twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണം അഭിനയിക്കാന്‍ ബുദ്ധിമുട്ടി! 10 ദിവസമാണ് ശവപ്പെട്ടിയില്‍ കിടന്നതെന്ന് നടന്‍റെ വെളിപ്പെടുത്തല്‍!

    |

    പ്രേക്ഷകര്‍ക്ക് പരിചിതമായ രീതികളിലൂടെയല്ല ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ സഞ്ചരിക്കുന്നത്. സിനിമയെ വ്യത്യസ്തമായി സമീപിക്കുന്ന സംവിധായകാണ് അദ്ദേഹമെന്നത് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ട് കഴിഞ്ഞ കാര്യമാണ്. അടുത്തിടെ റിലീസ് ചെയ്ത ഈമയൗ മികച്ച പ്രതികരണമായിരുന്നു നേടിയത്. റിലീസിന് മുന്‍പ് തന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഇത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സൂപ്പര്‍താരവും ഡപ്പാംകൂത്തും ആക്ഷന്‍ സീനുകളില്ലാതെയും സിനിമ വിജയിക്കുമെന്ന് അദ്ദേഹം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ.

    ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം കൈനകരി തങ്കരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബ്രില്യന്റാണ് താനെന്ന് ലിജോ നേരത്തെ തന്നെ തെളിയിച്ചിരുന്നു. ഈമയൗ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഇക്കാര്യം ശരിവെച്ചിരുന്നു. പ്രമേയത്തിലും പ്രസന്റേഷനിലും വ്യത്യസ്തമായ ഈ ചിത്രത്തിലുടനീളം മരണമുണ്ടായിരുന്നു. ശവമായി അഭിനയിച്ചപ്പോള്‍ നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിട്ടുള്ളത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. താരത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

    ശവമായി അഭിനയിച്ചു

    ശവമായി അഭിനയിച്ചു

    ജീവിതത്തില്‍ എല്ലാവരും പകട്ടുപോകുന്ന സന്ദര്‍ഭമാണ് മരണം. അവിഭാജ്യമായ ഘടകമാണെങ്കില്‍ക്കൂടിയും ഓരോ മരണത്തിന് മുന്നിലും നാം പകച്ചുപോകാറുണ്ട്. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന വ്യക്തി ഒരുപിടി ചാരമായി മാറുമ്പോഴുണ്ടാകുന്ന വേദനയിലൂടെ കടന്നുപോകാത്തവരുണ്ടാവില്ല. മരണവീട്ടില്‍ പോയ പ്രതീതിയായിരുന്നു ഈമയൗ എന്ന സിനിമ നല്‍കിയത്. ചിത്രത്തില്‍ ശവമായി അഭിനയിച്ചത് കൈനകരി തങ്കരാജാണ്.

     ശ്രദ്ധേയമായ വേഷം

    ശ്രദ്ധേയമായ വേഷം

    വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എന്നും വേറിട്ട് നില്‍ക്കുന്ന ചിത്രമാണ് ഈമയൗ എന്ന് അദ്ദേഹം പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. വാവച്ചന്‍ മേസ്തിരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രത്യേകമായ അനുഭവമാണ് ഈമയൗ സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.

    കൂടുതല്‍ ബുദ്ധിമുട്ട് തോന്നിയത്

    കൂടുതല്‍ ബുദ്ധിമുട്ട് തോന്നിയത്

    മൃതദേഹമായി കിടക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശ്വാസക്രമീകരണവും ചലനവുമൊക്കെ കൃത്യമായി ശ്രദ്ധിക്കണം. സംവിധായകന്‍ കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ ഇത്തരം കാര്യത്തെക്കുറിച്ചാണ് താന്‍ ആലോചിച്ചത്. കൃത്യമായി പരിശീലനം നടത്തുകയും ചെയ്തു. ശവപ്പെട്ടിയില്‍ നിന്നും മൃതദേഹം പുറത്തേക്ക് വീഴുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ജീവനില്ലാത്ത പ്രതീതിയുളവാക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

    ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തി

    ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തി

    സിനിമയോടുള്ള പാഷന്‍ കാരണം ജോലി ഉപേക്ഷിച്ചവര്‍ നിരവധിയുണ്ട്. കെഎസ്ആര്‍ടിസിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് തങ്കരാജ് കലാരംഗത്തേക്ക് കടന്നുവന്നത്. നാകടരംഗത്തായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇതിനോടകം തന്നെ പതിനായിരത്തോളം നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീര്‍ അഭിനയിച്ച സിനിമയായ ആനപ്പാച്ചന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രമായ അണ്ണന്‍തമ്പിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയത്.

    18 ദിവസമെടുത്ത് പൂര്‍ത്തിയാക്കി

    18 ദിവസമെടുത്ത് പൂര്‍ത്തിയാക്കി

    കേവലം 18 ദിവസത്തെ ചിത്രീകരണത്തോടെ ഈമയൗവിന് പാക്കപ്പ് പറഞ്ഞിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. പിഎഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

    English summary
    Kainakari Thankachan about emayu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X