For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മസഖിക്ക് ശേഷം അടുത്തത്? ആ വലിയ രഹസ്യം പങ്കുവെച്ച് റെയ്ജന്‍! ചാക്കോച്ചനൊപ്പം ബിഗ് സ്‌ക്രീനിലേക്ക്!

  |

  ആത്മസഖിയെന്ന പരമ്പരയും അതിലെ താരങ്ങളെയും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. എസിപി സത്യജിത്ത് എന്ന നായകനായി എത്തിയ താരമാണ് റെയ്ജന്‍. ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ സ്വന്തം താരമായി മാറാന്‍ ഈ നായകന് കഴിഞ്ഞിരുന്നു. മികച്ച സ്വീകാര്യതയും പ്രേക്ഷക പിന്തുണയുമാണ് ഈ താരത്തിന് ലഭിച്ചത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തിയ ആത്മസഖി പരമ്പരകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരുന്നു. നന്ദിതയെന്ന നായികയായി എത്തിയ അവന്തിക മോഹനുമായുള്ള മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയും റെയ്ജനും ഗുണകരമായിരുന്നു. മിനിസ്‌ക്രീനിലെ പ്രണയജോഡികളായി നിറഞ്ഞു നില്‍ക്കുകയായിരുന്നു ഇരുവരും. അപ്രതീക്ഷിതമായുണ്ടായ വഴിത്തിരവിനെത്തുടര്‍ന്ന് കഥാഗതി മാറുന്നതിനിടയിലാണ് അവന്തികയും പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്.

  നന്ദിതയ്ക്ക് ശബ്ദം നല്‍കിയിരുന്ന താരമായിരുന്നു പിന്നീട് ആ കഥാപാത്രത്തിനും ജീവന്‍ നല്‍കിയത്. പെട്ടെന്നുള്ള ആ മാറ്റത്തില്‍ ആരാധകരും നിരാശരായിരുന്നു. ഗര്‍ഭിണിയായതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും ഇക്കാരണത്താല്‍ താന്‍ സീരിയലില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുമായിരുന്നു അവന്തിക പറഞ്ഞത്. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത പരമ്പര അവസാനിച്ചിട്ട് കുറച്ചുനാളായതേയുള്ളൂ. സീരിയല്‍ തീര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് റെയ്ജന്റെ ഭാവി പരിപാടികളെക്കുറിച്ചാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ താരം ആ വലിയ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സര്‍പ്രൈസ് പുറത്തുവിട്ട് റെയ്ജന്‍

  സര്‍പ്രൈസ് പുറത്തുവിട്ട് റെയ്ജന്‍

  മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത ആത്മസഖിയെന്ന പരമ്പരയിലൂടെയാണ് റെയ്ജനെന്ന താരം പ്രേക്ഷകരുടെ പ്രിയ നടനായി മാറിയത്. വിജയകരമായി മുന്നേറിയ പരമ്പര അവസാനിച്ചിട്ട് കുറച്ച് നാളുകളായി. സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്നുള്ള പ്രമോ വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നതും അവര്‍ തിരക്കിയതും ഒരു കാര്യമാണ്. റെയ്ജന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. കാത്തിരിപ്പിന് വിരാമിട്ട് താരം തന്നെയാണ് ആ സര്‍പ്രൈസ് പുറത്തുവിട്ടതും.

  സിനിമയില്‍ തുടക്കം കുറിക്കുന്നു

  സിനിമയില്‍ തുടക്കം കുറിക്കുന്നു

  മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ച് താരം ബിഗ് സ്‌ക്രീനിലും ചുവട് വെക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ സിനിമയായ ജോണി ജോണി യെസ് അപ്പയിലൂടെയാണ് താരം ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത സിനിമ ഒക്ടോബര്‍ 26ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുഴുനീളമല്ലെങ്കില്‍ക്കൂടിയും സുപ്രധാനമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. അനു സിത്താര, മംമ്ത മോഹന്‍ദാസ്, ഷറഫുദ്ദീന്‍, ഷാജോണ്‍, ലെന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്.

  സീരിയലിലേക്ക് എത്തിയത്

  സീരിയലിലേക്ക് എത്തിയത്

  താന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം കണ്ടതിന് ശേഷമാണ് സംവിധായകന്‍ വിളിച്ചത്. ആദ്യം അഭിനയിച്ചത് മകള്‍ എന്ന സീരിയലിലായിരുന്നു. സൂര്യ ടിവിയിലെ ഈ സീരിയലിന് ശേഷം 3 വര്‍ഷത്തോളം ബ്രേക്കെടുത്തിരുന്നു. പിന്നീടാണ് ആത്മസഖിയിലേക്ക് എത്തിയത്. ബ്ലാക്ക് ഹോള്‍സ് എന്ന ഷോര്‍ട്ട് ഫിലിം കണ്ടാണ് മോഹന്‍ സാര്‍ വിളിച്ചത്. ആത്മസഖിയിലേക്ക് നായകനെ അന്വേഷിച്ച് നടക്കുകയായിരുന്നു അവര്‍. അതിനിടയിലാണ് തന്നെ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പരമ്പരയുടെ ചിത്രീകരണം ആരംഭിക്കുകയായിരുന്നുവെന്നും റെയ്ജന്‍ പറയുന്നു.

  പ്രതീക്ഷിച്ചതിനും അപ്പുറത്ത്

  പ്രതീക്ഷിച്ചതിനും അപ്പുറത്ത്

  ശ്രദ്ധിക്കപ്പെടുന്ന തരത്തിലാവണം പരമ്പരയെന്ന് കരുതിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വിജയമായിരുന്നു അത്. ടെലിവിഷന്‍ പരമ്പരകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ആത്മസഖിക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് താരങ്ങള്‍ക്ക് ലഭിച്ചത്. പരമ്പരയുടെ എപ്പിസോഡുകളെല്ലാം യൂട്യൂബിലൂടെ വൈറലായിരുന്നു.

  നായികയെ മാറ്റിയത് ഉള്‍ക്കൊള്ളാനായില്ല

  നായികയെ മാറ്റിയത് ഉള്‍ക്കൊള്ളാനായില്ല

  ആത്മസഖിയിലെ നായിക മാറിയത് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. വിജയകരമായി മുന്നേറിയിരുന്ന പരമ്പരയില്‍ നിന്നും താരം പിന്‍മാറിയതില്‍ ആരാധകര്‍ പരിഭ്രാന്തരായിരുന്നു. സത്യന്‍-നന്ദു പെയര്‍ തങ്ങളുടെ മനസ്സില്‍ പതിഞ്ഞുവെന്നും അത് മാറ്റാനുദ്ദേശിക്കുന്നില്ലെന്നുമായിരുന്നു പലരും പറഞ്ഞത്. അവന്തിക വരാനായി ശ്രമിച്ചിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞതിനായിരുന്നു അവന്തിക പോയത്. എന്നാല്‍ സീരിയലിന് റീച്ച് കൂടിയതോടെ ക്ലൈമാക്സ് നീട്ടുകയായിരുന്നു.

  സത്യജിത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല

  സത്യജിത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല

  തൃശ്ശൂരുകാരനാണ് റെയ്ജന്‍. അഭിനയ ജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ടെന്ന് താരം പറയുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. സീരിയലില്‍ നിന്നും മാറി വേറൊരു പ്ലാറ്റ്‌ഫോമില്‍ കണ്ടപ്പോള്‍ സത്യജിത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു പലരും പറഞ്ഞത്. മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡിയിലൂടെയായിരുന്നു താരം ആരാധകരെ ഞെട്ടിച്ചത്. ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റെയ്ജന്‍ തെളിയിച്ചിരുന്നു.

  English summary
  Rayjan entering into Big screen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X