twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരും വേണ്ടെന്ന് പറഞ്ഞിട്ടും ബന്ധം തുടര്‍ന്നു, തുടരാനാവില്ലെന്ന് മനസ്സിലായപ്പോള്‍ വേര്‍പിരിഞ്ഞു

    |

    കാതുകള്‍ക്ക് ഇമ്പം പകരുന്ന നിരവധി ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. ആല്‍ബങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായിക ഇതിനോടകം തന്നെ സ്വന്തമായ ഇടം നേടിയെടുത്തി മുന്നേറുകയാണ് രഞ്ജിനി. ആലാപനത്തില്‍ മാത്രമല്ല അഭിനയത്തിലും ഈ താരം കഴിവ് തെളിയിച്ചിരുന്നു. ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ് ഈ ഗായിക. മാതൃഭൂമിയുടെ ഹാപ്പിനെസ് പ്രൊജക്ടിനിടയില്‍ സംസാരിക്കവെയാണ് രഞ്ജിനി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    ബിഗ് ഹൗസിലെ പ്രണയിതാക്കള്‍ പണി തുടങ്ങി, റൊമാന്‍സിനിടയിലെ കോഡ് ഭാഷയും ചിരിയും, കാണൂ!ബിഗ് ഹൗസിലെ പ്രണയിതാക്കള്‍ പണി തുടങ്ങി, റൊമാന്‍സിനിടയിലെ കോഡ് ഭാഷയും ചിരിയും, കാണൂ!

    ജീവിതത്തില്‍ റോള്‍ മോഡലും തന്റെ വഴികാട്ടിയുമൊക്കെയായി കാണുന്ന അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ചില സമയത്ത് സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ പെരുമാറാറുള്ളത്. പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്ന പ്രകൃതക്കാരിയായിരുന്നു താനെന്നും രഞ്ജിനി പറയുന്നു. ഏത് കാര്യത്തിലായാലും തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് താനെന്നും അവര്‍ പറയുന്നു. തീരെ പറ്റില്ലെന്ന് തോന്നുന്നിടത്ത് മാത്രമേ സംസാരിക്കാറുള്ളൂ. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം ക്ഷമ പഠിച്ചു. അതുപോലെ തന്നെ ഡിപ്ലോമാറ്റികായി പെരുമാറാനും പഠിച്ചു. രഞ്ജിനിയുടെ ഫേസ്ബുക്ക് ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    മമ്മൂട്ടി ഇനി ഹരിയേട്ടന്‍! കുട്ടനാടന്‍ ബ്ലോഗിലെ മെഗാസ്റ്റാര്‍ ഇങ്ങനെ, ഈ ചൂണ്ട ബോക്‌സോഫീസിലേക്കാണോ?മമ്മൂട്ടി ഇനി ഹരിയേട്ടന്‍! കുട്ടനാടന്‍ ബ്ലോഗിലെ മെഗാസ്റ്റാര്‍ ഇങ്ങനെ, ഈ ചൂണ്ട ബോക്‌സോഫീസിലേക്കാണോ?

    ഡോക്ടര്‍ ജീവിതത്തിലേക്ക് കടന്നില്ല

    ഡോക്ടര്‍ ജീവിതത്തിലേക്ക് കടന്നില്ല

    അമ്മയുടെ കുടുംബത്തില്‍ നിരവധി ഡോക്ടേഴ്‌സുണ്ട്. ആയുര്‍വേദവും അലോപ്പതിയുമൊക്കെയായി നിരവധി പേര്‍ ഈ രംഗത്തുണ്ട്. തനിക്കും ഡോക്ടര്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്നു. മെഡിക്കല്‍ സീറ്റ് കിട്ടിയിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അന്നത് വേണ്ടെന്ന് വെച്ചതില്‍ പിന്നീടൊരിക്കലും തനിക്ക് കുറ്റബോധം തോന്നിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഡോക്ടേഴ്‌സും എഞ്ചിനീയേഴ്‌സുമുള്‍പ്പെട വ്യത്യസ്ത പ്രൊഫഷനിലുള്ളവര്‍ തന്റെ ഗാനം കേള്‍ക്കാനായി എത്തുന്നതില്‍ സന്തോഷമുണ്ട്.

    അവരുടേത് പ്രണയവിവാഹമല്ലായിരുന്നു

    അവരുടേത് പ്രണയവിവാഹമല്ലായിരുന്നു

    അച്ഛന്‍ റോമന്‍ കാത്തലിക്കും അമ്മ തമിഴ് ബ്രാഹ്മിനാണ്. പ്രേമിച്ചല്ല ഇവര്‍ രണ്ടുപേരും വിവാഹിതരായത്. മമ്മിക്ക് ആറ് സഹോദരങ്ങളായിരുന്നു. അവരിലൊരാളുടെ അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. തങ്ങളുടെ പ്രൊഫഷനുമായി മുന്നേറുന്നതിനിടയില്‍ വിവാഹം വേണ്ടെന്ന് വെച്ച് കഴിയുകയായിരുന്നു ഇരുവരും. അതിനിടയിലാണ് അമ്മയുടെ സഹോദരന്‍ വിവാഹാലോചനയുമായി എത്തിയത്.

    അവരുടേതായ രീതിയില്‍ ജീവിക്കുന്നു

    അവരുടേതായ രീതിയില്‍ ജീവിക്കുന്നു

    മമ്മിയുടെ വീട്ടിലായാലും പപ്പയുടെ വീട്ടിലായാലും അവരവരുടെ ആചാരങ്ങള്‍ പിന്തുടര്‍ന്നാണ് ഓരോരുത്തരും ജീവിക്കുന്നത്. വീട്ടില്‍ എന്ത് പരിപാടി നടക്കുമ്പോഴും എല്ലാവരും പങ്കെടുക്കാറുണ്ട്. മമ്മിയുടെ വീട്ടുകാര്‍ക്ക് പപ്പയെ നല്ല കാര്യമാണ്. വീട്ടില്‍ ഒരിക്കല്‍പ്പോലും മതം ഒരു സംസാര വിഷയമായിരുന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. മതത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കാണുമ്പോഴൊക്കെ ചിലപ്പോള്‍ ഫണ്ണിയായാണ് തോന്നാറുള്ളത്.

    ജീവിതത്തിലെ വലിയ പ്രതിസന്ധി

    ജീവിതത്തിലെ വലിയ പ്രതിസന്ധി

    വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധി വിജയകരമായി തരണം ചെയ്താണ് രഞ്ജിനി മുന്നേറുന്നത്. ഒരിക്കല്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഒരുപാട് പേര്‍ വേണ്ടെന്നും ഇത് ശരിയാവില്ലെന്നും പറഞ്ഞിരുന്നു. ഒരു ലെവല്‍ കഴിയുമ്പോള്‍ വ്യക്തികള്‍ മാറില്ല എന്ന ഘട്ടം വരും. അതുമായി പൊരുത്തപ്പെട്ട് കഴിയുകയെന്ന ഓപ്ഷനെ പിന്നീട് ഉണ്ടാവൂ. എന്നാല്‍ അതിന് തനിക്ക് ഗുണത്തെക്കാള്‍ മോശമായി വരുമെന്നറിഞ്ഞപ്പോഴാണ് അത് വേണ്ടെന്ന് വെച്ചത്. ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നയാളാണ് താന്‍. അത്ര എളുപ്പമായിരുന്നില്ല അതില്‍ നിന്നും പുറത്തുകടക്കാന്‍.

    വലിയ പ്രശ്‌നമായി തോന്നിയത്

    വലിയ പ്രശ്‌നമായി തോന്നിയത്

    സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോയൊന്നും തന്നെ ബാധിക്കാറില്ല. എന്നാല്‍ ബന്ധങ്ങള്‍ വിട്ടുപോകുമ്പോഴാണ് താന്‍ വല്ലാതെ വേദനിക്കുന്നത്. ജീവിതത്തില്‍ റ്റവും ഭയവും സുരക്ഷിതത്വമില്ലായ്മയും തോന്നിയത് ബന്ധങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ അതില്‍ നിന്നും റിക്കവറായി വന്നത്. പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. ധന്യ ചോദിച്ചതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. മറ്റൊരാളെ ഇമോഷണലായി വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.

    ഏകയിലേക്കെത്തി

    ഏകയിലേക്കെത്തി

    ഏക എന്ന ബ്രാന്‍ഡുമായാണ് രഞ്ജിനി മുന്നേറുന്നത്. അഹം ബ്രഹ്മാസ്മി എന്ന തത്വത്തിലാണ് വിശ്വസിക്കുന്നത്. വ്യത്യസ്തമായ മതവിഭാഗങ്ങളിലായിട്ടും മമ്മിയുടെ പേര് മാറ്റാന്‍ പപ്പ ആവശ്യപ്പെട്ടിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ തന്നോട് ഏത് മതവിഭാഗമാണെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അന്ന് അച്ഛന്റെ മതമെന്ന നിലയില്‍ ക്രിസ്ത്യന്‍ എന്ന് കൊടുത്തപ്പോഴും പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നും രഞ്ജിനി പറയുന്നു. അങ്ങനെ ചോദിക്കുന്നവരോട് സിംപതി തോന്നാറുണ്ട്. ഏക എന്ന ടാറ്റുവും താരം കൈയ്യില്‍ പതിപ്പിച്ചിട്ടുണ്ട്.

    അഭിമുഖം കാണാം

    രഞ്ജിനിയുടെ അഭിമുഖത്തിന്റെ മുഴുവന്‍ ഭാഗവും കാണൂ.

    English summary
    Ranjini Jose about her family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X