twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ആ സിനിമ പരാജയപ്പെടാന്‍ കാരണം എന്റെ ഈഗോ, സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍

    By Rohini
    |

    റിലീസ് ചെയ്ത കാലത്ത് ഏറെ തരംതാഴ്ത്തപ്പെട്ട ചിത്രമാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1994 ലാണ് റിലീസ് ചെയ്തത്. പതിവ് സ്റ്റൈലില്‍ നിന്ന് സത്യന്‍ അന്തിക്കാട് മാറി ചിന്തിച്ച ചിത്രം പക്ഷെ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് ചിത്രം യുവതലമുറ ഏറ്റെടുത്തു.

    <em>ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, മല്ലുസിംഗിന് ശേഷം കടുത്ത മദ്യപാനിയായി; ഉണ്ണിയുടെ വെളിപ്പെടുത്തല്‍</em>ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, മല്ലുസിംഗിന് ശേഷം കടുത്ത മദ്യപാനിയായി; ഉണ്ണിയുടെ വെളിപ്പെടുത്തല്‍

    അന്ന് ആ സിനിമ പരാജയപ്പെടാന്‍ കാരണം തന്റെ ഈഗോ ആണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. രഘുനാഥന്‍ പാലേരിയുടെ 'കുമാരേട്ടന്‍ പറയാത്ത കഥ' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് പിന്‍ഗാമി എന്ന ചിത്രമൊരുക്കിയത്. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രമായിരുന്നു. എന്റെ ഒരു തെറ്റായ തീരുമാനം കൊണ്ടാണ് ആ ചിത്രം പരാജയപ്പെട്ടത് എന്ന് എനിക്ക് പിന്നീട് മനസ്സിലായി എന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

    pingami

    പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിനൊപ്പമാണ് പിന്‍ഗാമി തിയേറ്ററിലെത്തിയത്. ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് തേന്‍മാവിന്‍ കൊമ്പത്ത്. പിന്‍ഗാമി അതിന് നേരെ വിപരീതവും. തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്നും, കുറച്ച് മുന്നോട്ട് നീട്ടി വച്ചോളൂ എന്നും പ്രിയന്‍ എന്നോട് പറഞ്ഞിരുന്നു.

    പക്ഷെ എന്റെ ഈഗോ കാരണം ഞാനത് കേട്ടില്ല. എന്തുകൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തു കൂടാ എന്നായി ഞാന്‍. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, ആ തീരുമാനം തെറ്റായിരുന്നു. അന്ന് പ്രിയന്‍ പറഞ്ഞത് കേള്‍ക്കാമായിരുന്നു - സത്യന്‍ അന്തിക്കാട് പറഞ്ഞു.

    English summary
    Pingami flopped because of my ego says Sathyan Anthikkad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X