twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേവാസുരം ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആര് വരും? രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ!!

    By Prashant V R
    |

    മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത ശ്രദ്ധേയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. രഞ്ജിത്തിന്റെ എഴുത്തില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ മോഹന്‍ലാലിന് ലഭിച്ചിരുന്നു. പൗരുഷവും തന്റേടവുമുളള നായക കഥാപാത്രങ്ങളായിരുന്നു രഞ്ജിത്ത് മോഹന്‍ലാലിന് വേണ്ടി എഴുതിയിരുന്നത്.

    സണ്ണി ലിയോണിന് ബാംഗളൂരുവില്‍ നൃത്തം ചെയ്യാം! കന്നഡ ഗാനത്തിനൊത്ത് കളിക്കണമെന്ന് നിബന്ധന!!സണ്ണി ലിയോണിന് ബാംഗളൂരുവില്‍ നൃത്തം ചെയ്യാം! കന്നഡ ഗാനത്തിനൊത്ത് കളിക്കണമെന്ന് നിബന്ധന!!

    കമലിന്റെ ഓര്‍ക്കാപ്പുറത്ത് എന്ന ചിത്രത്തില്‍ ഒ്ന്നിച്ച ഈ കൂട്ടുകെട്ട് തുടര്‍ന്ന് വ്യത്യസ്തമാര്‍ന്ന സിനിമകളായിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നത്. ദേവാസുരം എന്ന സിനിമ രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു. ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദേവാസുരം ഇന്നെടുക്കുകയാണെങ്കില്‍ മോഹന്‍ലാലിനു പകരം ആരെ കാസ്റ്റ് ചെയ്യുമെന്നുളള ചോദ്യം രഞ്ജിത്ത് നേരിട്ടിരുന്നു. ചോദ്യത്തിന് രഞ്ജിത്ത് പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

    ദേവാസുരം

    ദേവാസുരം

    രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവാസുരം. ലാലേട്ടന്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. 1993ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച കളക്ഷന്‍ നേടിയതിനോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചൊരു സിനിമ കൂടിയായിരുന്നു. രേവതി നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഇന്നസെന്റ്.മണിയന്‍പ്പിളള രാജു.വികെ ശ്രീരാമന്‍,നെപ്പോളിയന്‍,നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. എംജി രാധാകൃഷ്ണന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചൊരു ചിത്രം കൂടിയായിരുന്നു ദേവാസുരം.

    മംഗലശ്ശേരി നീലകണ്ഠന്‍

    മംഗലശ്ശേരി നീലകണ്ഠന്‍

    ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ പ്രേക്ഷകമനസുകളില്‍ നിന്നും ഇന്നും മായാത്ത ലാലേട്ടന്‍ കഥാപാത്രമാണ്. പൗരുഷവും തന്റേടവും നിറഞ്ഞുനിന്ന നീലകണ്ഠന്‍ എന്ന കഥാപാത്രം ലാലേട്ടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു നടനെയും നീലകണ്ഠന്റെ വേഷത്തില്‍ സങ്കല്‍പ്പിക്കാനാവില്ലെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. ദേവാസുരത്തിലെ ലാലേട്ടന്റെയും നെപ്പോളിയന്റെയും കോമ്പിനേഷന്‍ സീനുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

    ദേവാസുരത്തിന്റെ രണ്ടാം ഭാഗം

    ദേവാസുരത്തിന്റെ രണ്ടാം ഭാഗം

    ദേവാസുരത്തിന് ഒരു രണ്ടാം ഭാഗം വന്നപ്പോഴും പ്രേക്ഷകര് അതിനെ സ്വീകരിച്ചിരുന്നു. രഞ്ജിത്ത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മോഹന്‍ലാല് ഇരട്ടവേഷത്തിലായിരുന്നു ചിത്രത്തില്‍ എത്തിയിരുന്നത്. മംഗലശ്ശേരി നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനായും ചിത്രത്തില്‍ നടന്‍ നിറഞ്ഞാടിയിരുന്നു.2001ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായും മാറിയിരുന്നു.

    രഞ്ജിത്ത് പറഞ്ഞത്

    രഞ്ജിത്ത് പറഞ്ഞത്

    ദേവാസുരം ഇന്നെടുക്കുകയാണെങ്കില്‍ മോഹന്‍ലാലിന് പകരം ആരെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിന് ശ്രദ്ധേയമായൊരു മറുപടിയായിരുന്നു രഞ്ജിത്ത് നല്‍കിയത്. മോഹന്‍ലാലിനെ റീപ്ലേസ് ചെയ്യാനാവില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇതിന്റെ ഇത്തരം തന്റെ കൈയ്യില്‍ ഇല്ലെന്നും കാരണം എനിക്ക് ചിന്തിക്കാനേ പറ്റില്ല അങ്ങനെയൊരു കാര്യമെന്നും രഞ്ജിത്ത് പറയുന്നു. അത് ഈ തലമുറയിലെ ആളുകളുടെ കഴിവ് കുറവൊന്നുമല്ല. നീലകണ്ഠന്‍ എന്ന് പറയുന്ന മുഖം അത് സിനിമയായി കഴിഞ്ഞ ശേഷം, മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ഈ ജനറേഷന്റെ സിനിമയുമല്ല അതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു.

    ഡ്രാമ എന്ന ചിത്രം

    ഡ്രാമ എന്ന ചിത്രം

    ലോഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമയാണ് ഡ്രാമ. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ആശ ശരത്താണ് ലാലേട്ടന്റെ നായികയായി എത്തുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച സിനിമ നവംബര്‍ ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രഞ്ജിത്ത് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍,ശ്യാമപ്രസാദ്,ദിലീഷ് പോത്തന്‍, സുരേഷ് കൃഷ്ണ,ടിനി ടോം തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

    സിനിമാരംഗം ഒന്നടങ്കം കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്! എന്നിട്ടും എല്ലാവരും മൗനം പാലിച്ചു! തനുശ്രീസിനിമാരംഗം ഒന്നടങ്കം കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്! എന്നിട്ടും എല്ലാവരും മൗനം പാലിച്ചു! തനുശ്രീ

    അച്ഛന്‍ എന്നെ പുറത്താക്കിയിട്ടും അവന്‍ ഒരക്ഷരം മിണ്ടിയില്ല! അരുണ്‍ വിജയ്‌ക്കെതിരെ തുറന്നടിച്ച് വനിതഅച്ഛന്‍ എന്നെ പുറത്താക്കിയിട്ടും അവന്‍ ഒരക്ഷരം മിണ്ടിയില്ല! അരുണ്‍ വിജയ്‌ക്കെതിരെ തുറന്നടിച്ച് വനിത

    English summary
    ranjith says about devasuram movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X