For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാത്തിനും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു!! അത് കൂടിവന്നു... ദാമ്പത്യ തകർച്ചയെ കുറിച്ച് നീന

  |
  ദാമ്പത്യ തകർച്ചയെ കുറിച്ച് നീന കുറുപ്പ് | filmibeat Malayalam

  വർഷങ്ങൾ എത്ര പിന്നിട്ടാലും ചില താരങ്ങൾ അന്നും ഇന്നും എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരിക്കും. ആദ്യ കാലത്ത് നൽകിയ അതേ പരിഗണനയും പ്രോൽസാഹനവുമെല്ലാം കാലമെത്ര കഴിഞ്ഞാലും വ്യത്യസം വരില്ല. ഇന്നും അവരുടെ ചിത്രങ്ങളും കഥപാത്രങ്ങളും പ്രേക്ഷർക്ക് പ്രിയപ്പെട്ടതായിരിക്കും.

  നായികയാകാൻ താൽപര്യമുണ്ടോ!!'കിസ്‍മത്ത്' സംവിധായകന്റെ അടുത്ത ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു

  ശ്രീധരന്റെ ഒന്നാം മുറിവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച താരമാണ് നീന കുറുപ്പ്. പരിഷ്കാരിയായി ആമേരിക്കൻ പെൺക്കുട്ടിയെ ഇന്നും പ്രേക്ഷകർ ആരും മറന്നിട്ടില്ല. ഇപ്പോഴും നീനയെ കാണുമ്പോൾ മനസിലേയ്ക്ക് ഓടിവരുന്നത് ആ അഹങ്കാരത്തിന്റെ ആൾരൂപമായ ആ അമേരിക്കക്കാരി പെൺകുട്ടിയാണ്. എന്നാൽ സിനിമയിൽ കുറച്ച് നല്ല കഥാപാത്രം ചെയ്തുവെങ്കിലും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കാൻ നീനയ്ക്ക് കഴിഞ്ഞില്ല. ജീവിതത്തിലും ഏറെ പ്രശ്നങ്ങൾ ഈ താരത്തിന് നേരിടേണ്ടി വന്നു. ഗൃഹലക്ഷ്മിയ്ക്ക് നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  നടി ശ്രീദേവിയുടേത് കൊലപാതകം! മരണം വീണ്ടും പുനഃസൃഷ്ടിച്ചു, ആരോപണങ്ങളുമായി മുന്‍ എസിപി

   ബന്ധം നിലനിർത്താൻ പറ്റിയില്ല

  ബന്ധം നിലനിർത്താൻ പറ്റിയില്ല

  ജീവിതത്തിൽ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ താൻ ചോദ്യം ചെയ്യും. അതിനാൽ തന്നെ പല ബന്ധങ്ങളും തനിയ്ക്ക് നിലനിർത്തി കൊണ്ടു പോകാൻ തനിയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്നോട് ചെയ്യരുതെന്ന് നിർദേശിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട് ചെയ്തുകൂട എന്നൊരു മറു ചോദ്യം താൻ ചോദിക്കാറുണ്ട്.ഐ വില്‍ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് തന്നെ നയിക്കുന്നത്.

  അഭിപ്രായ ഭിന്നത

  അഭിപ്രായ ഭിന്നത

  ദാമ്പത്യ ജീവിതത്തിൽ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായഭിന്നതകൾ കടന്നു വന്നിരുന്നു. എല്ലാകാര്യത്തിലും തങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തിൽ മാത്രമാണ് ഒരേ ചിന്തയും ഒരേ അഭിപ്രായവുമുള്ളത്. തന്റെ ജോലിയിൽ പോലും അദ്ദേഹത്തിനു അഭിപ്രായഭിന്നതയുണ്ടാകും. കൂടാതെ ജീവിതത്തിൽ സൗഹൃത്തതിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് ചിന്തിക്കാൻ പോലും തനിയ്ക്ക് കഴിയാത്ത കാര്യമായിരുന്നു.

   എല്ലാം ത്യജിക്കണം

  എല്ലാം ത്യജിക്കണം

  കുടുംബത്തിന്റേയും സ്നേഹത്തിന്റേയും പേരിൽ ഒരു സ്ത്രീ സർവ്വതും ത്യജിക്കണമെന്ന അഭിപ്രായം തനിയ്ക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റേത് പോലെ തന്നെ തന്റെ നിലപാടുകൾ പുള്ളിയ്ക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇയൊരു അഭിപ്രായഭിന്നത തുടർന്ന് പോയാൽ രണ്ടു പേർക്കും സന്തോഷമുണ്ടാകില്ലെന്നു തോന്നി. തമ്മിലുണ്ടാകുന്ന വഴക്കുകൾ മനസമാധാനത്തെ ബാധിച്ചിരുന്നു.

  രണ്ടു വീടുകളിലേയ്ക്ക്

  രണ്ടു വീടുകളിലേയ്ക്ക്

  അഭിപ്രായഭിന്നതകൾ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോൾ 2007 മുതൽ രണ്ടു പേരും മാറി താമസിക്കാൻ തുടങ്ങി. എങ്കിലും മോൾക്കു വേണ്ടി ഇടയ്ക്ക്ല ഒരുമിച്ച് താമസിക്കാറുണ്ട്. അവധി ദിവസങ്ങളൾ വരുമ്പോഴാണ് താനും മകളും ഭർത്താവ് താമസിക്കുന്ന സ്ഥലത്ത് എത്തുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി വയ്ക്കും. എന്നാൽ തന്റെ സാന്നിധ്യം പുളളിയ്ക്ക് ഇറിറ്റേഷൻ വരാൻ തുടങ്ങിയോ എന്ന് തനിയ്ക്ക് സംശയം തോന്നിതുടങ്ങും. അപ്പോൾ പോകുന്നുവെന്ന് പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങാറാണ് പതിവ്. എന്നാൽ താൻ യാത്ര പറയുമ്പോൾ അദ്ദേഹം വേണ്ടയെന്ന് പറയാറില്ല.

  English summary
  neena kurup talk about her family life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X