twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്

    By Midhun
    |

    മലയാളത്തില്‍ ന്യൂജനറേഷന്‍ സിനിമകളുടെ അമരക്കാരനായി ശ്രദ്ധേ നേടിയ സംവിധായകനാണ് ആഷിഖ് അബു. വ്യത്യസ്തമാര്‍ന്ന സിനിമകള്‍ ചെയ്തതിലൂടെ അദ്ദേഹം മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയിരുന്നു. ആഷിഖ് അബുവിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ടൊവിനോ തോമസിനെ നായകനാക്കിയുളള മായാനദി എന്ന ചിത്രമായിരുന്നു ആഷിക്കിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

    പൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു! ദൃശ്യവിസ്മയം ഒരുക്കാനുളള തയ്യാറെടുപ്പുകളില്‍ അണിയറക്കാര്‍! കാണൂപൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു! ദൃശ്യവിസ്മയം ഒരുക്കാനുളള തയ്യാറെടുപ്പുകളില്‍ അണിയറക്കാര്‍! കാണൂ

    മായാനദിക്ക് ശേഷം വൈറസ് എന്നൊരു സിനിമയുമായിട്ടാണ് ആഷിഖ് അബു എത്തുന്നത്. കോഴിക്കോട് നടന്ന യഥാര്‍ത്ഥ സംഭവകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആഷിഖ് അബു തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രം പ്രഖ്യാപിച്ചിരുന്നത്. കെ എല്‍ പത്ത്,സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിലുടെ ശ്രദ്ധേയനായ മുഹ്‌സിന്‍ പെരാരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് മുഹ്‌സിന്‍ സംസാരിച്ചിരുന്നു.

    വൈറസ്

    വൈറസ്

    കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കി ഒരുക്കുന്ന ആഷിഖ് അബു ചിത്രമാണ് വൈറസ്. പ്രഖ്യാപന വേളമുതല്‍ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈറസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിലെല്ലാം മികച്ച സ്വീകരണം ലഭിച്ചിരുന്നു. ഒരു റിയലിസ്റ്റ് ചിത്രമായിരിക്കും വൈറസ് എന്നാണ് സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നത്. നിപ്പ സിനിമയാക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരും നമ്മുടെ കണ്‍മുന്നില്‍ ഉണ്ടായിരുന്നവരാണ് കഥാപാത്രങ്ങളാകുന്നതെന്നും ആഷിഖ് പറഞ്ഞിരുന്നു. മായാനദിക്കു ശേഷമുളള ആഷിഖിന്റെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

    വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    വമ്പന്‍ താരനിരയാണ് ആഷിഖിന്റെ വൈറസില്‍ കഥാപാത്രങ്ങളായി എത്തുന്നത്. ടൊവിനോ തോമസ്,കാളിദാസ് ജയറാം,ആസിഫ് അലി തുടങ്ങിയ ശ്രദ്ധേയ നായകനടന്‍മാരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം പാര്‍വതി,റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍,രേവതി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ആഷിഖ് അബു തന്നെയായിരുന്നു അടുത്തിടെ ചിത്രത്തിലെ താരങ്ങളെക്കുറിച്ചുളള വിവരം പുറത്തുവിട്ടിരുന്നത്. കഥാപാത്രങ്ങള്‍ക്ക് ഇണങ്ങിയ മികച്ചൊരു കാസ്റ്റിങാണ് ചിത്രത്തിനു വേണ്ടി ആഷിഖ് നടത്തിയിരിക്കുന്നത്.

    വൈറസിനെക്കുറിച്ച് തിരക്കഥാകൃത്ത്

    വൈറസിനെക്കുറിച്ച് തിരക്കഥാകൃത്ത്

    വൈറസിന്റെ മൂന്ന് തിരക്കഥാകൃത്തുകളില്‍ ഒരാളാണ് മുഹ്‌സിന്‍ പെരാരി. അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു ചിത്രത്തക്കുറിച്ച് മുഹ്‌സിന്‍ സംസാരിച്ചത്. വൈറസ് എന്ന സിനിമ യഥാര്‍ത്ഥ സംഭവം എന്നതിനേക്കാള്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫിക്ഷന്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് മുഹ്‌സിന്‍ പെരാരി പറയുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളൊക്ക അങ്ങനെ ആയിരിക്കും. യഥാര്‍ത്ഥ വ്യക്തികളുടെ പേരുകളിലൊന്നും ആവില്ല സിനിമയിലെ കഥാപാത്രങ്ങള്‍, കളക്ടറായാലും ആരോഗ്യ വകുപ്പ് മന്ത്രിയായാലുമൊക്കെ ഫിക്ഷണല്‍ ആയിട്ടാവും സിനിമയില്‍ കൈകാര്യം ചെയ്യുക.മുഹ്‌സിന്‍ പെരാരി പറയുന്നു.

    മുഹ്‌സിന്‍ പെരാരി പറഞ്ഞത്

    മുഹ്‌സിന്‍ പെരാരി പറഞ്ഞത്

    ചിത്രം വ്യക്തിപരമായ അനുഭവങ്ങളുടെ എല്ലാ നരേറ്റീവുകളും കേട്ടുകൊണ്ട് അതിനെ സ്വതന്ത്രമായ നിലയില്‍ ആവിഷ്‌കരിക്കുകയാവും ചെയ്യുകയെന്നും മുഹ്‌സിന്‍ പറയുന്നു. ഒരു കഥാപാത്രത്തിന്റെ അനുഭവങ്ങളോ അംശങ്ങളോ ഒക്കെ മറ്റൊരു കഥാപാത്രത്തിലേക്ക് ചിലപ്പോള്‍ എടുക്കും. റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാവില്ലെന്നും മുഹ്‌സിന്‍ പറയുന്നു. സിനിമയുടെ എഴുത്ത് പൂര്‍ത്തിയാവുന്നതേയൂളളൂവെന്നും എഴുത്തിനൊപ്പം ഗവേഷണവും നടന്നുകൊണ്ടിരിക്കുകയാണെന്നും എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെന് നല്‍കിയ അഭിമുഖത്തില്‍ മുഹ്‌സിന്‍ പെരാരി പറഞ്ഞു.

    സിനിമ അടുത്തവര്‍ഷം

    സിനിമ അടുത്തവര്‍ഷം

    ഡിസംബറില്‍ ചിത്രീകരണം തുടങ്ങി അടുത്ത വര്‍ഷം എപ്രിലിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. സൗബിന്‍ ഷാഹിര്‍,ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്യുന്നത്. സുഷിന്‍ ശ്യാം വേണ്ടി ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ഒപിഎം പ്രൊഡക്ഷന്‍സാണ് ആഷിഖ് അബുവിന്റെ വൈറസ് നിര്‍മ്മിക്കുന്നച്.

    ധനുഷിന്റെ സംവിധാനത്തില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രം വരുന്നു! ചിത്രത്തില്‍ നായകനായി ഈ സൂപ്പര്‍താരവും!ധനുഷിന്റെ സംവിധാനത്തില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രം വരുന്നു! ചിത്രത്തില്‍ നായകനായി ഈ സൂപ്പര്‍താരവും!

    ഭാരതില്‍ അവസരം തരണമെന്നു പറഞ്ഞത് പ്രിയങ്ക തന്നെ! നടിയുടെ പിന്മാറ്റത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ഭാരതില്‍ അവസരം തരണമെന്നു പറഞ്ഞത് പ്രിയങ്ക തന്നെ! നടിയുടെ പിന്മാറ്റത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍

    English summary
    muhasin perari says about virus movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X