twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഴവില്ലിന്നറ്റം വരെ തിയറ്ററിലേക്ക്

    By നിര്‍മല്‍
    |

    Kaithapram
    കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന മഴവില്ലിന്നറ്റംവരെ തിയറ്ററില്‍ എത്താന്‍ പോകുകയാണ്. സെന്‍സറിംഗ് കഴിഞ്ഞ ചിത്രം വിതരണം ചെയ്യുന്നത് ശ്രീഗോകുലം ഫിലിംസാണ്. ചിത്രത്തിന്റെ വിശേഷത്തിലേക്ക് കൈതപ്രം കടക്കുന്നു.

    സംവിധാനരംഗത്തേക്കു കടക്കാനുള്ള തീരുമാനം
    കൈതപ്രം: അങ്ങനെ പ്രത്യേകിച്ചു കാരണമൊന്നുമില്ല. കുറേക്കാലമായി ഈ കഥ മനസ്സില്‍ വന്നിട്ട്. ക്രിക്കറ്റ് കളിക്കാന്‍ കേരളത്തിലെത്തുന്ന പാകിസ്ഥാന്‍ കളിക്കാരന്‍. അവന്‍ ഇവിടെയൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. അത് ആ നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കഥയുടെ ചുരുക്കം. ഇത് ഞാന്‍ ടി.എ. റസാഖിനോടു പറഞ്ഞു. റസാഖ് ആണ് തിരക്കഥയെഴുതിയിരിക്കുന്നത്.

    ചിത്രം എന്നു തിയറ്ററില്‍ എത്തും
    കൈതപ്രം: സെന്‍സറിംഗ് കഴിഞ്ഞു. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. അടുത്ത മാസം തന്നെ തിയറ്ററില്‍ എത്തും.

    വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടല്ലോ
    കൈതപ്രം: ക്രിക്കറ്റും നാട്ടിന്‍പുറവുമാണ് കഥാ പശ്ചാത്തലം. അതുകൊണ്ടു തന്നെ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാക്കാരുടെയും വന്‍നിരതന്നെ അണിനിരക്കുന്നുണ്ട്. പാകിസ്ഥാന്‍ കളിക്കാരനായ അബാസ് ഖാന്‍ ആണ് നായകന്‍. ഇന്ത്യന്‍ താരങ്ങളായ ശ്രീശാന്ത്, കിര്‍മാനി, റോബിന്‍സിങ്, ജെ.കെ. മഹീന്ദ്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ച പ്രധാന ക്രിക്കറ്റ് കളിക്കാരന്‍. അര്‍ച്ചന കവിയാണ് നായിക. മധു, സലിംകുമാര്‍, നെടുമുടി, സായികുമാര്‍ തുടങ്ങിയവരാണ് പ്രധാന സിനിമാതാരങ്ങള്‍.

    കഥനടക്കുന്നത് ഗ്രാമത്തിലാണല്ലോ
    കൈതപ്രം: ആദ്യമായൊരു ചിത്രം ചെയ്യുകയാണെങ്കില്‍ അതെന്റെ ഗ്രാമത്തില്‍ നിന്നുതന്നെയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് വള്ളുവന്‍കടവില്‍ ചിത്രീകരിക്കുന്നത്. പ്രകൃതി ഇത്രയും കനിഞ്ഞനുഗ്രഹിച്ച സ്ഥലം ഉത്തരമലബാറില്‍ വേറെയുണ്ടാകില്ല. ക്രിക്കറ്റ് കളിയൊക്കെ തലശേരിയില്‍ വച്ചാണ് ചിത്രീകരിച്ചത്. വള്ളുവന്‍കടവിലൂടെ തോണിയിലൂടെ പോകുമ്പോള്‍ മധുസാര്‍ ശരിക്കും ആസ്വദിക്കുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചിരുന്നിട്ടുണ്ട്.

    അടുത്ത ചിത്രം
    കൈതപ്രം: മഴവില്ലിന്നറ്റം വരെ തിയറ്ററില്‍ എത്തിയ ശേഷമേ തുടങ്ങുകയുള്ളൂ. കഥയൊക്കെ തീരുമാനമായിട്ടുണ്ട്. എന്റെ ഗാനങ്ങളെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ മഴവില്ലിന്നറ്റം വരെയും ഇഷ്ടപ്പെടുമെന്നുതന്നെയാണ് എന്റെ വിശ്വാസം.

    English summary
    Mazhavillinattam Vare (Till the End of the Rainbow) is an upcoming Malayalam–language sports andmusical film co-written and directed by Kaithapram Damodaran Namboothiri.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X