twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും പൃഥ്വിയും ഇക്കാര്യത്തില്‍ ഒരേപോലെ, മോഹന്‍ലാലിന് പോലും ഇത്ര ധൈര്യമില്ല, കാരണം?

    By Nimisha
    |

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായ പൃഥ്വിരാജ് ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം തേടിയെത്തുമ്പോള്‍ കഥയെക്കുറിച്ച് മാത്രമാണ് താന്‍ ചിന്തിക്കാറുള്ളതെന്ന് താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    നായിക തിരയില്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചിലങ്കയ്ക്ക് സംഭവിച്ചത്? ഞെട്ടിയോ?നായിക തിരയില്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചിലങ്കയ്ക്ക് സംഭവിച്ചത്? ഞെട്ടിയോ?

    'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!

    നിര്‍മ്മാണച്ചെലവിന്റെയും ആദ് ദിന കളക്ഷന്റെയും അടിസ്ഥാനത്തിലല്ല സിനിമ അറിയപ്പെടേണ്ടത്. തികച്ചും അനാരോഗ്യകരമായ പ്രവണതയാണത്. നിര്‍ഭാഗ്യവശാല്‍ തന്റെ സിനിമകളും അത്തരം ലിസ്റ്റില്‍ പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വരുന്ന പല കണക്കുകളും ശരിയല്ല. പല കണക്കുകളും കേള്‍ക്കുമ്പോള്‍ സിനിമയുടെ ബഡ്ജറ്റ് അത്രയായെങ്കിലെന്ന് ആഗ്രഹിക്കാറുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

    കഥയുമായി അരികിലെത്തിയാല്‍

    കഥയുമായി അരികിലെത്തിയാല്‍

    ഒരാള്‍ വന്ന കഥ പറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന കാര്യത്തെക്കുറിച്ചല്ല താന്‍ ചിന്തിക്കാറുള്ളത്. കഥയെ എങ്ങനെ അവതരിപ്പിക്കുന്നുവെന്നാണ് നോക്കാറുള്ളതെന്ന് പൃഥ്വിരാജ് പറയുന്നു.

    സംവിധായകന് ഉണ്ടായിരിക്കേണ്ടത്

    സംവിധായകന് ഉണ്ടായിരിക്കേണ്ടത്

    അവതരിപ്പിക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ആ സംവിധായകനുമായി പ്രവര്‍ത്തിക്കൂ. അത്തരം സംവിധായകരുമായി സഹകരിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷവാനാണ് പൃഥ്വി.

    പുതുമുഖങ്ങളെ പിന്തുണയ്ക്കുന്നു

    പുതുമുഖങ്ങളെ പിന്തുണയ്ക്കുന്നു

    നവാഗതരാണോ, പരിചയമുള്ളവരാണോ എന്ന് നോക്കിയല്ല പൃഥ്വിരാജ് സിനിമ തിരഞ്ഞെടുക്കാറുള്ളത്. ആദം ജോണ്‍, വിമാനം, രണം, മൈ സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളില്‍ നവാഗത സംവിധായകര്‍ക്കൊപ്പമാണ് താരം പ്രവര്‍ത്തിക്കുന്നത്.

     മമ്മൂട്ടിക്ക് ശേഷം

    മമ്മൂട്ടിക്ക് ശേഷം

    നവാഗത സംവിധായകരെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടി കഴിഞ്ഞാല്‍ ഈ വിശേഷണത്തിന് അര്‍ഹനായ താരം പൃഥ്വിരാജാണ്. യുവതാരങ്ങളില്‍ പലരും പരിചയസമ്പന്നര്‍ക്കൊപ്പം ചോരുമ്പോള്‍ പൃഥ്വി നവാഗതരെയും പിന്തുണയ്ക്കുന്നു.

    മനസ്സിലെ ആഗ്രഹം ശക്തമാണെങ്കില്‍

    മനസ്സിലെ ആഗ്രഹം ശക്തമാണെങ്കില്‍

    പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനം റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശാരീരിക വെല്ലുവിളികള്‍ക്കിടയിലും സ്വന്തം സ്വപ്‌നം സാക്ഷാത്ക്കരിച്ച സജി തോമസിന്റെ കഥയുമായാണ് ചിത്രം എത്തുന്നത്.

    യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്കൊപ്പം

    യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്കൊപ്പം

    യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാവാനുള്ള ഭാഗ്യം നിരവധി തവണ പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമാണ്. അത്തരം ചിത്രങ്ങളുടെ ഭാഗമാവന്‍ കഴിയുന്നതില്‍ സന്തോഷവാനാണ് താനെന്നും താരം വ്യക്തമാക്കി.

    വെങ്കിയുടെ കഥ

    വെങ്കിയുടെ കഥ

    സജി തോമസിന്റെ ജീവിതകഥയാണ് വിമനമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ട്. എന്നാല്‍ ഇത് വെങ്കിയെന്ന യുവാവിന്റെ ജീവിതകഥയാണ്. സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

    ശാരീരികമായ തയ്യാറെടുപ്പുകള്‍

    ശാരീരികമായ തയ്യാറെടുപ്പുകള്‍

    വിമാനത്തില്‍ അഭിനയിക്കുന്നതിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക തയ്യാറെടുപ്പുകളെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെങ്കിയുടെ ജീവിതത്തിലെ രണ്ട കാലഘട്ടത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ഒന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞതും മറ്റൊന്ന് പ്രായം കൂടിയതുമാണ്.

    സിനിമ അറിയപ്പെടേണ്ടത്

    സിനിമ അറിയപ്പെടേണ്ടത്

    ബഡ്ജറ്റിന്റെയും ആദ്യദിന കളക്ഷന്റെയും പേരിലല്ല സിനിമ അറിയപ്പെടേണ്ടത്. അനാരോഗ്യമായ പ്രവണതയാണത്. നിര്‍ഭാഗ്യവശാല്‍ തന്റെ ചിത്രങ്ങളും ആ കുരുക്കില്‍പ്പെട്ടുപോകാറുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

    അഞ്ജലി മേനോന്‍ ചിത്രത്തില്‍

    അഞ്ജലി മേനോന്‍ ചിത്രത്തില്‍

    അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. മൈ സ്‌റ്റോറിയാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം, സ്വന്തം സംരംഭമായ ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

    വിദേശയാത്രയില്‍ മാറ്റമില്ല

    വിദേശയാത്രയില്‍ മാറ്റമില്ല

    എല്ലാവര്‍ഷവും ഡിസംബര്‍ അവസാനം ഒരു യാത്ര നടത്തുന്ന പതിവുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. സിനിമകളുടെ തിരക്കില്‍ നിന്നും മാറി യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും പൃഥ്വിരാജ് നടത്തുന്നുണ്ട്.

    English summary
    Prithviraj talking about Vimanam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X