twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക്ഡൗണ്‍: ഈ അവസ്ഥ കണ്ട് മനസ്സ് മരവിച്ചു, ചെന്നൈയിലെ ദുരവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്

    |

    കൊറോണ വൈറസ് നമ്മളെ എല്ലാവരെയും വീട്ടില്‍ തന്നെ ലോക്കാക്കിയിരിയ്ക്കുകയാണ്. സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത ഈ ഒരു അവസ്ഥ നമ്മുടെ പല കാര്യങ്ങള്‍ക്കും വിഘ്‌നം സൃഷ്ടിച്ചിരിയ്ക്കുന്നു. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചാല്‍ മാത്രമേ വിഷാദം പോലുള്ള മറ്റ് രോഗാവസ്ഥയില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ കഴിയൂ എന്നതാണ് സത്യം. അതാണ് നടി ശിവാനി ഭായിയുടെയും വഴി.

    ലോക്ക് ഡൗണില്‍ ചെന്നൈയില്‍ കുടുങ്ങി പോയെങ്കിലും കുടുംബത്തിനൊപ്പമാണല്ലോ ഉള്ളത് എന്ന സന്തോഷത്തിലാണ് ശിവാനി. ലോക്ക് ഡൗണ്‍ ദിവസങ്ങളെ കുറിച്ചറിയാന്‍ ശിവാനിയെ വിളിക്കുമ്പോള്‍ മകനെ പഠിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന തിരക്കിലായിരുന്നു നടി. അതിനിടയില്‍ ശിവാനി സംസാരിച്ചു തുടങ്ങി.

     മുന്നറിയിപ്പുകളില്ലാത്ത ഈ നീണ്ട ഇടവേള എവിടെയാണ്.. എങ്ങിനെ പോകുന്നു?

    മുന്നറിയിപ്പുകളില്ലാത്ത ഈ നീണ്ട ഇടവേള എവിടെയാണ്.. എങ്ങിനെ പോകുന്നു?

    ഞാനിപ്പോള്‍ ചെന്നൈയിലാണ് ഉള്ളത്. കുട്ടിക്കളിയല്ല കല്യാണം എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അതിന്റെ ഷൂട്ടിങ് കായം കുളത്ത് കഴിഞ്ഞ്, നാലാം തിയ്യതി ചെന്നൈയില്‍ തിരിച്ചെത്തി. തൊട്ടടുത്ത ആഴ്ചയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നത്. ഇനി അതിന്റെ റിലീസും മറ്റും കാര്യങ്ങളും എപ്പോഴാകും എന്നറിയില്ല. ഇവിടെയുള്ള കാര്യം പറയുകയാണെങ്കില്‍ ദിവസം കഴുയുന്തോറും അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യാം.. സാഹചര്യവുമായി പൊരുത്തപ്പെടുക തന്നെ.

    കഴിഞ്ഞ രണ്ട് വര്‍ഷമായി കരിയറില്‍ നല്ല തിരക്കുകള്‍ ആയിരുന്നല്ലോ?

    കഴിഞ്ഞ രണ്ട് വര്‍ഷമായി കരിയറില്‍ നല്ല തിരക്കുകള്‍ ആയിരുന്നല്ലോ?

    ഞാന്‍ കൂടുതലായും ചെയ്തുകൊണ്ടിരുന്നത് മോഡലിങും സ്‌റ്റേജ് ഷോകളുമാണ്. മോഡലിങില്‍ ഷോസ്‌ടോപ്പറായിരുന്നു. കേരള ഫാഷന്‍ ഫെസ്റ്റിവല്‍ മിസ്സ് ആന്റ് മിസ്റ്റര്‍ കേരളയുടെ ബ്രാന്റ് അംബാസിഡറായി. അതിന് ശേഷം അവരുടെ തന്നെ അടുത്ത ഷോയ്ക്ക് സൗത്ത് ഇന്ത്യന്‍ ബ്രാന്റ് അംബാസിഡറായി. യുഎസ്എ ഗ്ലോബല്‍ സ്‌പോട്‌സ് അക്കാഡമിയുടെ അംബാസിഡറായിരുന്നു ഞാന്‍.

    എംബിഎ പൂര്‍ത്തിയാക്കി

    കഴിഞ്ഞ വര്‍ഷം എംബിഎ പൂര്‍ത്തിയാക്കി വന്നപ്പോള്‍ അവര്‍ എന്നെ അതിന്റെ ബിസിനസ്സ് ഹെഡ്ഡാക്കി. അമേരിക്കയിലാണ് ഹെഡ്ഡ് ഓഫീസ് എങ്കിലും നമ്മള്‍ അവിടെയായിരിക്കില്ല എപ്പോഴും. എവിടെയൊക്കെയാണോ മാച്ച് നടന്ന് കൊണ്ടിരിയ്ക്കുന്നത് അവിടെയൊക്കെ പോവേണ്ടി വരും. അങ്ങനെ കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്രകള്‍ തന്നെയായിരുന്നു. അത് കഴിഞ്ഞ് വന്നാല്‍ മോഡലിങ് ഷോകള്‍ ഉണ്ടാവും. മിസിസ് സൗത്തിന്റെ ഷോ നടക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നുപെട്ടത്.

    ഈ തിരക്കുകളില്‍ നിന്ന് പെട്ടന്ന് നിര്‍ബന്ധിത അവധി വന്നപ്പോള്‍ ഒരു 'സഡ്ഡണ്‍ ബ്രേക്ക്' ഇട്ട് വണ്ടി നിന്നത് പോലെയായോ. എന്താണ് ലോക്ക് ഡൗണ്‍ പരിപാടികള്‍?

    ഈ തിരക്കുകളില്‍ നിന്ന് പെട്ടന്ന് നിര്‍ബന്ധിത അവധി വന്നപ്പോള്‍ ഒരു 'സഡ്ഡണ്‍ ബ്രേക്ക്' ഇട്ട് വണ്ടി നിന്നത് പോലെയായോ. എന്താണ് ലോക്ക് ഡൗണ്‍ പരിപാടികള്‍?

    പറയാന്‍ പറ്റില്ല ചിലപ്പോള്‍ ഇതിനെക്കാള്‍ നല്ല അവസരങ്ങള്‍ ഇനിയും വരുമായിരിക്കും. പക്ഷെ ഇപ്പോള്‍ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും, മറ്റുള്ളവര്‍ക്ക് രോഗം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും മാത്രമേ രക്ഷയുള്ളൂ. എന്തായാലും അതുകൊണ്ട് വീട്ടില്‍ കുറേ അധികം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കുഞ്ഞ് എന്താണ് പഠിച്ചത് എന്ന് പോലും നോക്കാന്‍ എനിക്ക് സമയം കിട്ടിയിട്ടില്ല.

    അമ്മ

    അമ്മയാണ് സഹായിച്ചുകൊണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതുകൊണ്ട് അവനൊപ്പമിരുന്ന് പഠിപ്പിക്കാനും അസൈന്‍മെന്റ്‌സ് ചെയ്യാന്‍ സഹായിക്കാനും അവന്‍ എന്താണ് പഠിക്കുന്നത് എന്നറിയാനുമൊക്കെ പറ്റുന്നുണ്ട്. ഈ മൂന്ന് നാല് മാസം ഞാനത് ശരിക്കും ആസ്വദിക്കുന്നു. പിന്നെ ഞാനിപ്പോള്‍ എന്റെ രണ്ടാമത്തെ പിജി ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. മാസ്റ്റേഴ്‌സ് ഇന്‍ ജേര്‍ണലിസം.

    തമിഴ്‌നാട്ടില്‍ അവസ്ഥ രൂക്ഷമാണല്ലോ. അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ കാഠിന്യം അളക്കാന്‍ കഴിയൂ?

    തമിഴ്‌നാട്ടില്‍ അവസ്ഥ രൂക്ഷമാണല്ലോ. അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ കാഠിന്യം അളക്കാന്‍ കഴിയൂ?

    ഇവിടെയുള്ള ഓരോ മലയാളികളും ആഗ്രഹിക്കുന്നത് ചെന്നൈ വിട്ട് കേരളത്തില്‍ എത്താന്‍ തന്നെയാണ്. ഇവിടെ ചികിത്സകളൊന്നും ഫ്രീ അല്ല. സാധാരണക്കാരായ മലയാളികള്‍ക്കൊന്നും ഇവിടെയുള്ള ചികിത്സാ ചിലവ് താങ്ങാന്‍ പറ്റില്ല. അത്യാവശ്യ സാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യത്തെ ഒരു മാസം അത്ര വലിയ കുഴപ്പമുണ്ടായിരുന്നില്ല.

    ചെറിയൊരു പനി വന്നാല്‍ പോലും ചികിത്സ കിട്ടാനും വലിയ ബുദ്ധിമുട്ടാണിടെ. മറ്റെന്തെങ്കിലും രോഗത്തിന് ആശുപത്രിയില്‍ പോവാനും അനുവദിയില്ല. അങ്ങനെ ചികിത്സിക്കണം എന്നുണ്ടെങ്കില്‍ ഡോക്ടര്‍മാരെ വീട്ടില്‍ പോയി കൂട്ടിക്കൊണ്ടു വന്ന് ചികിത്സയ്ക്ക് ശേഷം തിരിച്ച് കൊണ്ടു വിടണം. ഇത് ഒരു സാധാരണക്കാരുടെ അവസ്ഥയില്‍ ചിന്തിച്ചു നോക്കൂ.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    തമിഴ്‌നാട്ടില്‍ മരണ സംഖ്യ കൂടുന്നത് ഭീതിപടര്‍ത്തുന്ന ഒന്നാണ്. നാളെ തന്റെ അവസ്ഥയറിയാതെ നിസ്സഹയതയോടെ കാഴ്ചക്കാരായി നില്‍ക്കുക വളരെ പ്രയാസമല്ലേ?

    തമിഴ്‌നാട്ടില്‍ മരണ സംഖ്യ കൂടുന്നത് ഭീതിപടര്‍ത്തുന്ന ഒന്നാണ്. നാളെ തന്റെ അവസ്ഥയറിയാതെ നിസ്സഹയതയോടെ കാഴ്ചക്കാരായി നില്‍ക്കുക വളരെ പ്രയാസമല്ലേ?

    തീര്‍ച്ചയായും അതെ. വിഷാദത്തില്‍ നിന്ന് കഷ്ടി രക്ഷപ്പെടുകയാണ്. ദിവസവും ചെന്നൈയില്‍ മാത്രം മരിക്കുന്നവരുടെ എണ്ണം മിനിമം ഒരു മുപ്പത് നാല്‍പത് വരെയാണ്. തമിഴ്‌നാട്ടിലെ കാര്യമല്ല.. ചെന്നൈയില്‍ മാത്രം. അതേ സമയം കേരളത്തില്‍ ഒരു മരണം സംഭവിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ അതി ജാഗ്രത പുലര്‍ത്തുകയും കണ്ടൈന്‍മെന്റ് സൂണുകള്‍ പ്രഖ്യാപിയ്ക്കുകയും ചെയ്യുന്നു. ഇവിടെ ഈ മരണങ്ങള്‍ കണ്ട് കണ്ട് ഞങ്ങള്‍ക്കത് ഒരു മരവിപ്പായി. വാര്‍ത്തകളില്‍ പുതുമയില്ലാതെയായി. കഴിഞ്ഞ മാസമൊക്കെ ഒരു തരത്തിലുള്ള ഡിപ്രഷനിലേക്ക് പോകുകയായിരുന്നു.

    കരിയറിലും വലിയൊരു തിരിച്ചടിയായി ഈ അവസ്ഥ, അല്ലേ?

    കരിയറിലും വലിയൊരു തിരിച്ചടിയായി ഈ അവസ്ഥ, അല്ലേ?

    അതെ. കരിയറില്‍ നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുകയും തിരക്കുകള്‍ ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. പെട്ടന്നുള്ള ഈ അവസ്ഥ ശരിക്കുമൊരു തിരിച്ചടിയായിരുന്നു. സത്യം പറഞ്ഞാല്‍ പരാജയങ്ങളില്‍ നിന്ന് തിരിച്ചുകയറുകയായിരുന്നു ഞാന്‍. ചെയ്ത സിനിമകളൊന്നും വലിയ സക്‌സസ് ആയിരുന്നില്ല. രഹസ്യ പോലീസ് എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുമ്പോള്‍ വലിയ പ്രതീക്ഷുണ്ടായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. പിന്നെ തമിഴില്‍ നാങ്ക് എന്ന സിനിമ ചെയ്തത് വലിയ വിജയമായി.

    സിനിമ റിലീസ്

    പക്ഷെ ആ സിനിമ റിലീസ് ആവുമ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞു. ആ സിനിമയുടെ വിജയത്തിന് ശേഷം ധാരാളം നല്ല സിനിമകളില്‍ നിന്ന് അവസരം വന്നിരുന്നു. പക്ഷെ അപ്പോഴേക്കും ഞാന്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോള്‍ കരിയറില്‍ മോശമല്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വലിച്ച് താഴെയിട്ടത് പോലെയായി. ആദ്യത്തെ രണ്ട് മൂന്ന് മാസമൊക്കെ ഈ അവസ്ഥ താങ്ങാന്‍ പറ്റില്ലായിരുന്നു.

    കേരളത്തിലേക്ക് വരാന്‍ പദ്ധതിയൊന്നും ഇല്ലേ?

    കേരളത്തിലേക്ക് വരാന്‍ പദ്ധതിയൊന്നും ഇല്ലേ?

    നാട്ടില്‍ ഇപ്പോള്‍ ആരുമില്ല. അച്ഛന്‍ മരിച്ചു. അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ട്. വീട് അടച്ചിട്ടിട്ടാണ് ഉള്ളത്. എന്നിരുന്നാലും നാട്ടിലേക്ക് പോകാന്‍ ഒരു അവസരം ലഭിച്ചാന്‍ പോകാം എന്നുണ്ടായിരുന്നു. പ്രശാന്തിന്റെ (ശിവാനി ഭായ് യുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ പ്ലേയര്‍ ആണ്) വീട്ടില്‍ പോവാം എന്നൊരു ആലോചനയുണ്ടായിരുന്നു. കേരളത്തില്‍ ഇന്റോര്‍ ഷൂട്ടിങിന് അനുമതിയുള്ളത് കൊണ്ട് അനിയന്റെ (ഛായാഗ്രഹകന്‍ - സമ്പത്ത് മോഹന്‍ദാസ്) പ്രൊഡക്ഷന്‍ കളേഴ്‌സ് ടിവിയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് കേരളത്തിലെത്താം എന്നായിരുന്നു വിചാരിച്ചത്. പക്ഷെ ഇവിടെ ഷൂട്ടിങിന് പോകാന്‍ പാസ് അനുവദിക്കാത്തത് കൊണ്ട് കേരളത്തിലേക്ക് വരാന്‍ കഴിയുന്നില്ല.

    ഇത്രമേൽ നെഞ്ചിലേയ്ക്ക് ആഴ്ന്നിറങ്ങിയ മറ്റൊരു ഡയലോഗും കേട്ടിട്ടില്ല,ലാലേട്ടന്റെ കിരീടത്തിന് 31 വയസ്ഇത്രമേൽ നെഞ്ചിലേയ്ക്ക് ആഴ്ന്നിറങ്ങിയ മറ്റൊരു ഡയലോഗും കേട്ടിട്ടില്ല,ലാലേട്ടന്റെ കിരീടത്തിന് 31 വയസ്

    ഏതൊരു നല്ലതിനും ഒരു മോശവശം ഉണ്ടാവും എന്ന് പറയുന്നത്മപോലെ, മോശം അവസ്ഥയ്ക്കും എന്തെങ്കിലും ഒരു നല്ലത് ഉണ്ടാവില്ലേ?

    ഏതൊരു നല്ലതിനും ഒരു മോശവശം ഉണ്ടാവും എന്ന് പറയുന്നത്മപോലെ, മോശം അവസ്ഥയ്ക്കും എന്തെങ്കിലും ഒരു നല്ലത് ഉണ്ടാവില്ലേ?

    അത് നമ്മള്‍ കണ്ടെത്തുകയാണ്. ചിന്തിച്ചുനോക്കുമ്പോള്‍ എന്റെയൊക്കെ അവസ്ഥ വളരെ നിസ്സാരമാണ്. ലോക്ക് ഡൗണും കൊറോണയും കാരണം ജോലിവരെ നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുന്നവരുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ അമേരിക്കയില്‍ കുടുങ്ങി പോകാത്തത് തന്നെ വലിയ ഭാഗ്യം. കഴിഞ്ഞ വര്‍ഷം ഈ സമയത്തൊക്കെ ഞാന്‍ അമേരിക്കയിലായിരുന്നു. ഷൂട്ടിങ് ബ്രേക്ക് ലഭിച്ചപ്പോള്‍ അമേരിക്കയില്‍ പോകാനിരിക്കെയാണ് ലോക്ക് ഡൗണ്‍ വരുന്നത്.

    മമ്മൂട്ടിയും ദുല്‍ഖറും വീട് മാറിയപ്പോള്‍ നഷ്ടം ഞങ്ങള്‍ക്ക്! അയല്‍ക്കാരനെ കുറിച്ച് നടൻ കുഞ്ചന്‍മമ്മൂട്ടിയും ദുല്‍ഖറും വീട് മാറിയപ്പോള്‍ നഷ്ടം ഞങ്ങള്‍ക്ക്! അയല്‍ക്കാരനെ കുറിച്ച് നടൻ കുഞ്ചന്‍

     ലോക്ക് ഡൗണ്‍

    പിന്നെ ഒരു സന്തോഷമുള്ള കാര്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴേക്കും എല്ലാവരും വീട്ടില്‍ തിരിച്ചെത്തി. അനിയന്‍ ഷൂട്ടിങ് പൂര്‍ത്തയാക്കി വീട്ടിലെത്തിയിരുന്നു. ലീഗ് മാച്ചും കോച്ചിങുമൊക്കെയായി പ്രശാന്ത് കഴിഞ്ഞ കുറച്ചു കാലമായി വീട്ടില്‍ വരുന്നത് തന്നെ വളരെ കുറവായിരുന്നു. പതിനൊന്ന് വര്‍ഷത്തോളം രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ആളാണ്. അത് കഴിഞ്ഞ് വരുമ്പോഴേക്കും ഐപിഎല്‍ വരും, ഐപിഎല്‍ കഴിഞ്ഞാല്‍ ചെന്നൈ മാച്ചസ് വരും.

    പ്രതിഫലം ചോദിച്ചപ്പോള്‍ സംവിധായകയുടെ മാസ് ഡയലോഗ് ! തുറന്നുപറച്ചിലുമായി സ്റ്റെഫി സേവ്യര്‍!പ്രതിഫലം ചോദിച്ചപ്പോള്‍ സംവിധായകയുടെ മാസ് ഡയലോഗ് ! തുറന്നുപറച്ചിലുമായി സ്റ്റെഫി സേവ്യര്‍!

     കല്യാണം

    പിന്നെ പ്രാക്ടീസിന്റെ തിരക്കുകള്‍ വേറെയും. ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ വളരെ കുറവായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്‍പത് വര്‍ഷമായി. ഇതിനിടെ ഇത്രയും നാള്‍ ഞങ്ങള്‍ ഒരുമിച്ചിരിക്കുന്നത് ഇതാദ്യമാണ്. ഞങ്ങളെക്കാള്‍ സന്തോഷം ഇപ്പോള്‍ മകനാണ്. അച്ഛനെ കിട്ടുമ്പോള്‍ അമ്മയെയും അമ്മയെ കിട്ടുമ്പോള്‍ അച്ഛനെയും കിട്ടാത്ത അവസ്ഥയായിരുന്നു അവന്. ഇപ്പോള്‍ ഈ അവധിക്കാലം അവന്‍ ഹാപ്പിയാണ്..അതില്‍ ഞങ്ങളും ഹാപ്പിയാണ്.

    English summary
    Shivani Bhai about Covid 19 and her Lockdown days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X