twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേര് തീരുമാനിച്ചിരുന്നില്ല, അപ്പോഴാണ് മമ്മൂട്ടി 'പരോള്‍' തീരുമാനമാക്കിയത്, പിന്നെ തിരുത്തിയില്ല!

    By Nimisha
    |

    കഥാപാത്രങ്ങളുടെ പേരില്‍ മാത്രമല്ല സിനിമയുടെ പേരിലും വ്യത്യസ്ത പുലര്‍ത്തുന്ന താരമാണ് താനെന്ന് മമ്മൂട്ടി തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തിന്റെ പേര് പരോളെന്നാണ്. ഈ പേര് എങ്ങനെ നല്‍കിയെന്ന് ആരാധകര്‍ക്ക് സംശയം തോന്നിയേക്കാം. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

    ആരും നല്‍കാത്ത സമ്മാനവുമായി പൃഥ്വിരാജ്, ക്രിസ്മസ് ദിവസം 'വിമാനം' സൗജന്യമായി കാണാം! എങ്ങനെ?ആരും നല്‍കാത്ത സമ്മാനവുമായി പൃഥ്വിരാജ്, ക്രിസ്മസ് ദിവസം 'വിമാനം' സൗജന്യമായി കാണാം! എങ്ങനെ?

    മമ്മൂട്ടി തുടക്കമിടും, 18 നായകരും 50 സിനിമയും, 2018 ആവേശത്തിന്റെ കാഴ്ചപ്പൂരമാവും!മമ്മൂട്ടി തുടക്കമിടും, 18 നായകരും 50 സിനിമയും, 2018 ആവേശത്തിന്റെ കാഴ്ചപ്പൂരമാവും!

    ചിത്രീകരണം തുടങ്ങുന്ന സമയത്തൊന്നും സിനിമയുടെ പേര് തീരുമാനമായിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ മമ്മൂട്ടി കേട്ടിരുന്നു. ഒരു ഗാനം പരോള്‍ ഗാനം എന്ന് പറഞ്ഞാണ് സെറ്റ് ചെയ്തിരുന്നത്. അത് കേട്ടപ്പോഴാണ് അദ്ദേഹം സിനിമയുടെ പേര് തീരുമാനമാക്കിയത്.

    പുതിയ സിനിമയുടെ പേര്

    പുതിയ സിനിമയുടെ പേര്

    നവാഗത സംവിധായകരെ നന്നായി പിന്തുണയ്ക്കുന്ന താരമാണ് മമ്മൂട്ടി. പരസ്യ ചിത്രങ്ങളില്‍ നിന്നും സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്ന ശരത്ത് സന്ദിത്തിനൊപ്പമാണ് ഇത്തവണ മെഗാസ്റ്റാര്‍ കൈ കോര്‍ത്തിട്ടുള്ളത്. അല്‍പ്പം വ്യത്യസ്തമായ പേരാണ് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ളത്.

    ചിത്രീകരണം തുടങ്ങിയിട്ടും

    ചിത്രീകരണം തുടങ്ങിയിട്ടും

    സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷവും പേരിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ചിത്രത്തിലെ ഗാനങ്ങള്‍ കേട്ടതിന് ശേഷം മമ്മൂട്ടിയാണ് പരോള്‍ എന്ന പേര് നിര്‍ദേശിച്ചത്. പരോള്‍ ഗാനം എന്നു പറഞ്ഞായിരുന്നു ഒരു ഗാനം സെറ്റ് ചെയ്തത്. ഇതാണ് അദ്ദേഹത്തിനെ ആകര്‍ഷിച്ചത്.

    രണ്ടാമതായി ആലോചിച്ചില്ല

    രണ്ടാമതായി ആലോചിച്ചില്ല

    മമ്മൂട്ടി ആ പേര് പറഞ്ഞപ്പോള്‍ രണ്ടാമതാലോചിക്കാതെ അത് തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ഇത്തരത്തിലൊരു പേര് വന്നതിനെക്കുറിച്ച് പലരും സംശയം ഉയര്‍ത്തിയിരുന്നു.

    നാടന്‍ കഥാപാത്രമായാണ് എത്തുന്നത്

    നാടന്‍ കഥാപാത്രമായാണ് എത്തുന്നത്

    12 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തനി നാടന്‍ കഥാപാത്രമായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. അജിത്ത് പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പരസ്യ സംവിധാനത്തില്‍ നിന്നും സിനിമയില്‍ തുടക്കം കുറിക്കുകയാണ് ശരത്ത് സന്ദിത്ത്.

    ബിഗ് ബജറ്റില്‍ ഒരുക്കാന്‍ ആലോചിച്ചിരുന്നു

    ബിഗ് ബജറ്റില്‍ ഒരുക്കാന്‍ ആലോചിച്ചിരുന്നു

    ബിഗ് ബജറ്റില്‍ സിനിമ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ അതിന് കൂടുതല്‍ സമയം എടുക്കുമെന്നുള്ളതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സിനിമയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു.

    പ്രേക്ഷകരെ തൃപ്തിപ്പെടുത്തും

    പ്രേക്ഷകരെ തൃപ്തിപ്പെടുത്തും

    മെഗാസ്റ്റാര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ ഉറപ്പ് നല്‍കുന്നു. മിയ, ഇനിയ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    English summary
    Parole: When Mammootty named his own film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X