For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയ്ക്ക് മാത്രം പ്രായമാകുന്നു! ലേലം 2 ഒരു പൊളിച്ചെഴുത്ത്, ചിത്രത്തെ കുറിച്ച് നന്ദിനി

  |

  ചില ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസിൽ മായാതെ തങ്ങി നിൽക്കും. വർഷങ്ങൾ എത്ര പിന്നിട്ടാലും ആ കഥാപാത്രത്തിനു ആ നടന്റേയോ നടിയുടേയോ മുഖം തന്നെയായിരിക്കും പ്രേക്ഷകരുടെ മനസുകളിൽ. അത്തരം ഒരു ചിത്രമാണ് 1997 ൽ ജോഷി രൺജി പണിക്കർ കൂട്ട്ക്കെട്ടിൽ പിറന്ന ലേലം. ആനക്കാട്ടിൽ ചാക്കോച്ചിയേയും അപ്പൻ ആനക്കാട്ടിൽ ഈപ്പച്ചനേയും കൂട്ടരേയും പ്രേക്ഷകർ അത്രവേഗം മറക്കില്ല. തീയേറ്ററുകളിൽ അത്രയധികം കയ്യടി വാങ്ങിക്കൂട്ടിയ ചിത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

  Shakeela: കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഷക്കീല!! കേൾക്കുന്നത് ആദ്യമായി, ലക്ഷ്യം പബ്ലിസിറ്റി

  സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. കാസ്റ്റിങ്ങ് ലേലത്തെ സംബന്ധിച്ചടത്തോളം വളരെ നിർണ്ണായകമാണ്. ലേലം ആദ്യ ഭാഗത്തിലെ താരങ്ങൽ രണ്ടാം ഭാഗത്തിലു എത്തുന്നുണ്ട്. ജേക്കബ് സ്റ്റീഫൻ എന്ന ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും എത്തുമ്പോൾ ഗൗരി പാർവതിയായി എത്തുന്നത് നന്ദിനി തന്നെയാണ്.

  പുകവലി മാത്രമല്ല സ്ത്രീകളെ തൊട്ടാലും വലിയ വില കൊടുക്കേണ്ടി വരും! തിയേറ്ററുകളിൽ മുന്നറിയിപ്പ്

   വർഷങ്ങൾക്ക് ശേഷം

  വർഷങ്ങൾക്ക് ശേഷം

  വർഷങ്ങൾക്കു ശേഷം നന്ദിനി വെള്ളിത്തിരയിലേയ്ക്ക് വീണ്ടും കടന്നു വരുന്ന ചിത്രമാണ് ലേലം2. അഭിനയത്തിൽ ഒരു ഇടവേളയെടുത്തു താരം ഗൗരി പാർവതി എന്ന ശക്തമായ വേഷത്തിലൂടെയാണ് രണ്ടാം വരവ്. ഒന്നാം ഭാഗത്തിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നന്ദിനിയുടെ തിരിച്ച് വരവ് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്

  സർപ്രൈസ്

  സർപ്രൈസ്

  ഒരിക്കലും വിചാരിക്കാതെ തനിയ്ക്ക് ലഭിച്ച ഭാഗ്യമെന്നാണ് ലേലം 2 നെ കുറിച്ചു നന്ദിന പറയുന്നത്. രണ്ടാം ഭാഗത്തിലും തന്നെ നായികയായി പരിഗണിക്കുമെന്ന് താൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. വീണ്ടും രൺജി പണിക്കറുടെ തിരക്കഥയിൽ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ലേലം 2 ക‌ൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. ഷൂട്ടിങ്ങിനായിട്ടുള്ള കാത്തിരിപ്പിലാണെന്നും നന്ദിനി പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   ലോലത്തെ വ്യത്യസ്തമാക്കുന്നു

  ലോലത്തെ വ്യത്യസ്തമാക്കുന്നു

  സാധാരണ ഗതിയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുമ്പോൾ നായികയെ മാറ്റാറുണ്ട്. എന്നാൽ ലേലം ഇതിൽ നിന്ന് അൽപം വ്യത്യസ്തമാണ്. ആദ്യ ഭാഗത്തുള്ള അതേ താരങ്ങൾ രണ്ടാം ഭാഗത്തിലും വേണമെന്ന് നിർബന്ധമായിരുന്നു. എന്റെ ഒരു സുഹൃത്ത് വഴിയാണ് തന്നെ അണിയറ പ്രവർത്തകർ തിരയുന്ന കാര്യം അറിഞ്ഞത്.

   നായികയ്ക്ക് പ്രായമാകാം നായകന് ഇല്ല

  നായികയ്ക്ക് പ്രായമാകാം നായകന് ഇല്ല

  സിനിമയിൽ നായികയ്ക്ക് മാത്രം പ്രായമാകുന്ന ഒരു അവസ്ഥ കണ്ടു വരുന്നുണ്ട്. ഇത് മാറേണ്ടതാണ്. ഇതും ലേലത്തെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.. ഇത് എല്ലായിടത്തും കാണാൻ സാധിക്കുന്നില്ല. എന്നാൽ പഴയ സാഹചര്യങ്ങൾ മാറി വരുന്നുണ്ട്. നായിക പ്രധാന്യമുള്ള ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ എത്തുന്നുണ്ട്. അതിനു അനുസരിച്ചുള്ള തിരക്കഥയും സിനിമയും പതുക്കെ പുറത്തു വരുന്നുണ്ടെന്നും നന്ദിനി പറഞ്ഞു.

  ഗോകുൽ സുരേഷ്

  ഗോകുൽ സുരേഷ്

  ലേലം രണ്ടാം ഭാഗത്തിൽ സുരേഷ് ഗോപിയുടെ മകനായി ഗോകുൽ എത്തുന്നു എന്നുള്ള വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതിനെ കുറിച്ചു ഇപ്പോൾ ഒന്നും പറയാനില്ലയെന്നായിരുന്നു നന്ദിനിയുടേയും പക്ഷം. അത് സർപ്രൈസായി ഇരിക്കട്ടെ എന്നായിരുന്നു മറുപടി. ആദ്യ ഭാഗത്തേക്കാൾ മികച്ചതായിരിക്കും രണ്ടാം ഭാഗം. ഒരുപാട് പുതുമയോടെയാണ് ചിത്രം പുറത്തു വരുന്നതെന്നും നന്ദിനി പറ‍ഞ്ഞു

  English summary
  Nandini to return to Mollywood with ‘Lelam’ sequel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X