For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുമിച്ച് പോവാന്‍ പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ വേര്‍പിരിഞ്ഞു! വിവാഹ മോചനത്തെക്കുറിച്ച് പ്രിയങ്ക

  |

  സാമൂഹ്യപ്രസക്തിയുള്ള നിരവധി സിനിമകളുടെ ഭാഗമാവാനുള്ള അവസരം ലഭിച്ചിട്ടുണ്ട് പ്രിയങ്ക നായര്‍ക്ക്. വെയില്‍ എന്ന തമിഴ് സിനിമയിലൂടെയാണ് ഈ താരം ലോകശ്രദ്ധ നേടിയത്. ചിത്രത്തിലെ അഭിനയവും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, ജലം തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. ആദ്യം തന്നെ തമിഴ് സിനിമയിലെ അവസരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ താരത്തിന് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ഭാഷാപ്രശ്‌നമായിരുന്നു താരത്തെ അലട്ടിയത്. ഇക്കാര്യത്തെക്കുറിച്ച് താന്‍ തുടക്കത്തില്‍ തന്നെ തുറന്നുപറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ജെബി ജംഗ്ക്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

  സുമലതയ്‌ക്കൊപ്പം ചുവടുവെച്ച് അംബരീഷ്! താരദമ്പതികളുടെ നൃത്തച്ചുവടുകളുടെ വീഡിയോ വൈറലാവുന്നു!

  അത് പരിഹരിക്കാമെന്നും കീറാമുട്ടിയാവില്ലെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് വെയിലില്‍ നായികയാവാന്‍ താരം സമ്മാനിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിലാണ് താരമിപ്പോള്‍. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു അവതാരക കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. നൊസ്റ്റാള്‍ജിയ എന്ന് പരിപാടി അവതരിപ്പിച്ചപ്പോള്‍ ഒരുപാട് ആരാധകരെ തനിക്ക് ലഭിച്ചിരുന്നുവെന്നും താരം പറയുന്നു. പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും അധ്യാപകരും സഹോദരിയുമൊക്കെ ചോദ്യങ്ങളുമായി എത്തിയിരുന്നു. പ്രിയങ്കയുടെ അഭിമുഖത്തിനിടയിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഐമയും ഭാവനയുമാണ് തുടക്കമിട്ടത്! ദിവ്യ ഉണ്ണിയും മാതുവുമൊക്കെ പിന്നാലെ! 2018 ലെ താരവിവാഹങ്ങള്‍! കാണൂ!

  കോളേജ് കാലഘട്ടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍

  കോളേജ് കാലഘട്ടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍

  തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജിലാണ് താരം പഠിച്ചത്. എന്‍സിസി, എന്‍എസ്എസ്, പഠനം, പാട്ട് എന്നിവയൊക്കെയായി മുന്നേറിയിരുന്നു. അവിടത്തെ സുഹൃത്തുക്കളും അധ്യാപകരുമൊക്കെ ശക്തമായ പിന്തുണയായിരുന്നു തനിക്ക് ലഭിച്ചതെന്ന് താരം പറയുന്നു. അവിടെ വെച്ചാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയതെന്നും താരം പറയുന്നു. കോളേജിനെക്കുറിച്ച് ഓര്‍ക്കുമ്പോഴും ആ ആംമ്പിയന്‍സ് നിന്നെ എത്രത്തോളം സ്വാധീവിച്ചിട്ടുണ്ടെന്നായിരുന്നു പ്രിയപ്പെട്ട അധ്യാപിക ചോദിച്ചത്. ഇന്ന് താന്‍ വല്ലതും ആയിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ ശക്തമായ പിന്തുണയും അവരുടേതാണ്. വിഷമം വന്നപ്പോള്‍ ആശ്വസിപ്പിച്ച് മുന്നില്‍ നിന്നതാണ് ഷേര്‍ലി മാം എന്നും താരം ഓര്‍ത്തെടുക്കുന്നു.

  പാട്ടുപാടി അഡ്മിഷന്‍ മേടിച്ചു?

  പാട്ടുപാടി അഡ്മിഷന്‍ മേടിച്ചു?

  അഭിനയത്തിനും അപ്പുറത്ത് നല്ലൊരു ഗായിക കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. അഡ്മിഷന്‍ സമയത്ത് ഫിസിക്‌സ് വേണമെന്നാവശ്യപ്പെട്ടപ്പോള്‍ താനിങ്ങനെ പരിപാടിയൊക്കെയായി പോവുകയല്ലേയെന്നും പ്രാക്ടിക്കല്‍സൊക്കെ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്നും മാത്ത്‌സ് തരാമെന്നുമായിരുന്നു പ്രിന്‍സിപ്പലച്ചന്‍ പറഞ്ഞത്. എന്നാല്‍ ഫിസികസ് വേണമെന്ന് തന്നെ പറയുകയായിരുന്നു താന്‍. കുറച്ച് കാലം തനിക്ക് ബോട്ടണിക്ക് തരാമെന്ന് പറഞ്ഞു. അത് വേണ്ടെന്ന് പറഞ്ഞിരുന്നു. അഡ്മിഷന്‍ ലഭിക്കില്ല എന്ന അവസ്ഥയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. അതിനിടയിലാണ് പ്രിന്‍സിപ്പലച്ചന്‍ ഒരു ഗാനം ആലപിക്കാനായി ആവശ്യപ്പെട്ടത്. എന്നോടെന്തിനി പിണക്കം എന്ന ഗാനമായിരുന്നു പാടിയത്. ഇതിന് ശേഷമാണ് അഡ്മിഷന്‍ ഓക്കെയായത്. പ്രാക്ടടിക്കല്‍ ക്ലാസിലൊക്കെ പരമാവധി പങ്കെടുക്കാറുണ്ട്.

  പറ്റിക്കാനെളുപ്പമായിരുന്നു

  പറ്റിക്കാനെളുപ്പമായിരുന്നു

  കരിയറിന്റെ തുടക്കകാലത്താണ് പ്രിയയുമായി പരിചയപ്പെടുന്നത്. അനൂപ് മേനോനും ഞാനുമൊക്കെ ചേര്‍ന്ന് അന്ന് പ്രിയയെ ഒരുപാട് പറ്റിച്ചിരുന്നു. ലൊക്കേഷനിലേക്ക് പോവുന്നതിനിടയില്‍ ഒരുപാട് കഥകള്‍ പറഞ്ഞ് പറ്റിക്കുമായിരുന്നു. മേഘം സീരിയലിനിടയിലായിരുന്നു ഈ അനുഭവം. ഇന്നും അത്തരത്തില്‍ ആരെങ്കിലും പറ്റിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, ഇന്ന് താനത് തിരിച്ചുകൊടുക്കാന്‍ പഠിച്ചുവെന്നായിരുന്നു താരത്തിന്റെ മറുപടി.

  മൂന്ന് സിനിമകളില്‍ അഭിനയിച്ചു

  മൂന്ന് സിനിമകളില്‍ അഭിനയിച്ചു

  ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരവും താരത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സിനിമയില്‍ ഒരു സീനിലെങ്കിലും അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നു. കോഴിക്കോട്, വയനാട്, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായാണ് സിനിമ പൂര്‍ത്തിയാക്കിയത്. നാഷണല്‍ അവാര്‍ഡില്‍ അന്ന് പ്രിയങ്കയെ പരിഗണിച്ചിരുന്നു. അന്ന് ബോളിവുഡിലെ പ്രിയങ്കയ്ക്കായിരുന്നു അവാര്‍ഡ് നല്‍കിയത്. ഈ സിനിമയ്ക്ക് ശേഷം താനൊരുക്കിയ ഭൂമി മലയാളത്തിലും പെങ്ങളിലും പ്രിയങ്ക അഭിനയിച്ചിരുന്നു. തന്‍റെ മൂന്ന് സിനിമകളിലാണ് പ്രിയങ്ക അഭിനയിച്ചതെന്നും ടിവി ചന്ദ്രന്‍ പറയുന്നു.

  കള്ളം പറഞ്ഞ് അഭിനയിച്ചു

  കള്ളം പറഞ്ഞ് അഭിനയിച്ചു

  സാഹിറ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. ചെറിയൊരു കള്ളം പറഞ്ഞാണ് ഈ സിനിമയിലേക്ക് താനെത്തിയത്. വയനാട് വെച്ചായിരുന്നു സിനിമയുടെ കഥ പറഞ്ഞത്. അതിനിടയിലാണ് സൈക്കിളോടിക്കാന്‍ അറിയാമോയെന്ന് അദ്ദേഹം ചോദിച്ചത്. പിന്നെ നന്നായി ഒാടിക്കുമെന്നും ചെറുപ്പത്തില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ സൈക്കിളിലാണ് പോയിരുന്നതെന്നും കോളേജിലെത്തിയപ്പോള്‍ അത്തരത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നുമൊക്കെയായിരുന്നു അന്ന് പറഞ്ഞത്. കള്ളങ്ങളുടെ പെരുമഴയായിരുന്നു. അഹമ്മദാബാദില്‍ വെച്ച് സൈക്കിളൊക്കെ ഓടിക്കാനുണ്ട്. അഹമ്മദാബാദ് പോര്‍ഷനിലാണ് സൈക്കിള്‍ രംഗങ്ങളുള്ളതെന്നും പറഞ്ഞിരുന്നു. സൈക്കിളോടിക്കാനുള്ള സമയം കിട്ടുമെന്നായിരുന്നു കരുതിയത്. പെട്ടെന്നാണ് അടുത്ത രംഗം താനും അനിയത്തിയും സൈക്കിളോടിക്കുന്ന രംഗമാണെന്നും പറഞ്ഞു. അപ്പോഴാണ് അദ്ദേഹത്തോട് സൈക്കിളോടിക്കാന്‍ അറിയില്ലെന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്. അഹമ്മദാബാദിലെ ഷൂട്ടിന് മുന്‍പ് 4 ദിവസം ലഭിച്ചിരുന്നു. ആ ഗ്യാപ്പില്‍ താന്‍ സൈക്കിളോടിക്കാന്‍ പഠിച്ചുവെന്നും താരം പറയുന്നു.

   മഞ്ജരിയുമായുള്ള സൗഹൃദം

  മഞ്ജരിയുമായുള്ള സൗഹൃദം

  മുള്ളുള്ള മുരിക്കിന്‍മേല്‍, ഈ ഗാനം പ്രിയങ്കയ്ക്ക് വേണ്ടി ആലപിച്ചിട്ടുള്ളതാണ്. അന്ന് മുതലേ തുടങ്ങിയതാണ് തങ്ങളുടെ സൗഹൃദം. ഇത്രയും നല്ലൊരു സുഹൃത്തിനെ ലഭിച്ചതില്‍ താന്‍ സംതൃപ്തയാണെന്നും താരം പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി നീങ്ങുന്നതിനിടയില്‍ അവതരിപ്പിക്കണമെന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ചറിയാനായിരുന്നു മഞ്ജരിയുടെ ആകാംക്ഷ. അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ല. ജീവിതത്തില്‍ മഞ്ജരിയെന്താണോ അത് താനിതുവരെ ചെയ്തിട്ടില്ല. മഞ്ജരിയെപ്പോലെ സ്‌ട്രോങ്ങായിട്ടുള്ള ആര്‍ടിസ്റ്റിന്റെ ബയോപ്പിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറയുന്നു.

  പ്രണയമാണോയെന്ന് സംശയിച്ചു

  പ്രണയമാണോയെന്ന് സംശയിച്ചു

  ബാല്യകാലം മുതലേ തന്നെ സുഹൃത്തുക്കളാണെങ്കിലും അഭിനയത്തോട് പ്രിയങ്കയ്ക്ക് ഇത്രയധികം താല്‍പര്യമുണ്ടെന്ന് അന്ന് മനസ്സിലായിരുന്നില്ലെന്നായിരുന്നു അടുത്ത സുഹൃത്തായ ആദി പറഞ്ഞത്. ഊമക്കുയിലില്‍ അഭിനയിച്ചതിനെക്കുറിച്ചും ആദ്യത്തെ ഷോട്ടിനെക്കുറിച്ചുമൊക്കെയായിരുന്നു അന്ന് പറഞ്ഞത്. ആദ്യം കണ്ണില്‍ നോക്കി കരയുകയും പിന്നീട് കോളറില്‍ പിടിച്ച് ദേഷ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു. അന്നാണ് പ്രിയങ്ക അഭിനേത്രിയാവുമെന്നുറപ്പിച്ചത്. ഇന്നും താന്‍ ആ രംഗം ഒാര്‍ത്തിരിക്കുന്നുണ്ടെന്നായിരുന്നു ആദി പറഞ്ഞത്. ഒരു സന്ദര്‍ഭം തന്നാല്‍ വളരെ പെട്ടെന്ന് തന്നെ ആ കഥാപാത്രത്തെ ഉള്ളിലേക്ക് ആവാഹിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചിരുന്നു.

  ലാല്‍ ജോസിന്‍റെ അഭിപ്രായം

  ലാല്‍ ജോസിന്‍റെ അഭിപ്രായം

  മുല്ല എന്ന സിനിമയിലേക്ക് നായികയായി തിരഞ്ഞെടുക്കാനായാണ് ആദ്യം പ്രിയങ്കയുമായി ബന്ധപ്പെട്ടത്. വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അന്ന് പ്രിയങ്ക. നിരഴദി പുരസ്കാരങ്ങള്‍ സ്വന്തമാക്കി മുന്നേറുന്നതിനിടയിലും അന്നത്തെ അതേ സ്വഭാവം തന്നെയാണ് ഇന്നും ഈ താരത്തിന്. സാധാരണഗതിയില്‍ ഈ സ്വഭാവം മാറേണ്ടതാണ്, എന്നാല്‍ ഇന്നും അതേ ആളായി നില്‍ക്കുന്നതിന്‍റെ അഭിനന്ദനവും ലാല്‍ ജോസ് പങ്കുവെച്ചിരുന്നു. ആദ്യം കണ്ടപ്പോഴുള്ള പോലെ തന്നെയാണ് ഇന്നും. മനോഭാവം മാറിയിരുന്നുവെങ്കിലും കോര്‍ ക്യാരക്ടറില്‍ ഇന്നും വലിയ വ്യത്യാസമില്ലെന്ന് പ്രിയങ്ക പറയുന്നു.

  അനൂപ് മേനോന് പറയാനുള്ളത്

  അനൂപ് മേനോന് പറയാനുള്ളത്

  പ്രിയങ്ക അസാധ്യ കഴിവുള്ള ആര്‍ടിസ്റ്റാണ്. അവളുടെ കഴിവിന് അനുസരിച്ചുള്ള റോളുകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍ സിനിമയില്‍ റിവൈവലും റീഎന്‍ട്രിയും നടത്താന്‍ പ്രിയങ്കയ്ക്കും കഴിയും. വെളിപാടിന്റെ പുസ്തകത്തിലായിരുന്നു അടുത്തിടെ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിച്ചത്. അന്ന് താനും ലാല്‍ ജോസുമൊക്കെ താരത്തിന്റെ കഴിവിനെക്കുറിച്ച് പറയാറുണ്ടെന്നും അനൂപ് പറയുന്നു. തന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ് പ്രിയങ്കയെന്നും അനൂപ് പറഞ്ഞിരുന്നു.

  വിനീത് പറഞ്ഞത്?

  വിനീത് പറഞ്ഞത്?

  സുകുമാരി ആന്റി പറഞ്ഞ കാര്യത്തെക്കുറിച്ചാണ് ആദ്യം പ്രിയങ്കയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. വിദ്യയുടെ പോലെയുള്ള ഒരു കുട്ടി സിനിമയിലേക്കെത്തിയിട്ടുണ്ടെന്നായിരുന്നു അന്ന് ആന്റി പറഞ്ഞത്. ലുക്കിലെ സാമ്യം മാത്രമല്ല അഭിനയത്തിലും അതുണ്ടെന്നാണ് തനിക്ക് തോന്നിയത്. വെളിപാടിന്റെ പുസ്തകത്തിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ പകര്‍ത്തിയ കാര്യത്തെക്കുറിച്ചറിയാനായാണ് വിനീതിന്‍രെ ആകാംക്ഷ. വിനീതേട്ടന്‍ തന്നെ വിദ്യാമ്മയുമായുള്ള സാമ്യത്തെക്കുറിച്ച് നേരിട്ട് പറഞ്ഞിട്ടുണ്ട്.

  മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍

  മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍

  മോഹന്‍ലാലിനൊപ്പം 2 സിനിമയില്‍ അഭിനയിച്ചു. തന്റെ സീന്‍ കഴിഞ്ഞ് ദൂരെ മാറി നിന്ന് അദ്ദേഹത്തിന്‍രെ അഭിനയത്തെ കണ്ണിമയ്ക്കാതെ നോക്കിനില്‍ക്കാറുണ്ട്. അദ്ദേഹത്തിന്‍രെ വലിയൊരു ഫാനാണ് താനെന്നും പ്രിയങ്ക പറയുന്നു. ആ മുഖത്ത് ഭാവങ്ങള്‍ മാറി മറിയുന്നത് നോക്കിയിരിക്കാറുണ്ട്. അതുവരെ മോഹന്‍ലാല്‍ എന്ന വ്യക്തിയായിരുന്ന് ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്ന ട്രാന്‍സ്ഫര്‍മേഷന്‍ അസാധ്യമാണ്. ലൊക്കേഷനില്‍ വരുന്ന ഓരോരുത്തരേയും അദ്ദേഹം ഹാന്‍ഡില്‍ ചെയ്യുന്ന രീതിയും കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

  മുകുന്ദ് റാമിന്റെ അമ്മ

  മുകുന്ദ് റാമിന്റെ അമ്മ

  ഹൃദയം കൊണ്ട് സംസാരിക്കുന്ന പെണ്‍കുട്ടി, അങ്ങനെയാണ് പ്രിയങ്കയെ വിശേഷിപ്പിക്കാനിഷ്ടം. മകനാണ് പ്രിയങ്കയുടെ ലോകമെന്നും അറിയാം. സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചായിരുന്നു ഭാമയുടെ ചോദ്യം. മുകുന്ദ് റാമിനെ വീട്ടിലിരുത്തി അഭിനയിക്കാന്‍ പോവുമ്പോള്‍ ഒരു ടെന്‍ഷനും തന്നെ അലട്ടാറില്ലെന്നും താരം പറയുന്നു. തന്റെ പില്ലേര്‍സാണ് അച്ഛനും അമ്മയും. ഏത് പ്രതിസന്ധിയിലും താങ്ങിനിര്‍ത്തുന്നതും അവരാണ്.

  വിവാഹ മോചനത്തെക്കുറിച്ച്

  വിവാഹ മോചനത്തെക്കുറിച്ച്

  പ്രിയങ്ക വിവാഹ മോചിതയാണെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ നല്ല രീതിയില്‍ പോവാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ആ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. വളരെ ബഹുമാനത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതവും അഭിനയ ജീവിതവും രണ്ടായി കൊണ്ടുപോവാനാണ് ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ തീരുമാനത്തില്‍ കുറ്റബോധമൊന്നുമില്ലെന്നും താരം പറയുന്നു.

  English summary
  Priyanka about her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X