»   » നഗ്നത അശ്ലീലമല്ല, സ്ത്രീ ശരീരവും; പതിനെട്ട് അംഗങ്ങള്‍ക്കൊപ്പം നഗ്നയായി അഭിനയിച്ച നായിക പറയുന്നു

നഗ്നത അശ്ലീലമല്ല, സ്ത്രീ ശരീരവും; പതിനെട്ട് അംഗങ്ങള്‍ക്കൊപ്പം നഗ്നയായി അഭിനയിച്ച നായിക പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന സിനിമയാണ് ഏക. മിശ്ര ലിംഗക്കാരുടെ കഥ പറയുന്ന ചിത്രം ശരീരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത്. അതുകൊണ്ട് തന്നെ നഗ്നതയുടെയും അതിപ്രസരം ചിത്രത്തിലുണ്ട്. കിസ് ഓഫ് ലവ്വിലൂടെ ശ്രദ്ധേയായ രഹന ഫാത്തിമയാണ് ചിത്രത്തില്‍ കേന്ദ്ര നായികയായെത്തുന്നത്.

നടി മാത്രമല്ല, ഒരു സിനിമ സെറ്റിലെ മുഴുവന്‍ ആളുകളും നഗ്നരായി!!! എന്തിന് വേണ്ടിയെന്നോ???

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നായികയെ പിന്തുണയ്ക്കാന്‍ വേണ്ടി നടിയ്‌ക്കൊപ്പം മുഴുവന്‍ ക്രൂവും നഗ്നരായതും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ മാറ്റമാണ്.. വിപ്ലവമാണ്. ഏകയില്‍ അഭിനയിച്ചതിനെ കുറിച്ചും സ്ത്രീ ശരീരത്തെ അശ്ലീലമായി കാണുന്നതിനെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഹന സംസാരിക്കുകയുണ്ടായി.

ഏക എന്ന ചിത്രത്തെ കുറിച്ച്

ശരീരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും സമൂഹത്തില്‍ മിശ്രലിംഗക്കാര്‍ പരിഹസിക്കപ്പെടുന്നതിനെ കുറിച്ചുമാണ് ഏക എന്ന ചിത്രം പറയുന്നത്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഈ മൂന്ന് ഭാഷയും സിനിമ സംസാരിക്കും.

രഹനയും മിശ്രലിംഗക്കാരും

പ്രിന്‍സ് ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിശ്രലിംഗക്കാരിയായിട്ടാണ് രഹന ഫാത്തിമ അഭിനയിക്കുന്നത്. രഹനയ്‌ക്കൊപ്പം യഥാര്‍ത്ഥ മിശ്രലിംഗക്കാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

നഗ്നതയാണ് ചര്‍ച്ച

നഗ്ന രംഗങ്ങള്‍ ചിത്രീകരിച്ചു എന്ന് പറഞ്ഞാണ് സിനിമ തുടക്കം മുതല്‍ ചര്‍ച്ചയാകുന്നത്. പക്ഷെ എന്നെ സംബന്ധിച്ച് നഗ്നത വളരെ സാധാരണമായ യരു കാര്യമാണ്.. നഗ്നതയെ വലിയ സംഭവമായി ഒന്നും കാണേണ്ടതില്ല എന്ന് രഹന പറയുന്നു.

എല്ലാവരും നഗ്നരായി

തീര്‍ച്ചയായും ചില നഗ്നരംഗങ്ങള്‍ ചിത്രീകരിയ്ക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നു. അപ്പോള്‍ എന്നെ പിന്തുണയ്ക്കാന്‍ വേണ്ടി പതിനെട്ട് അംഗങ്ങള്‍ അടങ്ങിയ ക്രൂ മുഴുവന്‍ അവരുടെ തുണി ഉപേക്ഷിച്ചു. നഗ്നരായി അവരവരുടെ ജോലി ചെയ്തു.

ഉദ്ദേശ ശുദ്ധി

ക്രൂവില്‍ ഉണ്ടായിരുന്ന എല്ലാവരും നല്ല കലാകാരന്മാരാണ്, അവരെല്ലാവരും ഏക എന്ന സിനിമയുടെ ആശയത്തില്‍ വിശ്വസിയ്ക്കുകയും ചെയ്യുന്നു. പലര്‍ക്കും ഈ ഒരു നടപടിയെ വിമര്‍ശിക്കാം, പക്ഷെ ഞങ്ങള്‍ ഈ തീരുമാനത്തിന്റെ ഉദ്ദേശ ശുദ്ധി മാത്രമേ കാണുന്നുള്ളൂ- രഹന പറഞ്ഞു.

രണ്ട് കുട്ടികളുടെ അമ്മ

തീര്‍ത്തുമൊരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്ന രഹന ഫാത്തിമയുടെ തീരുമാനത്തെ കുടുംബാഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് മനു പൂര്‍ണമായും പിന്തുണച്ചു. ഏകയിലെ ക്രൂ അംഗങ്ങളില്‍ ഒരാളാണ് രഹനയുടെ ഭര്‍ത്താവ് മനു. സ്‌കൂളില്‍ പോകുന്ന രണ്ട് കുട്ടികളുടെ അമ്മയാണ് രഹന ഫാത്തിമ.

ഒരു സുപ്രഭാതത്തില്‍ വിപ്ലവമുണ്ടാവില്ല

ഒരു സുപ്രഭാതത്തില്‍ വിപ്ലവം സൃഷ്ടിക്കണം എന്ന് കരുതി ആരും ഇറങ്ങി പുറപ്പെടാറില്ല. അവരുടെ സാഹചര്യവും അനുഭവങ്ങളുമാണ് അത്തരമൊരു വിപ്ലവത്തിന് പ്രേരിപ്പിയ്ക്കുന്നത്. സോഷ്യല്‍ മീഡിയിയല്‍ ഒരു പ്രൊഫൈല്‍ പിക്ചര്‍ പോസ്റ്റ് ചെയ്യാന്‍ പോലും ഭയന്ന ആളായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഞാന്‍.

പോസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ചത്

എന്നാല്‍ എന്ന് ഞാന്‍ എന്റെ ചിന്താഗതികള്‍ മാറ്റിയോ, അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍ എന്നെ ഞെട്ടിച്ചു. ചില ചിത്രങ്ങള്‍ക്ക് വരുന്ന കമന്റുകളും, ഇന്‍ബോക്‌സില്‍ വരുന്ന മെസേജുകളും വിഷമിപ്പിയ്ക്കുന്നതാണ്.

ഒരു അനുഭവം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം പിക്‌നിക്കിന് പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങളില്‍ ഞാന്‍ സ്ലീവ് ലസ്സ് ടോപ്പും ഷോട്ടുമാണ് ധരിച്ചിരുന്നത്. പൂര്‍ണമായും ഹോളി ഡേ മൂഡിലായിരുന്നു. അതിന് വന്ന കമന്റുകളാണ് എന്നെ ചിന്തിപ്പിച്ചത്. ഫാത്തിമ എന്ന് പേരുള്ള ഞാന്‍ പര്‍ദ്ദ ധരിക്കണമത്രെ.

എന്നെ ചിന്തിപ്പിച്ചു

ആ ഫോട്ടോയില്‍ എന്റ ഭര്‍ത്താവും മക്കളും ഷര്‍ട്ട് ഇല്ലാതെയാണ് ഉണ്ടായിരുന്നത്. അതൊന്നും ആര്‍ക്കും പ്രശ്‌നമല്ല. ഫാത്തിമ എന്ന് പേരുള്ള ഞാന്‍ കൈ ഇല്ലാത്ത വേഷമിട്ടതാണ് പ്രശ്‌നം. ഭീഷണി വരെ ഉണ്ടായി. ഇതെന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എന്തുകൊണ്ട് സ്ത്രീ ശരീരം ഇത്ര വലിയ സംഭവമാകുന്നു. ഇതിനെതിരെ ഇനിയും നിശബ്ദമായി ഇരിക്കാന്‍ കഴിയില്ല.

ആ കമന്റിനോട് പ്രതികരിച്ചത്

തന്റെ കുറേ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ആ കമന്റുകളോട് രഹന ഫാത്തിമ പ്രതികരിച്ചത്. എന്റെ ശരീരമാണെന്നും ഇഷ്ടമുള്ള വേഷങ്ങള്‍ ധരിക്കുമെന്നും ധരിക്കാതിരിക്കുമെന്നും രഹന മറുപടി നല്‍കി. അത് വ്യക്തി സ്വാതന്ത്രമാണ്. കിസ്സ് ഓഫ് ലവ്വില്‍ പങ്കെടുത്തതോടെ വധഭീഷണിയും വന്നു എന്ന് രഹന പറയുന്നു.

ഇത് പബ്ലിസിറ്റിസ്റ്റണ്ട് അല്ലേ

ഇതൊക്കെ പബ്ലസിറ്റി കിട്ടാന്‍ വേണ്ടി ചെയ്യുകയല്ലേ എന്ന് ചോദിച്ചപ്പോള്‍, ആണെങ്കില്‍ എത്രപേര്‍ ഇങ്ങനെ ചെയ്യാന്‍ തയ്യാറാവും എന്നായിരുന്നു രഹനയുടെ മറുചോദ്യം. നെഗറ്റീവ് പബ്ലിസിറ്റ് നടത്തുന്നതിലൂടെ എനിക്കൊരു ലാഭവും ഇല്ല എന്നും രഹന പറഞ്ഞു. ഇത് ബോധവത്കരണം നടത്താനുള്ള ഏറ്റവും വിശാലമായ വഴിയാണെന്നാണ് രഹനയുടെ അഭിപ്രായം.

സ്ത്രീ ശരീരം അശ്ലീലം

ഒരാള്‍ ഇഷ്ടപ്പെട്ട് ധരിക്കുന്ന വേഷം അംഗീകരിക്കാന്‍ പോലും സമൂഹം തയ്യാറല്ല എന്നതാണ് ഒരു സത്യം. അത് തീര്‍ത്തുമൊരു വ്യക്തി സ്വാതന്ത്രമാണ് എന്ന് മനസ്സിലാക്കില്ല. അതിനൊക്കെ അപ്പുറം, സ്ത്രീ ശരീരം എന്നാല്‍ അശ്ലീലമാണ് എന്ന ഒരു പ്രവണയതയുമുണ്ട്.

ഞാന്‍ ശ്രമിയ്ക്കുന്നത്

ഇതിനൊക്കെ ഒരു മാറ്റം കൊണ്ടുവരാന്‍ എന്നെ കൊണ്ട് കഴിയുന്നത് ചെയ്യാനാണ് ഞാന്‍ ശ്രമിയ്ക്കുന്നത്. അത് പലരെയും അസ്വസ്ഥമാക്കിയേക്കാം. എന്നാല്‍ ഞാനൊരിക്കലും എന്റെ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനോ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനോ പോകില്ല - രഹന ഫാത്തിമ പറഞ്ഞു.

English summary
It’s high time we stopped considering nudity vulgar: Rehana Fathima

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam