For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക്ഡൗണ്‍; ഈ ദുസ്വപ്‌നത്തില്‍ നിന്ന് ഒന്ന് ഉണരാന്‍ സാധിച്ചിരുന്നുവെങ്കില്‍... ദീപക് പറയുന്നു

  |

  കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂട്ടി വരികയാണ്. ഇന്നലെ 301 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വന്നു എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്... ഈ അവസ്ഥ എന്ന് മാറുമെന്ന് അറിയാന്‍ കഴിയാതെ, എത്രകാലം ഇനിയും ഭയത്തോടെ മുന്നോട്ട് പോവേണ്ടി വരും എന്നറിയാതെ ജീവിക്കുക വലിയ പ്രയാസം തന്നെയാണ്. ഒരു മോശം സ്വപ്‌നം കണ്ട് ഉണരുന്നത് പോലെ ഈ അവസ്ഥ ഇല്ലാതായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. നടന്‍ ദീപക് പറമ്പോലും അത് തന്നെയാണ് പറയുന്നത്. നാല് മാസം നീണ്ടു നില്‍ക്കുന്ന തന്റെ ലോക്ക് ഡൗണ്‍ അനുഭവങ്ങളെ കുറിച്ച് ദീപക് ഫില്‍മിബീറ്റുമായി സംസാരിക്കുന്നു.

  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ലോക്കായി പോയോ.. എന്തൊക്കെ കാര്യങ്ങളാണ് ലോക്കായത്?

  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ലോക്കായി പോയോ.. എന്തൊക്കെ കാര്യങ്ങളാണ് ലോക്കായത്?

  ലോക്ക് ഡൗണ്‍ തുടങ്ങുന്ന സമയത്ത് ഞാന്‍ എറണാകുളത്ത് തന്നെയായിരുന്നു. ആ സമയത്ത് എന്റെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു, ഭൂമിയിലെ മനോഹര സ്വകാര്യം. രണ്ടാമത്തെ ആഴ്ച സിനിമ തിയേറ്ററില്‍ നില്‍ക്കുന്ന സമയത്താണ് ലോക്ക് ഡൗണ്‍ വന്നത്. ആ സമയത്തെ മാനസികാവസ്ഥ എല്ലാ അഭിനേതാക്കളെ പോലെ എന്നെയും ബാധിച്ചിരുന്നു. കമ്മിറ്റ് ചെയ്തു വച്ച ഒരു സിനിമയുണ്ട്. അത് പക്ഷെ ഇന്റോറില്‍ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. നിലവിലെ സാഹചര്യത്തില്‍ കുറച്ച് കാലത്തേക്ക് നീട്ടി വച്ചിട്ടുണ്ട്. അതെനി എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല.

  Actress Sarayu Exclusive Interview | FilmiBeat Malayalam
  ഈ കഴിഞ്ഞ നാല് മാസക്കാലം എങ്ങിനെ കടന്ന് പോയി.. സമയത്തെ കൊല്ലുകയായിരുന്നോ?

  ഈ കഴിഞ്ഞ നാല് മാസക്കാലം എങ്ങിനെ കടന്ന് പോയി.. സമയത്തെ കൊല്ലുകയായിരുന്നോ?

  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുറച്ച് കാലം എറണാകുളത്ത് തന്നെയായിരുന്നു. നാട്ടിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നല്ലോ. ആ സമയത്ത് ജീവിക്കാനാവശ്യമായ ഭക്ഷണം പാകം ചെയ്യാന്‍ പഠിച്ചു. മിക്ക ദിവസങ്ങളിലും ഹോട്ടലുകളില്‍ നിന്ന് കഴിക്കുകയായിരുന്നു പതിവ്. ഹോട്ടലുകളൊക്കെ അടച്ചതോടെ സ്വയം പാചകം ചെയ്യാതെ നിവൃത്തിയില്ലാതെയായി. അങ്ങനെ കുറച്ച് സമയം പോയി. എക്‌സ്‌പേര്‍ട്ട് ഒന്നും ആയില്ലെങ്കിലും ഒറ്റയ്ക്കായാലും പട്ടിണി കിടക്കേണ്ടി വരില്ല. പിന്നെ കണ്ട് പാതിയില്‍ നിര്‍ത്തിയ വെബ് സീരീസുകള്‍ പൂര്‍ത്തിയാക്കി. മണി ഹേറ്റ്‌സ്, ബ്രേക്കിങ് പാഡ്, നീരജ് അഭിനയിച്ച ഫാമിലി മാന്‍ തുടങ്ങിയ വെബ് സീരീസ് കണ്ടു. കുറേയധികം സിനിമകള്‍ കണ്ടു.

  സിനിമാ മേഖല ഇനി ഈ രീതി സ്വീകരിച്ച് തിയേററ്റകള്‍ വിട്ട് സിനിമകള്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം. സൂഫിയും സുജാതയും അങ്ങനെ എത്തി?

  സിനിമാ മേഖല ഇനി ഈ രീതി സ്വീകരിച്ച് തിയേററ്റകള്‍ വിട്ട് സിനിമകള്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം. സൂഫിയും സുജാതയും അങ്ങനെ എത്തി?

  എന്നെ സംബന്ധിച്ച് സിനിമ എപ്പോഴും വലിയ സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം. ആമസോണിലും ഹോട്ട്‌സ്റ്റാറിലുമൊക്കെ വരുന്ന സിനിമകള്‍ നമ്മള്‍ കാണും. പക്ഷെ തിയേറ്ററില്‍ കുറച്ചാളുകള്‍ക്കൊപ്പം പോയിരുന്ന് കാണുന്ന ആവേശം അതിലൊന്നും കിട്ടില്ല. പിന്നെയുള്ള ഒരു പ്രധാന കാര്യം, സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന സൗണ്ട് ടെക്‌നോളജികളാണെങ്കിലും ക്യാമറ ടെക്‌നോളജികളാണെങ്കിലും എല്ലാം വലിയ സ്‌ക്രീനില്‍ കാണാന്‍ പാകത്തിനാണ് ഒരുക്കിയിരിയ്ക്കുന്നത്. ഒരു മാസ് സിനിമയുടെ എഫക്ട് തിയേറ്ററില്‍ ഇരുന്ന് കണ്ടാല്‍ മാത്രമേ ആസ്വദിക്കാന്‍ കഴിയുള്ളൂ. നിര്‍മാതാക്കള്‍ക്കും ഈ ഒരു രീതിയോട് അധികകാലം യോജിച്ച് പോകാന്‍ സാധിക്കില്ല.

  ലോക്ക്ഡൗണ്‍; ഇതൊരു യുദ്ധകാലമാണ്, ഞാനീ ഭീകരാവസ്ഥയെ ഒട്ടും ഭയപ്പെടുന്നില്ല; മധുപാല്‍

  സിനിമാ മേഖലയ്‌ക്കേറ്റ വലിയൊരു തിരിച്ചടിയായി തന്നെ ഈ അവസ്ഥയെ കാണുന്നു?

  സിനിമാ മേഖലയ്‌ക്കേറ്റ വലിയൊരു തിരിച്ചടിയായി തന്നെ ഈ അവസ്ഥയെ കാണുന്നു?

  തീര്‍ച്ചയായും അതെ. ഒരു മോശം സ്വപ്‌നം കാണുന്ന അവസ്ഥയില്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ ഇതെല്ലാം മാഞ്ഞ് പോവണേ എന്ന് നമ്മള്‍ ആഗ്രഹിക്കാറില്ലേ. ആ ഒരു പ്രതീക്ഷയാണിപ്പോള്‍. സിനിമയ്ക്ക് വേണ്ടി മാത്രമല്ല, പൊതുവേ പറയുകയാണെങ്കില്‍ തന്നെയും. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും പുറത്ത് പോയി ഒരു ചായ കുടിയ്ക്കുന്നതുമെല്ലാം വളരെ അധികം മിസ്സ് ചെയ്യുന്നുണ്ട്.

  ലോക്ക്ഡൗണ്‍; വല്ലപ്പോഴും പഴംകഞ്ഞി കുടിച്ചാല്‍ അതിനൊരു പ്രത്യേക രുചിയുണ്ടാവുമെന്ന് ഭഗത് മാനുവല്‍

  വ്യക്തപരമായി ഈ ലോക്ക് ഡൗണ്‍ വല്ലാതെ ബാധിച്ചോ.. അതോ തിരിച്ചറിവുണ്ടായോ?

  വ്യക്തപരമായി ഈ ലോക്ക് ഡൗണ്‍ വല്ലാതെ ബാധിച്ചോ.. അതോ തിരിച്ചറിവുണ്ടായോ?

  തുടക്കത്തിലൊക്കെ കുറച്ചധികം സമയം കിട്ടി എന്ന തരത്തിലായിരുന്നു എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെയൊന്നില്ല. വളരെ അധികം സമയമെടുത്താണ് ഞാനൊരു സിനിമ ചെയ്യുന്നത്. നാല് മാസവും ആറ് മാസവും കൂടുമ്പോഴൊക്കെ ഒരു സിനിമ പൂര്‍ത്തിയാകുകയുള്ളൂ. ആ സമയത്തൊക്കെ കൂട്ടുകാര്‍ക്കൊപ്പമായിരിക്കും. പക്ഷെ ഈ ലോക്ക് ഡൗണ്‍ സമയത്ത് തീര്‍ത്തുമൊരു ഒറ്റപ്പെടല്‍ അനുഭവിച്ചു. എറണാകുളത്തെ ഫ്‌ളാറ്റില്‍ മൂന്ന് മാസത്തോളം ഒറ്റയ്ക്കായിരുന്നു. ഒറ്റയ്ക്ക് മൂന്ന് നേരവും ഭക്ഷണം ഉണ്ടാക്കി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വീട്ടില്‍ അമ്മമാരുടെ അവസ്ഥയെ കുറിച്ച് തിരിച്ചറിവുണ്ടായി എന്നത് സത്യമാണ്.

  ബിഗ് ബോസിന്റെ അടുത്ത എപ്പിസോഡിന് അവതാരകന്റെ പ്രതിഫലം 16 കോടി! ഇത്തവണയും സൂപ്പര്‍താരം തന്നെ

  ഈ അവസ്ഥയില്‍ എല്ലാവര്‍ക്കുമുള്ളൊരു അനിശ്ചിതത്വം എന്നിലുമുണ്ട്. കൊറോണ വൈറസിന് ഒരു വാക്‌സിനോ മരുന്നോ കണ്ടു പിടിയ്ക്കുന്നത് വരെ സിനിമ എന്ന മേഖല ഒരിക്കലും പഴയ രീതിയില്‍ ആവില്ല. എന്ന് സിനിമ തിയേറ്ററിലെത്തുകയും ആളുകള്‍ ഒരുമിച്ചിരുന്ന് കാണുകയും ചെയ്യുന്നോ അന്നേ സിനിമാ മേഖല പഴയപടിയായി എന്ന് വിശ്വസിക്കാന്‍ കഴിയുള്ളൂ. അപ്പോള്‍ മാത്രമേ എന്നെ പോലുള്ള നടന്മാര്‍ക്ക് പ്രതീക്ഷയുള്ളൂ.

  English summary
  Lockdown special interview with Deepak Parambol
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X