twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാരിയൊക്കെ പൊക്കി പിടിച്ച് ജയന്‍ പോകുന്നത് കണ്ടപ്പോള്‍ സങ്കടം വന്നു! മേരിക്കുട്ടിയെ പറ്റി രഞ്ജിത്ത്

    By Desk
    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

    സിനിമാ രംഗത്തേക്ക് ഈ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ പറിച്ചു നടപ്പെട്ടിട്ട് ഒരു പതിറ്റാണ്ടിലേക്കെത്തുകയാണ്. അതെ രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്റെ പത്താമത്തെ ചലച്ചിത്രമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടി. തൊട്ട് മുന്‍പ് പുറത്തിറങ്ങിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പോലെ ജയസൂര്യ തന്നെയായിരുന്നു ഈ സിനിമയിലും നായകന്‍. രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. മുന്‍ സിനിമകളെ അപേക്ഷിച്ച് കൂടുതല്‍ വ്യത്യസ്തമായ പ്രമേയം നമ്മുടെ സമൂഹത്തിലെ ട്രാന്‍സ് ജെന്‍ സേഴ്‌സിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.

    തൃശൂര്‍ ജില്ലയിലെ മണക്കാട് സ്വദേശിയായ മാത്യൂക്കുട്ടി ചെന്നൈയിലെ ഒരു ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതോടെ മേരിക്കുട്ടിയായി തിരിച്ച് നാട്ടില്‍ വന്ന് ഇപ്പോള്‍ എസ്‌ഐ ടെസ്റ്റിന് പരിശീലനം നേടുകയാണ്. ഇതിനിടക്കുള്ള എതിര്‍പ്പുകളാണ് സിനിമ. സിനിമയുടെ പ്രചാരണാര്‍ഥം എല്ലാ ജില്ലകളിലും നായകന്‍ ജയസൂര്യയോടൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് രഞ്ജിത്ത് തന്റെ പുതിയ സിനിമയായ മേരിക്കുട്ടിയെക്കുറിച്ചും മറ്റും കോഴിക്കോട്ട് വെച്ച് മനസ്സ് തുറന്നത്..

    ആദ്യമേ ജയസൂര്യയെയാണോ കേന്ദ്ര കഥാപാത്രമായി ഉദ്ദേശിച്ചത്?

    ആദ്യമേ ജയസൂര്യയെയാണോ കേന്ദ്ര കഥാപാത്രമായി ഉദ്ദേശിച്ചത്?

    തീര്‍ച്ചയായും... എന്റെ മനസ്സില്‍ ജയസൂര്യ തന്നെയായിരുന്നു ആദ്യം തന്നെ. മറ്റൊരാളെ അവിടെ പ്ലേസ് ചെയ്യുവാന്‍ എനിക്ക് ആദ്യം മുതലേ തോന്നിയിരുന്നില്ല.

    ജയസൂര്യയെ വെച്ച് ഇത്തരമൊരു സിനിമ ചെയ്യുവാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ എന്തായിരുന്നു മറ്റുള്ളവരുടെ പ്രതികരണം?

    ജയസൂര്യയെ വെച്ച് ഇത്തരമൊരു സിനിമ ചെയ്യുവാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ എന്തായിരുന്നു മറ്റുള്ളവരുടെ പ്രതികരണം?

    ആദ്യം മുതലേ ഞാന്‍ ജയനെ തന്നെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എങ്കിലും എന്റെ സുഹൃത്തുക്കളും നടന്മാരുമായ പലരോടും അഭിപ്രായം ചോദിച്ചിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് ഏതെങ്കിലും സ്ത്രീകളെ കാസ്റ്റ് ചെയ്യുവാനായിരുന്നു. എന്നാല്‍ എനിക്ക് ഉറപ്പായിരുന്നു. ജയക്കിത് ചെയ്യുവാന്‍ പറ്റുമെന്ന്.

    എങ്ങനെയാണ് തീര്‍ത്തും വ്യത്യസ്തമായ ഇത്തരമൊരു വിഷയം സിനിമക്കായി തെരഞ്ഞെടുത്തത്?

    എങ്ങനെയാണ് തീര്‍ത്തും വ്യത്യസ്തമായ ഇത്തരമൊരു വിഷയം സിനിമക്കായി തെരഞ്ഞെടുത്തത്?

    പ്രേതം സിനിമ ഞാന്‍ ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കുന്ന നടി പോളി മാണിയെ കാണുവാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് വന്നിരുന്നു. അന്ന് അവരെ പരിചയപ്പെട്ടപ്പോള്‍, കൂറേ നേരം സംസാരിച്ചപ്പോള്‍ ഇവരെക്കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ അതിന് വലിയ ധൈര്യം വന്നില്ല. പിന്നീട് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു വിദേശയാത്രക്ക് പോയിരുന്നു. അവിടെ വിമാനത്താവളത്തില്‍ എന്നെ സ്വീകരിച്ച ഗൈഡും ഡ്രൈവറും ഹെല്‍പ്പറും എല്ലാം ട്രാന്‍സ്‌ജെന്‍ഡേഴ്‌സായിരുന്നു. അവരെല്ലാം വളരെ സന്തോഷത്തോടെ അവിടെ ജീവിക്കുന്നു. എന്തുകൊണ്ട് ഇവിടെ മാത്രം അത് സാധിക്കുന്നില്ല. അങ്ങനെയാണ് എന്തായാലും ഇത്തരമൊരു വിഷയത്തില്‍ സിനിമ ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലെത്തിയത്.

    എന്തായിരുന്നു ഈ കഥ പറഞ്ഞപ്പോഴുള്ള ജയസൂര്യയുടെ ആദ്യ പ്രതികരണം?

    എന്തായിരുന്നു ഈ കഥ പറഞ്ഞപ്പോഴുള്ള ജയസൂര്യയുടെ ആദ്യ പ്രതികരണം?

    ആദ്യം ഒരു മടി കാണിച്ചെങ്കിലും പിന്നീട് ധൈര്യത്തോടെ സന്തോഷപൂര്‍വം ഏറ്റെടക്കുകയായിരുന്നു.

    സിനിമയിലെ മേരിക്കുട്ടിയുടെ മനസ്സിലുള്ള ലക്ഷ്യം പോലീസ് എസ് ഐ ആണ്? ആദ്യത്തെ ട്രാന്‍സ്‌ജെന്‍ സേഴ്‌സ്' എസ് ഐ ഇതിനെന്തെങ്കിലും പ്രത്യേകിച്ച് കാരണം?

    സിനിമയിലെ മേരിക്കുട്ടിയുടെ മനസ്സിലുള്ള ലക്ഷ്യം പോലീസ് എസ് ഐ ആണ്? ആദ്യത്തെ ട്രാന്‍സ്‌ജെന്‍ സേഴ്‌സ്' എസ് ഐ ഇതിനെന്തെങ്കിലും പ്രത്യേകിച്ച് കാരണം?

    സിനിമയുടെ ഭാഗമായി അനേകമനേകം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ വ്യക്തികളെ കാണേണ്ടി വന്നിട്ടുണ്ടായിരുന്നു. അവരില്‍ പലരുടെയും മനസ്സിലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു പോലീസാകുകയെന്നുള്ളത്. കാരണം സമൂഹത്തിന്റെ മുന്‍പില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുവാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസിനെക്കാള്‍ മികച്ച ഒരു യൂണിഫോമില്ലെന്നാണ് അവരില്‍ പലരും പറഞ്ഞത്. ഈ ഫീഡ്ബാക്കില്‍ നിന്നാണ് ഇങ്ങനെ മേരിക്കുട്ടിയുടെ അമ്പീഷനും എസ് ഐ ആകുകയെന്നുള്ളതാക്കുന്നത്.

     പക്ഷേ, സിനിമയിലെ പോലീസുകാരെല്ലാം തീര്‍ത്തും ക്രൂരരാണല്ലോ?

    പക്ഷേ, സിനിമയിലെ പോലീസുകാരെല്ലാം തീര്‍ത്തും ക്രൂരരാണല്ലോ?

    അത് ഇത്തരക്കാര്‍ക്ക് പലപ്പോഴും പോലീസില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഇതിനെക്കാള്‍ ക്രൂരമായിരുന്നു. എന്നതു കൊണ്ട് ചെയ്ത താണ്.

    താങ്കള്‍ ഉദ്ദേശിച്ചത്ര ഭംഗിയായോ സൗന്ദര്യത്തിന്റെ കാര്യത്തില്‍ 'ജയസൂര്യയുടെ മേരിക്കുട്ടി?

    താങ്കള്‍ ഉദ്ദേശിച്ചത്ര ഭംഗിയായോ സൗന്ദര്യത്തിന്റെ കാര്യത്തില്‍ 'ജയസൂര്യയുടെ മേരിക്കുട്ടി?

    മേക്കപ്പ് നല്ല പോലെ വര്‍ക്കൗട്ട് ആകുന്ന ബോഡിയാണ് ജയസൂര്യയുടേത്. പിന്നെ എന്തും ഏറ്റെടുക്കാനുള്ള ധൈര്യവുമുണ്ട്. സത്യം പറയാലോ ഷൂട്ടിംഗ് തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പോലും ഈ പരിപാടി നിറുത്തിയാലോ എന്ന് ആലോചിച്ചതാണ്. പിന്നെ ജയന്റെ ഈ കഥാപാത്രത്തിന്ന് വേണ്ടിയുള്ള എഫോര്‍ട്ടിനെ സമ്മതിക്കുക തന്നെ ചെയ്യണം. ദിവസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ഷേവ് ചെയ്യണം. അത് അലര്‍ജിയായി മാറാതിരിക്കാന്‍ മരുന്നടക്കം കഴിക്കണം. സാരി ഉടുക്കാനുള്ള കഷ്ടപ്പാട് ഏറെയായിരുന്നു. ഇനി ഉടുത്ത് കഴിത്താലോ മൂത്രമൊഴിക്കണമെങ്കില്‍ ആകെ കഷ്ടപ്പെട്ടു പോകും. വീട്ടിലേക്ക് കാറില്‍ നിന്നിറങ്ങി സാരിയൊക്കെ പൊക്കി പിടിച്ച് നടന്നു ജയന്‍ പല ദിവസം പോകുന്നത് കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നിയിട്ടുണ്ട്.

    അഞ്ചോളം സിനിമകള്‍ ജയസൂര്യയോടൊപ്പം ചെയ്തു, ഈ സിനിമകളെല്ലാം ജയസൂര്യക്കു വേണ്ടി തന്നെയായിരുന്നോ?

    അഞ്ചോളം സിനിമകള്‍ ജയസൂര്യയോടൊപ്പം ചെയ്തു, ഈ സിനിമകളെല്ലാം ജയസൂര്യക്കു വേണ്ടി തന്നെയായിരുന്നോ?

    എഴുതുമ്പോള്‍ ജയനെയൊന്നും ഉദ്ദേശിക്കാറില്ല. എഴുത്തിന്റെ ചില ഘട്ടത്തില്‍ ജയന്‍ കഥാപാത്രമായി കയറി വരുന്നതാണ്. പല സിനിമകളിലും ഇങ്ങനെയാണ് ജയന്‍ നായകനാകുന്നത്.

     മേരിക്കുട്ടി ട്രാന്‍സ്‌ജെന്‍സറിന്റെ കഥയാണെങ്കിലും സിനിമയില്‍ മേരിയല്ലാതെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമില്ല?

    മേരിക്കുട്ടി ട്രാന്‍സ്‌ജെന്‍സറിന്റെ കഥയാണെങ്കിലും സിനിമയില്‍ മേരിയല്ലാതെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമില്ല?

    ഓരോ കഥാസന്ദര്‍ഭത്തിന്നും ആവശ്യമുള്ള കഥാപാത്രങ്ങളെ ഞാന്‍ സീനുകളില്‍ കൊണ്ടു വരാറുള്ളു. മേരിക്കുട്ടിക്ക് സപ്പോര്‍ട്ട് എന്നും മേരിക്കുട്ടി മാത്രമേയുള്ളൂ. പിന്നെ മറ്റൊരു കഥാപാത്രത്തിന്റെ ആവശ്യമില്ല, പ്രത്യേകിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ നിന്ന്.

    ജയസൂര്യയുമായി ഉള്ള അടുത്ത സൗഹൃദം എങ്ങനെ സിനിമക്ക് ഗുണകരമായി മാറുന്നു?

    ജയസൂര്യയുമായി ഉള്ള അടുത്ത സൗഹൃദം എങ്ങനെ സിനിമക്ക് ഗുണകരമായി മാറുന്നു?

    അടുത്ത സൗഹദം ഉണ്ട് എന്നതുകൊണ്ട് അത് സിനിമക്ക് വലിയ കാര്യമൊന്നുമല്ല. എന്നാല്‍ മേരിക്കുട്ടിയെപ്പോലെ ഒരു ക്യാരക്ടറിനെ അവതരിപ്പിക്കുമ്പോള്‍ ഈ സൗഹൃദം വലിയ ഗുണം ചെയ്തിട്ടുണ്ട്. കാരണം ഇത്തരം കഥാപാത്രങ്ങളെ നമുക്ക് നടി -നടന്മാര്‍ക്ക് കണ്‍വീന്‍സ് ചെയ്തു കൊടുക്കേണ്ടതുണ്ട്. അതിന് പരസ്പരമുള്ള അടുത്ത സൗഹൃദം വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്. അല്ലെങ്കിലത് താരവും സംവിധായകനും തമ്മിലുള്ള ഈഗോയിലും തെറ്റിദ്ധാരണയിലുമെത്തുന്നത് സൗജദം തടയും.

     പൊതുവേ രഞ്ജിത്തിന്റെ സിനിമകള്‍ അധികം ബഹളങ്ങളുണ്ടാക്കാറില്ല. പതുക്കെയാണ് അത് സഞ്ചരിക്കാറ്. എന്നാല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു വെപ്രാളമായിട്ടാണ് തോന്നുക. ഒരു സന്ദേശത്തിന്നു പകരം എന്തെല്ലാമോ ഒരൊറ്റ സിനിമയിലൂടെ പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത ആ സിനിമയില്‍ കണ്ടിരുന്നു?

    പൊതുവേ രഞ്ജിത്തിന്റെ സിനിമകള്‍ അധികം ബഹളങ്ങളുണ്ടാക്കാറില്ല. പതുക്കെയാണ് അത് സഞ്ചരിക്കാറ്. എന്നാല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു വെപ്രാളമായിട്ടാണ് തോന്നുക. ഒരു സന്ദേശത്തിന്നു പകരം എന്തെല്ലാമോ ഒരൊറ്റ സിനിമയിലൂടെ പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത ആ സിനിമയില്‍ കണ്ടിരുന്നു?

    അത് ശരിയാണ്. ആ സമയത്തുള്ള എന്റെ മാനസികാവസ്ഥ അതായിരുന്നു. ജനാധിപത്യത്തെ കുറിച്ചും സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തെക്കുറിച്ചുമെല്ലാം ഊറ്റം കൊള്ളുന്ന നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാകാത്ത അവസ്ഥ. ഇതിനൊരു മാറ്റംവരണമെന്ന ഞാന്‍ എന്ന വ്യക്തിയുടെ സമൂഹത്തോട് പെട്ടെന്നുള്ള പ്രതികരണമായിരുന്നു ആ സിനിമ

     അടുത്ത സിനിമ?

    അടുത്ത സിനിമ?

    ഒന്നു രണ്ടെണ്ണം മനസ്സിലുണ്ട്. അന്തിമമായി ഒരു തീരുമാനത്തിലെത്തിയിട്ടില്ല.

    English summary
    Latest interview with Ranjith Sankar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X