For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക്ഡൗണ്‍; ആത്മഹത്യ ചെയ്യാത്തത് ഭാഗ്യം, സര്‍ക്കാര്‍ ഞങ്ങളെയും ഒന്ന് പരിഗണിക്കണം; ഉമ നായര്‍

  |

  ജോലി സബന്ധമായും വ്യക്തി ജീവിത സംബന്ധമായും നമുക്കുള്ള സമ്മര്‍ദ്ദങ്ങളെല്ലാം ഇറക്കി വയ്ക്കുന്നത് നല്ലൊരു സിനിമയോ സീരിയലോ കാണുമ്പോഴാണ്. സ്വന്തം വ്യക്തിത്വത്തെ മാറ്റിവച്ച്, കഥകളിലെ കഥാപാത്രങ്ങളായി വന്ന് നമ്മളെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന കലാകാരന്മാരെ കുറിച്ച് ഈ ലോക്ക് ഡൗണ്‍ കാലത്ത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...

  ആരും ചിന്തിച്ചില്ലെങ്കിലും സര്‍ക്കാരൊന്ന് തിരിഞ്ഞു നോക്കണം. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നു എന്നത് കൊണ്ട് ഞങ്ങള്‍ പണക്കാരാണെന്നല്ല- ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരും ശ്രദ്ധിക്കാതിരിക്കുന്ന കലാകാരന്മാകുടെ മറ്റൊരു അവസ്ഥയെ കുറിച്ച് ഉമ നായര്‍ ഫില്‍മിബീറ്റുമായി സംസാരിക്കുന്നു


  നാല് നാലര മാസത്തോളം ജോലിയില്ലാതെ വീട്ടിലിരിക്കുക വലിയ പ്രയാസമല്ലേ?

  നാല് നാലര മാസത്തോളം ജോലിയില്ലാതെ വീട്ടിലിരിക്കുക വലിയ പ്രയാസമല്ലേ?

  ലോക്ക് ഡൗണ്‍ സമയത്ത് ചിത്രീകരണം പാടെ നിന്ന് പോയിരുന്നു. പിന്നെ തിരുവനന്തപുരമാണ് സീരിയല്‍ ഷൂട്ടിങുകളുടെയൊക്കെ പ്രധാന കേന്ദ്രം. ആദ്യത്തെ ഒന്ന് രണ്ട് ആഴ്ചകളൊക്കെ കുഴപ്പമില്ലാതെ പോയി. പിന്നെ തീര്‍ച്ചയായും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടങ്ങി. പലരും കരുതിയിരിയ്ക്കുന്നത് ഞങ്ങള്‍ സിനിമാ - സീരിയല്‍ ഫീല്‍ഡിലുള്ള എല്ലാവരും അതി സമ്പന്നരാണ് എന്നാണ്.

  ഒരു ദിവസം പത്തായിരവും മുപ്പതിനായിരവും ശബളം വാങ്ങുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് എങ്ങിനെയാണ് ഈ ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രതിസന്ധിയും മാനസിക പ്രശ്‌നങ്ങളും ഉണ്ടാവുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. സത്യം പറയാമല്ലോ, മുപ്പതിനായിരം പോയിട്ട് അഞ്ചായിരം പോലും നമുക്കില്ല. അധവാ, അങ്ങനെ അഞ്ചായിരം വാങ്ങുന്ന ഒരു ആര്‍ട്ടിസ്റ്റുണ്ടെങ്കില്‍ അവരുടെ ചെലവുകളെ കുറിച്ച് കൂടെ ആലോചിക്കണം.

  സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നത് എത്തരത്തിലാണ്?

  സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നത് എത്തരത്തിലാണ്?

  ഒരു ദിവസത്തെ ഷൂട്ടിങിന്ന് ആറും എട്ടും വേഷങ്ങള്‍ മാറിയുടുക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ജോഡി വസ്ത്രം വാങ്ങുന്നകാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കൂ. വലിയ സാമ്പത്തിക പിന്‍ബലമുള്ളവരുടെ കാര്യമല്ല പറുയുന്നത്. ലോണും മറ്റ് കടബാധ്യതകളും ഉള്ള, വാടക വീട്ടില്‍ കഴിയുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ട്. സ്‌ക്രീനില്‍ കാണുന്നതല്ല ഞങ്ങളുടെയൊന്നും ജീവിതം. കാറുണ്ട് എന്ന കാരണത്താല്‍ ഞങ്ങള്‍ പണക്കാരാണെന്നല്ല. ഒന്നാലോചിച്ചു നോക്കൂ, അത്യാവശ്യം സിനിമകളിലൊക്കെ അഭിനയിച്ചതുകൊണ്ട് പണം സമ്പാദിച്ചില്ലെങ്കിലും നാലാള് കണ്ടാല്‍ തിരിച്ചറിയും. ബസ്സിലോ ഓട്ടോയിലോ ഒന്നും പോവാന്‍ സാധിക്കാത്തത് കൊണ്ട് ലോണെടുത്താണ് ഒരു കാറ് വാങ്ങുന്നത്.

  പിന്നെ സിനിമയ്ക്കപ്പുറം ഞങ്ങള്‍ക്ക് വേറൊരു വരുമാനം ഉദ്ഘാടനത്തിനും മറ്റും പോകുന്നതാണ്. എന്നാല്‍ അവിടെയും പലപ്പോഴും ചിലര്‍ സൗഹൃദം മുതലെടുക്കുകയാണ് ചെയ്യുന്നത്. ചില വലിയ ചാനലില്‍ ജോലി ചെയ്യുമ്പോള്‍, സാമ്പത്തികമായി ഒരുപാട് ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും നമുക്ക് റീച്ച് കിട്ടും. അത് വഴി ചില ഉദ്ഘാടനങ്ങളും കിട്ടുമെന്നാണ് നമ്മുടെ കണക്കുകൂട്ടല്‍. അതും ഇല്ലാത്ത അവസ്ഥയാണ് ചിലപ്പോള്‍. ഞാന്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല, എന്നെ പോലെ കഷ്ടപ്പെടുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇവിടെയുണ്ട്. അവരുടെ ഒരാളുടെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബാംഗങ്ങളുണ്ട്. അവരൊക്കെ ഇപ്പോള്‍ ദുരിതം അനുഭവിയ്ക്കുന്നു.

  സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണോ നിലവിലുള്ള പ്രശ്‌നം?

  സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണോ നിലവിലുള്ള പ്രശ്‌നം?

  അതൊന്ന് മാത്രമാണ്. മറ്റൊരു പ്രധാന കാര്യം കലാകാരന്മാര്‍ വളരെ അധികം സെന്‍സിറ്റീവാണ്. കലാകാരിയോ കലാകാരനോ ഒരു ക്രിയേറ്റീവര്‍ ആവണമെങ്കില്‍ അവര്‍ സെന്‍സിറ്റീവ് ആയിരിക്കണം. ഒരാഴ്ചയോ രണ്ടാഴ്ചയോ ജോലി ഇല്ലാതെ നമുക്ക് പിടിച്ചു നില്‍ക്കാം. അത് കഴിഞ്ഞ്, തൊഴിലിടം നമുക്ക് നഷ്ടപ്പെടുകയും ആരെയും കാണാനും സംസാരിക്കാനും കഴിയാതിരിക്കുകയും സാമ്പത്തിക പ്രശ്‌നങ്ങള്‍ വളരെ അധികം ബാധിക്കുകയും ചെയ്യുമ്പോള്‍ മാനസികമായി നമ്മള്‍ തളര്‍ന്ന് പോവും. ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഇപ്പോള്‍ മലയാളം ഇന്റസ്ട്രിയില്‍ മാത്രമാണ് ആര്‍ട്ടിസ്റ്റുകളുടെ ആത്മഹത്യയെ കുറിച്ച് വാര്‍ത്തകള്‍ വരാത്തത്. തമിഴിലും ഹിന്ദിയിലുമൊക്കെ എത്ര കാലാകാരന്മാരാണ് ഈ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നത്. അല്ലെങ്കില്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടുപോകുകയാണ്. കുറച്ച് മനോധൈര്യം ഉള്ളത് കൊണ്ട് മാത്രമാണ് കേരളത്തില്‍ ഇത്തരം ദുരന്തവാര്‍ത്തകള്‍ വരാത്തത്. ഇനി വന്നുകൂടായ്കയില്ല.

  വ്യക്തിപരമായി ഈ അവസ്ഥയില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നാലോചിച്ചിട്ടില്ലേ?

  വ്യക്തിപരമായി ഈ അവസ്ഥയില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നാലോചിച്ചിട്ടില്ലേ?

  ഞാനൊരു നടി മാത്രമല്ല, എന്നെ ആശ്രയിച്ച് കഴിയുന്ന ചിലരുണ്ട്. കാലങ്ങളായി വാടകവീട്ടില്‍ കഴിയുന്ന എനിക്ക് വലിയ നീക്കിപ്പൊന്നും ഉണ്ടായിട്ടില്ല. സിനിമയും സീരിയലും എല്ലാ കാലത്തും ഉണ്ടാവില്ല എന്ന തിരിച്ചറിവ് ഉള്ളത്‌കൊണ്ട് തന്നെ, ഞാനൊരു ഈവന്റ് മാനേജ്‌മെന്റ് ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ബാങ്കിനെ സമീപിച്ചപ്പോള്‍, അക്കൗണ്ട് പരിശോധിച്ച ശേഷം അവരെനിക്ക് ലോണ്‍ അനുവദിച്ചില്ല. എന്നിട്ടും പൂര്‍ണമായും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഞാന്‍ ബിസിനസ് തുടങ്ങി. ആദ്യത്തെ രണ്ട് പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ലാഭം നേടുകയും ചെയ്തു. കുറച്ച് കടങ്ങള്‍ വീട്ടി. പക്ഷെ മൂന്നാമത്തെ പരിപാടി എനിക്ക് വലിയ തിരിച്ചടിയാണ് തന്നത്. മഴകാരണം പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. അത് ഭീമമായ കടമായി മാറി. അടുത്ത പരിപാടിയിലൂടെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാം എന്ന് കരുതുമ്പോഴാണ് ലോക്ക് ഡൗണ്‍ വന്നുപെട്ടത്. അതോടെ എല്ലാം താറുമാറായി. വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്.

  ഒരു ചാനലിനോ പ്രൊഡ്യൂസര്‍ക്കോ സംഘടനയ്‌ക്കോ ഈ ഒരു അവസ്ഥയില്‍ നമ്മളെ സഹായിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ മുന്‍കൈ എടുക്കുക തന്നെ വേണം. എന്തെങ്കിലും ഒരു സംവിധാനം ഞങ്ങളുടെ കാര്യത്തിലും ഏര്‍പ്പെടുത്തൂ. വാടക കൊടുക്കാനും മരുന്ന് വാങ്ങാനും കൈയ്യില്‍ പൈസ ഇല്ലാത്ത ഒരുപാട് പേര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഇനിയും ഈ രീതി തന്നെ തുടര്‍ന്നു പോവുകയാണെങ്കില്‍ മറ്റ് ഇന്റസ്ട്രിയിലുള്ള ആളുകളുടെ അവസ്ഥ തന്നെയാവും ഞങ്ങളുടേയും.

  ഒരു തിരിച്ചറിവല്ലേ ഈ കൊവിഡ് കാലം.. ഒന്നും നിരന്തരമല്ല എന്ന തിരിച്ചറിവ്?

  ഒരു തിരിച്ചറിവല്ലേ ഈ കൊവിഡ് കാലം.. ഒന്നും നിരന്തരമല്ല എന്ന തിരിച്ചറിവ്?

  എല്ലാം തിരിച്ചറിയണം. നമുക്കിടയിലുള്ളവരുടെ നന്മയും തിന്മയും തിരിച്ചറിയണം. ഞാനെന്റെ നല്ല സുഹൃത്തുക്കളെ തിരിച്ചറിഞ്ഞു. ഈ ഒരു സഹാചര്യത്തില്‍ പരമാവധി നമുക്കാരെയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം. വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്താതിരിക്കാം. ഈ ഒരു കാലത്തെ ഒരുമിച്ച് നമുക്ക് നേരിടാം.

  English summary
  Lockdown special Interview with Uma Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X