twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് പുറത്താക്കിയത് പൃഥ്വി? നേരിട്ട് പറയാതെ ചെയ്യുന്നതല്ല ഹീറോയിസമെന്ന് സംവിധായകന്‍!

    |

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രേമികളും ഒന്നടങ്കം ഞെട്ടിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സംഘടനയിലെ അഭിപ്രായഭിന്നതകള്‍ പരസ്യമായത്. നടിക്ക് ശക്തമായ പിന്തുണ നല്‍കി പൃഥ്വിരാജും മഞ്ജു വാര്യരും രമ്യ നമ്പീശനും റിമ കല്ലിങ്കലുമുള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അമ്മ മൗനം പാലിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ചും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അമ്മയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

    മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ദിലീപിനെ പുറത്താക്കുന്ന കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിരാജും രമ്യ നമ്പീശനും പങ്കെടുത്തിരുന്നു. പ്രാഥമിക അംഗത്വവും അന്ന് റദ്ദാക്കിയിരുന്നു. ദിലീപിനെ പുറത്താക്കിയതില്‍ വിയോജിപ്പറിയിച്ച് ചില താരങ്ങള്‍ അന്നേ പുറത്തുവന്നിരുന്നു. ഈയ്യിടെ നടത്തിയ വാര്‍ഷിക യോഗത്തിനിടയിലാണ് താരത്തെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.

    പൃഥ്വിരാജ് ഒളിച്ചോടി

    പൃഥ്വിരാജ് ഒളിച്ചോടി

    നിലപാടുകളും തീരുമാനത്തെക്കുറിച്ചും കൃത്യമായി തുറന്നുപറയേണ്ട സമയത്ത് മിണ്ടാതെ ഒളിച്ചോടുന്ന രീതിയല്ല ഹീറോയിസം, ആണ്‍കുട്ടിക്ക് ചേരുന്ന നടപടിയല്ല ഇതെന്നും സംവിധായകന്‍ എംഎ നിഷാദ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. നടിക്ക് ശക്തമായ പിന്തുണ നല്‍കുന്ന പൃഥ്വിരാജ് അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച് നിലപാട് അറിയിക്കണമായിരുന്നു. അതാണ് റിയല്‍ ഹീറോയിസം.

    തിലകനെ ആയുധമാക്കുന്നു

    തിലകനെ ആയുധമാക്കുന്നു

    മലയാള സിനിമയില്‍ നിന്നും തിലകന് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്യാത്തവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തെ ആയുധമാക്കുന്നു. താന്‍ സംവിധാനം ചെയ്ത അഞ്ച് സിനിമകളിലും അദ്ദേഹത്തിന് വേഷം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    കസബയെ വിമര്‍ശിച്ചവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ?

    കസബയെ വിമര്‍ശിച്ചവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ?

    മമ്മൂട്ടി നായകനായെത്തിയ കസബയെ വിമര്‍ശിച്ച നായികയ്ക്ക് അതിനുള്ള അര്‍ഹതയുണ്ടോയെന്ന കാര്യത്തെക്കുറിച്ചും പരിശോധിക്കേണ്ടതാണ്. നോട്ട്ബുക്ക് എന്ന സിനിമയില്‍ ഗര്‍ഭഛിദ്രം നടത്തുന്ന രംഗത്തില്‍ ആ നായിക അഭിനയിച്ചിരുന്നു. പറയുമ്പോള്‍ എല്ലാ വിഷയത്തെക്കുറിച്ചും സൂചിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    ദിലീപ് പൃഥ്വിരാജ് പോരാട്ടം?

    ദിലീപ് പൃഥ്വിരാജ് പോരാട്ടം?

    അമ്മയിലെ സംഭവങ്ങളെ ദിലീപ് പൃഥവിരാജ് പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതിനോട് യോജിക്കാനാവില്ല. ദിലീപ് കുറ്റവാളിയാണോ അല്ലയോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയാണ്. പൃഥ്വിരാജിന്റെ ശക്തമായ ഇടപെടലിലൂടെയാണ് ദിലീപിന് പുറത്താക്കിയതെന്ന തരത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി ചില താരങ്ങള്‍ രംഗത്തുവന്നിരുന്നു.

    ഡബ്ലുസിസി അംഗങ്ങള്‍ ഇല്ലായിരുന്നു

    ഡബ്ലുസിസി അംഗങ്ങള്‍ ഇല്ലായിരുന്നു

    അമ്മയുടെ യോഗത്തില്‍ ഡബ്ലുസിസി അംഗങ്ങളാരും ഇല്ലായിരുന്നു. യോഗത്തില്‍ പങ്കെടുത്തതിന് ശേഷം തീരുമാനം അറിയിക്കണമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ തീരുമാനം അറിയിച്ചതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് അഭിനേത്രികളുടെ രാജി തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും പിന്തുണയക്കുകയായിരുന്നു.

    ദിലീപില്‍ മാത്രമെന്ന് പറഞ്ഞാല്‍ യോജിക്കാനാവില്ല

    ദിലീപില്‍ മാത്രമെന്ന് പറഞ്ഞാല്‍ യോജിക്കാനാവില്ല

    ദിലീപാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹത്തിലൂടെയാണ് സിനിമ നീങ്ങുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. അത്തരം അമാനുഷിക രീതികളൊന്നും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് മുമ്പും സിനിമയുണ്ടായിരുന്നു. ശേഷവും സിനിമയുണ്ടാവുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

    English summary
    MA nishad talknig about Amma controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X