For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍

  |

  ജയസൂര്യയുടെ വെളളം സെറ്റില്‍ നടന്ന രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ പ്രജേഷ് സെന്‍. ഫില്‍മിബീറ്റ് അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. ഞാന്‍ വളരെയധികം ആസ്വദിച്ചാണ് എന്റെ സിനിമകള്‍ ചിത്രീകരിക്കാറുളളതെന്ന് പ്രജേഷ് സെന്‍ പറയുന്നു. ഞാന്‍ എപ്പോഴും സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടാവാറില്ല. കൂളായിരിക്കും. അപ്പോ പുളളിയും ഭയങ്കര കൂളാണ്.

  സെറ്റിൽ വന്ന കുടിയനെ പറ്റിച്ച ജയസൂര്യ .. ഞാൻ ഡ്യുപ്പാണ് ചേട്ടാ

  ഞങ്ങള്‍ തമ്മില്‍ അങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ജയസൂര്യക്ക് അത് പെട്ടെന്ന് മനസിലാവും. അപ്പോ ഒരു ദിവസം രാത്രി നമ്മള് ഷൂട്ട് ചെയ്യുവാണ്, സിംഗിള്‍ ഷോട്ടായിരുന്നു. മൂന്ന് മുന്നര മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ഷോട്ടാണ്. സംയുക്തയും ജയസൂര്യയും മാത്രമായിട്ടുളള സീക്വന്‍സ്.

  അപ്പോ ആ സ്വീക്വന്‍സ് എടുക്കുമ്പോള്‍ വേറൊരു ഷോട്ടിന്‌റെ തുടര്‍ച്ചയായിരുന്നു. ഒരു വൈറ്റ് ഡ്രസായിരുന്നു അത്. അപ്പോ ഞാന്‍ അത് നോക്കിയിട്ട് പറഞ്ഞു. ഡ്രസ് അത്ര പോരല്ലോ. കല്യാണ ചെക്കനെ പോലെ ഇരിക്കുന്നു. പറഞ്ഞ് തീരുമ്പോഴത്തേക്കും ജയസൂര്യ തറയില്‍ വീണ് ഉരുളുകയായിരുന്നു. തറയില്‍ ഉരുണ്ടപ്പോഴേക്കും ഷര്‍ട്ടില്‍ മുഴുവന്‍ അഴുക്കായി.

  ഞാന്‍ പറയുന്നത് ഒരു ആര്‍ട്ടിസ്റ്റ് ചിലപ്പോ അത് ചെയ്യില്ലായിരിക്കും. നടന്മാര്‍ക്ക് അത് കോസ്റ്റ്യൂം ഡിസൈനറോട് പറഞ്ഞ് അത് അങ്ങനെയാക്കാം. എന്നാല്‍ ജയസൂര്യ ഇത് ഞാന്‍ പറഞ്ഞപ്പോഴേക്കും ചെയ്തു. അങ്ങനത്തെ ഒരുപാട് രസകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ദിവസം ടൗണില്‍ പുളളിയെ ഇറക്കിവിട്ടു. നമ്മള് കണ്ണൂര് ടൗണില് ബസ്റ്റാന്റില് ഷൂട്ട് ചെയ്യുമ്പോള്‍, ഭയങ്കര ഡളളായിട്ടുളള ഒരു വേഷമായിരുന്നു ജയസൂര്യയ്ക്ക്.

  പുളളി ഒരു ബാറിലേക്ക് പോവുന്ന സ്വീക്വന്‍സായിരുന്നു നമ്മള് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോ ഒരു വയസായ മനുഷ്യന്‍ ഇങ്ങനെ വരികയാണ്. ഇയാളോട് ജയസൂര്യ പറഞ്ഞു, ചേട്ടാ കഷ്ടപ്പാടാണ് ഒരു പത്തു രൂപ തരുമോ എന്ന് ചോദിച്ചു. അപ്പോ പുളളി ഇങ്ങനെ നോക്കിയിട്ട് ഒരു ഇരുപത് രൂപ എടുത്ത് ജയസൂര്യക്ക് കൊടുത്തു. ജയസൂര്യ ആ പൈസയും വാങ്ങി വന്ന് ഷോട്ട് കഴിഞ്ഞ് ആ പൈസ കൊണ്ടുപോയി തിരിച്ചുകൊടുത്തു. അത്പക്ഷേ രസായിരുന്നു ആളുകള്‍ക്ക് മനസിലായില്ല.

  പിന്നെ ജയസൂര്യയെ ബസിലൊക്കെ കയറ്റിവിട്ടിരുന്നു. കൂടാതെ ആള്‍ക്കൂട്ടമുളള മാര്‍ക്കറ്റിലൂടെയും പറഞ്ഞുവിട്ടു. പുളളി കൂളായിട്ട് അതിലെ നടന്നുപോയി. ആരും പുളളിയെ തിരിച്ചറിഞ്ഞില്ല. ആള്‍ക്കാര് ചിലപ്പോ ശ്രദ്ധിക്കും എന്നാലും ജയസൂര്യയെ പോലുണ്ടല്ലോ എന്നൊക്കെയെ പറയൂ. പിന്നെ ഒരു മദ്യപാനി വന്ന് കാരവന്റെ അടുത്ത് വന്ന് നിന്നിട്ട് എനിക്ക് ജയസൂര്യയെ ഒന്ന് കാണണം എന്ന് പറഞ്ഞു.

  അപ്പോ ജയസൂര്യ പറഞ്ഞു, അവനെ കാണാന്‍ ഒന്നും പറ്റത്തില്ല, ഭയങ്കര ജാഡയാ അകത്തിരിക്കുവാ എന്ന് പറഞ്ഞു. അപ്പോ പുളളി പറഞ്ഞു, നിങ്ങളെ കണ്ടാല്‍ ജയസൂര്യയെ പോലുണ്ട്. അപ്പോ ജയസൂര്യ പറഞ്ഞു ചേട്ടാ ഞാന്‍ ഡ്യൂപ്പാണെന്ന്. കുടിയനായിട്ടാണ് അഭിനയിക്കുവാണ്. തറയില്‍ ഒകെ വീഴണം. എന്റെ മേത്ത് ഒകെ കണ്ടില്ലേ മുഴുവന്‍ ചളിയാണ്. ഞാന്‍ ഡ്യൂപ്പാണ്. ഒറിജിനല്‍ അകത്താണ്. ഷൂട്ടിംഗ് സമയത്തേ പുറത്തിറങ്ങുളളു എന്ന് പറഞ്ഞു.

  കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

  അപ്പോ പുളളി ജയസൂര്യയോട് പറഞ്ഞു, എങ്ങനേലും എനിക്ക് രണ്ടെണ്ണം അടിക്കാനുളള പൈസ വാങ്ങിത്തരുമോ എന്ന് ചോദിച്ചു. അപ്പോ ജയസൂര്യ പറഞ്ഞു. ഞാന്‍ ചോദിച്ചുനോക്കാം. ഭയങ്കര ജാഡയാ എന്ന് പറഞ്ഞു. അപ്പോ ഇതൊക്കെ ഞങ്ങള് സെറ്റില് ഭയങ്കരമായി ആസ്വദിച്ച കാര്യമാണ്. അഭിമുഖത്തില്‍ പ്രജേഷ് സെന്‍ പറഞ്ഞു

  വീഡിയോ

  ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  Read more about: jayasurya
  English summary
  prajesh sen reveals a funny incident of jayasurya in vellam movie location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X