി വിഴുങ്ങും.

    അങ്കിള്‍ ഒരു റോഡ് മൂവിയാണോ?

    അങ്കിള്‍ ഒരു റോഡ് മൂവിയാണോ?

    സിനിമയുടെ 60 ശതമാനവും കാറില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ ഒരു റോഡ് മൂവിയുടെ വിരസതയൊന്നും സിനിമയില്ല. കാരണം നാല് ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം.

     അങ്കിളിന് സൂപ്പര്‍ സ്റ്റാര്‍ സാന്നിധ്യം കൊണ്ട് തീയേറ്ററുകള്‍ കിട്ടി. എന്നാല്‍ ഷട്ടറിങ്ങനെയായിരുന്നില്ല?

    അങ്കിളിന് സൂപ്പര്‍ സ്റ്റാര്‍ സാന്നിധ്യം കൊണ്ട് തീയേറ്ററുകള്‍ കിട്ടി. എന്നാല്‍ ഷട്ടറിങ്ങനെയായിരുന്നില്ല?

    അത് ശരിയാണ്. ഷട്ടര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും തീയേറ്ററിലെത്തിക്കുവാനും മറ്റും ഏറെ പണിയെടുക്കേണ്ടി വന്നിരുന്നു. മമ്മുട്ടിയുടെ സാന്നിധ്യമില്ലെങ്കില്‍ ഈ സിനിമക്കും ഇത്ര റീച്ച് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാകുമായിരുന്നു. കൈരളി ശ്രീ തീയേറ്ററുകളിലൂടെ ഒരു പരിധി വരെ സര്‍ക്കാര്‍ പലതും ചെയ്യുന്നുണ്ട്. പക്ഷേ, അതിനും പരിമിതിയുണ്ട്.

     ദേശീയ അവാര്‍ഡിന്റെ പേരിലും താങ്കളും ഡോ. ബിജുവുമെല്ലാം രണ്ടഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണല്ലോ...

    ദേശീയ അവാര്‍ഡിന്റെ പേരിലും താങ്കളും ഡോ. ബിജുവുമെല്ലാം രണ്ടഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണല്ലോ...

    അത് സ്വാഭാവികമാണ്. ഈ അവാര്‍ഡ് കമ്മിറ്റി എന്നു പറഞ്ഞാല്‍ വേണ്ടപ്പെട്ടവരെ സപ്പോര്‍ട്ട് ചെയ്യുകയും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ സപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്യുകയെന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങളെ കാണുന്നത്.. മുന്‍പ് ദേശീയ അവാര്‍ഡിന് സിനിമ തെരഞ്ഞെടുക്കുവാനുള്ള പ്രാദേശിക കമ്മിറ്റിയില്‍ ഡോ.ബിജുവുണ്ടായിരുന്നു. ഷട്ടറിനെ അവാര്‍ഡ് കമ്മിറ്റി തഴഞ്ഞപ്പോള്‍ ഞാന്‍ ഡോ. ബിജുവിനെ വിളിച്ചിരുന്നു. അദ്ദേഹം എന്തോ പറഞ്ഞപ്പോള്‍ ഞാനതിന് മറുപടി കൊടുത്തു.. പക്ഷേ ഞാനയളോട് പറഞ്ഞത് തെറിയാണെന്ന് പറഞ്ഞ് അദ്ദേഹം കേസ് കൊടുക്കുകയായിരുന്നു. ഇപ്പോള്‍ കേസ് നടക്കുകയാണ്. അല്ലെങ്കിലും ഷട്ടറിന്റെ പേരിലാണ് ഞാന്‍ ഇപ്പോഴും അറിയപ്പെടുന്നത്.

    Dr. ബിജു ഏത് സിനിമയുടെ പേരിലാണ് അറിയപ്പെടുന്നത്?

    Dr. ബിജു ഏത് സിനിമയുടെ പേരിലാണ് അറിയപ്പെടുന്നത്?

    നാട്ടിലൊരു പ്രശ്‌നമോ മറ്റോ: ഉണ്ടങ്കില്‍ ആദ്യം ഓടിയെത്തുക ഒരു പക്ഷേ നമ്മള്‍ പറയുന്ന നാട്ടുമ്പുറത്തെ സദാചാര പോലീസുകാര്‍ ആയിരിക്കും.

    സിനിമയടക്കം എല്ലാ മാധ്യമങ്ങളും ഇതിനെതിരെ രംഗത്തു വന്നാല്‍ അവസാനം ഒരപകടം പറ്റിയാല്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാത്ത അവസ്ഥയായിരിക്കില്ലേ വന്നെത്തുക?

    സിനിമയടക്കം എല്ലാ മാധ്യമങ്ങളും ഇതിനെതിരെ രംഗത്തു വന്നാല്‍ അവസാനം ഒരപകടം പറ്റിയാല്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാത്ത അവസ്ഥയായിരിക്കില്ലേ വന്നെത്തുക?

    നാട്ടില്‍ എന്തെങ്കിലുമൊരു പ്രശ്‌നം മുണ്ടാകുമ്പോള്‍ കാറില്‍ പോകുന്ന വിവിഐപികളൊന്നും തിരിഞ്ഞു നോക്കിയെന്ന് വരില്ല. ഇത്തരക്കാരായിരിക്കും ആദ്യം ഓടിയെത്തുക. എന്നാല്‍ ഒരു വ്യക്തിയുടെയും സമൂഹത്തിന്റേയുമെല്ലാം സദാചാരം തീരുമാനിക്കേണ്ടത് ആള്‍ക്കൂട്ടമല്ല. ഇത്തരം സമീപനങ്ങള്‍ ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാകമ്പോഴാണ് വിമര്‍ശനമുണ്ടാകുന്നത്.

    സിനിമയിലെ മുത്തുമണി അവതരിപ്പിച്ച അമ്മ കഥാപാത്രം ഏറെ ബോള്‍ഡാണല്ലോ, ഒരു ഘട്ടത്തില്‍ അവരാണ് കഥ നിയന്ത്രിക്കുന്നത്?

    സിനിമയിലെ മുത്തുമണി അവതരിപ്പിച്ച അമ്മ കഥാപാത്രം ഏറെ ബോള്‍ഡാണല്ലോ, ഒരു ഘട്ടത്തില്‍ അവരാണ് കഥ നിയന്ത്രിക്കുന്നത്?

    വളരെ ശക്തമായ കഥാപാത്രമാണ് ആ അമ്മ ക്യാരക്ടര്‍. ടിവിയില്‍ സീരിയലല്ല അവര്‍ കാണുന്നത്. മറിച്ച് വാര്‍ത്തയാണ്. നല്ല വായനാശീലമുള്ളവളാണ്. അത്തരം കഥാപാത്രങ്ങളില്‍ നിന്നുമുണ്ടാകുന്ന രീതിയിലുള്ള ധീരമായ സമീപനമാണ് അവരില്‍ നിന്നുണ്ടായത്.

     എന്നാല്‍ മുത്തുമണി ഒരു ഘട്ടത്തില്‍ ഞാന്‍ വിജയേട്ടനെ വിളിക്കണമോയെന്ന് ചോദിക്കുന്നുണ്ട്. ഇതിന്റെ ഉദ്ദേശ്യമെന്തായിരുന്നു?

    എന്നാല്‍ മുത്തുമണി ഒരു ഘട്ടത്തില്‍ ഞാന്‍ വിജയേട്ടനെ വിളിക്കണമോയെന്ന് ചോദിക്കുന്നുണ്ട്. ഇതിന്റെ ഉദ്ദേശ്യമെന്തായിരുന്നു?

    തലശ്ശേരിക്കാരിയായ ഒരു കഥാപാത്രമാണ് മുത്തുമണിയുടേത്. ഒരു ഇടത് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വരുന്ന കണ്ണൂര്‍ക്കാരിയായ ഒരു വനിതയുടെ സ്വഭാവിക പ്രതികരണം മാത്രമാണിത്. പിന്നെ അപകടകരമായ ഒരു സാഹചര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് വിളിക്കാവുന്ന ഒരാളായി നമ്മുടെ മുഖ്യമന്ത്രി മാറണമെന്നാണ് എന്റെ അഭിപ്രായം. ഒരു നമ്പര്‍ ഇതിനു വേണ്ടി മാത്രം വെച്ചാല്‍ മതിയല്ലോ.

     പിണറായിവിജയേനെ പുകഴ്ത്തുന്ന ഡയലോഗ്, സിനിമയുടെ അവസാനത്തില്‍ ചുവന്ന ഷാളെടുത്ത് ആദിവാസി ബാലന്‍ ഉയര്‍ത്തിക്കാണിക്കുന്നു. ജോയ് മാത്യൂ മുന്‍പ് മുഖ്യമന്ത്രി പിണറായിയുടെ അടക്കം രൂക്ഷ വിമര്‍ശകനായിരുന്നു. ഇപ്പോള്‍ മാറുകയാണോ?

    അല്ലെങ്കിലും ഞാന്‍ പിണറായി എന്ന വ്യക്തിയെ അല്ല വിമര്‍ശിക്കുന്നത്. മറിച്ച് ആ സ്ഥാനത്തെയാണ്. ഒരു പൗരന്‍ എന്ന നിലക്ക് ഞാന്‍ പ്രതീക്ഷിക്കുന്ന ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ എല്ലാ അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കും. അത് വ്യക്തിപരമായ വിമര്‍ശനമല്ല. എല്ലാത്തിനെയും ' ഒരു സോഷ്യല്‍ ആസ്‌പെക്ടിലാണ് വിമര്‍ശിക്കുന്നത്.

    English summary
    Interview with Joy Mathew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X