»   » നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത, ചോദിക്കുന്നത് ചുംബന സമരത്തിലൂടെ പ്രശസ്തയായ മോഡല്‍ രശ്മി ആര്‍ നായരാണ്. മോഡല്‍ ക്രിയാത്മകത മനസ്സിലാവാത്തതുകൊണ്ടാണ് അതില്‍ അശ്ലീലത തോന്നുന്നതെന്ന് രശ്മി പറയുന്നു. പ്ലേ ബോയ് മാഗസിന്റെ മോഡലിങ് കൂടെയായ രശ്മി സ്ത്രീകള്‍ക്ക് സമൂഹം കല്‍പിയ്ക്കുന്ന അനാവശ്യ വിലക്കുകളെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

  പണ്ടൊക്കെ ചുരിദാറും ജീന്‍സുമൊക്കെ ഇടുന്ന പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നിന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. പില്‍ക്കാലത്ത് അത് മാറി. മോഡലിങ്ങിലൂടെ എന്ത് മാറ്റം സമൂഹത്തില്‍ വരുത്താന്‍ സാധിക്കും എന്ന ചോദ്യത്തിന് 'വ്യക്തി സ്വാതന്ത്ര്യത്തിനു മോഡലിങിലൂടെ വഴിയൊരുക്കണം എന്നാണ് ലക്ഷ്യം' എന്നായിരുന്നു മറുപടി. ഞാന്‍ എന്തുചെയ്യണം എങ്ങനെ വസ്ത്രം ധരിക്കണം. എന്താഹാരം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരിക്കണം.

  വസ്ത്രവും നഗ്നതയും ഒരിക്കലും അശ്ലീലതയല്ല. ആ ചിന്താഗതിയാണ് മാറേണ്ടത്. സ്വാതന്ത്ര്യ സമരത്തിലേക്ക് ഒരുപിടി ആളുകള്‍ ഇറങ്ങിയതുകൊണ്ടല്ലേ ഇന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അന്നാരും അങ്ങനെ ചെയ്യാതിരുന്നെങ്കിലോ. ഞാന്‍ മോഡലിങിലൂടെ മുന്നോട്ടു വയ്ക്കുന്നത് ഒരു വ്യക്തിക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനും സ്വാതന്ത്ര്യം തരുന്ന, സ്ത്രീ ശരീരത്തില്‍ അശ്ലീലത മാത്രം കാണാതിരിക്കുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ്. രശ്മി സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ...

  ഫോട്ടോകള്‍ രശ്മിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നും

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  സ്ത്രീ നഗ്നത ഇനി പ്രദര്‍ശിപ്പിയ്ക്കില്ല എന്ന പ്ലേ ബോയ്‌യുടെ തീരുമാനത്തെ പൂര്‍ണമായും അനുകൂലിക്കുന്ന ഒരാളാണ് താനെന്ന് പറഞ്ഞ് രശ്മി തുടങ്ങി. പോണ്‍ സൈറ്റുകളും വെബ്‌സൈറ്റുകളും സജീവമായ കാലത്ത് പ്ലേ ബോയ് പോലുള്ള ക്ലാസിക്കല്‍ ആയ മാഗസിനുകള്‍ ഇനി അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പ്രസക്തിയില്ല.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  വളരെ യാഥാസ്ഥിതികമായ ഒരു സമൂഹത്തിനോടു സംവദിക്കുവാനാണ് പ്ലേ ബോയ് മാഗസിന് അമ്പതുകളില്‍ ആരംഭിച്ചത്. അന്ന് ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇന്നവിടത്തെ സാഹചര്യം ഏറെ മാറി. വ്യക്തിസ്വാതന്ത്ര്യത്തിനും വസ്ത്ര സ്വാതന്ത്ര്യത്തിനും വലിയ മാറ്റങ്ങള്‍ വന്നു. ലോകത്തേയും അതേറെ സ്വാധീനിച്ചു. ഇനി ഇതിനപ്പുറത്തുള്ള കൂടുതല്‍ ക്രിയേറ്റിവ് ആയ തലങ്ങളിലേക്ക് മാഗസിന് പോകേണ്ടതുണ്ട്. പുതിയ തീരുമാനം അതിന് വഴിയൊരുക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. തീരുമാനത്തില്‍ സന്തോഷമുണ്ട്.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  എന്തിന്. ഒരിക്കലുമില്ല. നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട ആവശ്യം ഇനിയില്ലാത്തതുകൊണ്ടും കൂടുതല്‍ ക്രിയേറ്റിവ് ആയ തലങ്ങളിലേക്ക് പോകണമെന്നുമെന്നുമുള്ളതുകൊണ്ടുമാണ് ഇങ്ങനൊരു തീരുമാനും അവരെടുത്ത്. മോഡലെന്ന നിലയില്‍ എനിക്ക് അത് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  മോഡലിങിനെ നഗ്നതാ പ്രദര്‍ശനമായി കാണുന്നത്, അങ്ങനെ ചിന്തിക്കുന്നത് വിവരക്കേടുകൊണ്ടാണ്. മോഡലിങ് മുന്നോട്ടു വയ്ക്കുന്ന കലാപരമായ മൂല്യത്തെ കാണാന്‍ അറിയാത്തതുകൊണ്ടോ അതിനു വേണ്ടി ശ്രമിക്കാത്തതുകൊണ്ടോ തോന്നുന്നതാണ്. ലൈംഗികപരമായ രീതിയില്‍ കൂടി മാത്രമേ അവര്‍ മോഡലിങിനെ കാണുന്നുള്ളൂ. ഇതെന്റെ ജോലിയാണ്. അതിങ്ങനെയാണ് ചെയ്യുന്നത്. നഗ്നതാ പ്രദര്‍ശനമെന്ന് ചിന്തിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  യാഥാസ്ഥികമായ ഒരു ചുറ്റുപാടാണ് നമ്മുടേത്. അതിന് മാറ്റം വരും. പണ്ടൊക്കെ ചുരിദാറിടുന്ന ജീന്‍സിടുന്ന പെണ്‍കുട്ടികള്‍ സമൂഹത്തില്‍ നിന്ന് എന്തൊക്കെ വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അത് മാറിയില്ലേ. അതുപോലെ മാറ്റമുണ്ടാകും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. മോഡലിങിലെ ക്രിയാത്മകതയെ കാണാതെ പോകുന്നതുകൊണ്ടാണിത്. നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത എന്നെനിക്ക് മനസിലാകുന്നില്ല.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  വ്യക്തി സ്വാതന്ത്ര്യനു മോഡലിങിലൂടെ വഴിയൊരുക്കണം എന്നാണ് ലക്ഷ്യം. വ്യക്തി സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം. ഞാന്‍ എന്തുചെയ്യണം എങ്ങനെ വസ്ത്രം ധരിക്കണം. എന്താഹാരം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരിക്കണം. വ്യക്തികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തലത്തിലേക്കെത്തണം.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  വസ്ത്രവും നഗ്നതയും ഒരിക്കലും അശ്ലീലതയല്ല. ആ ചിന്താഗതിയാണ് മാറേണ്ടത്. സ്വാതന്ത്ര്യ സമരത്തിലേക്ക് ഒരുപിടി ആളുകള്‍ ഇറങ്ങിയതുകൊണ്ടല്ലേ ഇന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അന്നാരും അങ്ങനെ ചെയ്യാതിരുന്നെങ്കിലോ. ഞാന്‍ മോഡലിങിലൂടെ മുന്നോട്ടു വയ്ക്കുന്നത് ഒരു വ്യക്തിക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനുമുള്ള സ്വാതന്ത്ര്യം തരുന്ന, സ്ത്രീ ശരീരത്തില്‍ അശ്ലീലത മാത്രം കാണാതിരിക്കുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ്.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  ഒരു കുട്ടിയുടുപ്പിട്ട് ഒരു പെണ്‍കുട്ടി റോഡില്‍ കൂടി പോയാല്‍ എന്റെ മകന്‍ വഴിതെറ്റുമെന്ന് ചിന്തിക്കുന്നത് എന്റെ തെറ്റല്ല, അവര്‍ മകനെ വളര്‍ത്തുന്ന രീതിയാണ് തെറ്റ്. എല്ലാവരേയും ബോധ്യപ്പെടുത്തി ഒരാള്‍ക്കും ജീവിക്കാനാകില്ല. പെണ്‍കുട്ടിയുടെ വസ്ത്രത്തിനുള്ളിലെ അശ്ലീലത കണ്ടുപിടിക്കാനാകരുത് ആണ്‍മക്കളെ വളര്‍ത്തുന്നത്.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  സമൂഹമാണ് മാറേണ്ടത്. എന്റെ ശരീരവും എന്റെ ജീവിതവുമാണ്. അത് എനിക്കിഷ്ടമുള്ളതു പോലെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയെന്ന ജനാധിപത്യ രാജ്യം തരുന്നുണ്ട്, ഞാനാരെയും കൊന്നിട്ടോ മോഷ്ടിച്ചിട്ടോ അല്ല ജീവിക്കുന്നത്. എനിക്കറിയാവുന്ന തൊഴില്‍ ചെയ്ത് വളരെ മാന്യമായി ജീവിക്കുന്ന ഒരാളാണ്.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  ഒരു സമൂഹത്തില്‍ മതില്‍കെട്ടി അതിനുള്ളില്‍ ജീവിക്കുന്ന ഞരമ്പ് രോഗികളാണ് സോഷ്യല്‍ മീഡിയയില്‍ പലതും പടച്ചുവിടുന്നത്. എനിക്കവരോട് ഒന്നും പറയാനില്ല. പറഞ്ഞിട്ട് കാര്യമില്ല. എന്നെങ്കിലും അവര്‍ക്ക് സ്വയം തോന്നി നിര്‍ത്തുന്നെങ്കിലേയുള്ളൂ. അല്ലാതെ എന്തെങ്കിലും കൊണ്ട് ഇവരുടെ രോഗം മാറ്റാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ തൊഴില്‍ വളരെ ആസ്വദിച്ച് ചെയ്യുന്ന കൂട്ടത്തിലാണ് ഞാന്‍. എന്റെ ഫോട്ടോകള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ ഇടുന്നവര്‍ ഇതറിയുക. അങ്ങനൊക്കെ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് നല്ല സുഖം കിട്ടുമായിരിക്കും. പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ വിലകല്‍പ്പിക്കുന്നില്ല, ശ്രദ്ധിക്കുന്നുമില്ല. അതങ്ങനെ തുടരും എന്നറിയാം. എന്നെയാതൊരു കാരണവശാലും അത് ബാധിക്കുവാന്‍ പോ

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  പുറത്തുപറയുവാന്‍ മടിച്ചിരുന്ന പല കാര്യങ്ങളെ കുറിച്ചും, പ്രത്യേകിച്ച് ആര്‍ത്തവത്തിന് കല്‍പ്പിച്ചിരിക്കുന്ന അയിത്തത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വളരെ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത് ചുംബന സമരമാണ്. സോഷ്യല്‍ മീഡിയകള്‍ക്ക് ഒരു വലിയ പ്രതിഷേധ കൂട്ടത്തെ അണിനിരത്താന്‍ കഴിയുമെന്ന് തെളിയിച്ചത് ചുംബന സമരമാണ്. പിന്നീട് പലതും നമ്മള്‍ കണ്ടു. ആളുകളിലെ പ്രതികരണ ശേഷിയെ ഒട്ടും മൂടിവയ്ക്കാതെ പങ്കുവയ്ക്കാനുള്ള ഒരു വേദി സോഷ്യല്‍ മീഡിയ തരുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടു. അതാണ് ചുംബന സമരത്തിന്റെ ആഫ്ടര്‍ ഇഫക്ട്.

  നഗ്നതയില്‍ ശരീരത്തില്‍ എവിടെയാണ് അശ്ലീലത; രശ്മി ആര്‍ നായര്‍ ചോദിയ്ക്കുന്നു

  ഞാനൊരു ഫെമിനിസ്റ്റല്ല. പക്ഷേ സ്ത്രീകള്‍ക്കെതിരെയുള്ള വിഷയങ്ങളില്‍ പ്രതികരണമുണ്ടാകും എന്റെ ഭാഗത്തു നിന്ന്- രശ്മി പറഞ്ഞു

  കടപ്പാട്; മനോരമ

  English summary
  Nudity is not vulgar says Kiss Of Love fame Model Reshmi R Nair

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more