For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്ല് കൊണ്ട് വിസ്മയം തീർത്ത് രോഹിത്; 6 സെക്കന്‍ഡിൽ വായുവില്‍ വിരിയുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് താരം

  |

  ചെറുതും വലുതുമായി മോഹന്‍ലാലിനെ ക്യാന്‍വാസിലാക്കിയ ഒത്തിരി കലാകാരന്മാരെ കണ്ടിട്ടുണ്ട്. പലരും നിറം നല്‍കി ഒരുക്കുന്ന ചിത്രങ്ങളെ കടത്തി വെട്ടുന്ന കഴിവുകളാണ് പയ്യന്നൂര്‍ സ്വദേശിയായ രോഹിത് കെപി മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ചത്. ഒരു ഡ്രോയിങ് ബോര്‍ഡില്‍ കല്ലുകള്‍ നിരത്തി വെച്ച് വായുവിലേക്ക് ഉയര്‍ത്തുമ്പോള്‍ പിന്നില്‍ കാണുന്നത് നടനവിസ്മയം മോഹന്‍ലാലിന്റെ രൂപമാണ്.

  കേവലം ആറ് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ സ്‌ളോ മോഷനില്‍ ഷൂട്ട് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വൈറലായി മാറുകയായിരുന്നു. ഒടുവില്‍ വീഡിയോ കണ്ട് താരരാജാവ് തന്നെ രോഹിത്തിനെ നേരിട്ട് വിളിച്ച് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവെച്ചു. ലാലേട്ടന്റെ സ്‌നേഹത്തെ കുറിച്ചും വൈറല്‍ വീഡിയോയെ കുറിച്ചും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ രോഹിത് തുറന്ന് സംസാരിക്കുകയാണ്.

  പ്ലസ് ടു കഴിഞ്ഞ് തുടര്‍വിദ്യഭ്യാസത്തിന് ഒരുങ്ങുകയാണ് രോഹിത്. ലോക്ഡൗണിലാണ് ചിത്രരചനയും സ്‌റ്റോണ്‍ ആര്‍ട്ടിനും തുടക്കം കുറിച്ചത്. സിനിമാ താരങ്ങളെ പേപ്പറില്‍ വരച്ച് കൊണ്ടാണ് സജീവമാവുന്നത്. കരി ഉപയോഗിച്ച് ടൊവിനോ തോമസിന്റെ ചിത്രം ചുവരിലും വരച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊടി മണ്ണില്‍ നിന്നും കല്ലുകള്‍ വേര്‍തിരിച്ച് അത് കൊണ്ട് ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്.

  മോഹന്‍ലാലിന് പുറമേ മമ്മൂട്ടി, സുരേഷ് ഗോപി, എആര്‍ റഹ്മാന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, നിവിന്‍ പോളി, ധനുഷ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഗിന്നസ് പക്രു, എന്നിങ്ങനെ മലയാളത്തിലെയും തമിഴിലെയുമടക്കം നിരവധി താരങ്ങളുടെ ചിത്രങ്ങള്‍ കല്ലുകളിലൂടെ രോഹിത് വരച്ച് കഴിഞ്ഞു. കല്ലിലൂടെ തീര്‍ത്ത വിസ്മയത്തിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അവാര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും രോഹിത്തിന് ലഭിച്ചിരുന്നു.

  രോഹിത്തിന്റെ കഴിവിനെ അഭിനന്ദിച്ച് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ സന്തോഷത്തിലാണ് രോഹിത്. 'വളരെ മനോഹരമായിട്ടുണ്ട്. ഒരു ആയൂര്‍വേദ ചികിത്സയിലായത് കൊണ്ടാണ് താന്‍ മറുപടി അയക്കാന്‍ വൈകിയതെന്നും ഇത്തരമൊരു ആര്‍ട്ട് താന്‍ ആദ്യമായി കാണുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇത്രയധികം സമയം ചെലവഴിച്ച് ചെയ്ത വര്‍ക്കിന് രോഹിത്തിന് നന്ദിയും സ്‌നേഹവും പ്രാര്‍ഥനകളുമെല്ലാം താരരാജാവ് നേര്‍ന്നിരുന്നു. രോഹിത്തിനെ നേരിട്ട് കാണാനുള്ള ആഗ്രഹവും മോഹന്‍ലാല്‍ പങ്കുവെച്ചതായി രോഹിത് പറയുന്നു.

  കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട

  ഒന്നര മണിക്കൂര്‍ കൊണ്ട് ചെയ്ത വര്‍ക്ക് ആണെങ്കിലും ഏറെ കാലത്തെ പരിശ്രമത്തിലൂടെയാണ് തനിക്കിത് ചെയ്യാന്‍ സാധിക്കുന്നതെന്നാണ് രോഹിത് പറയുന്നത്. ചെറിയൊരു പാളിച്ച വന്നാല്‍ പോലും ഉദ്ദേശിച്ച ചിത്രം വായുവില്‍ തെളിയില്ല. കല്ലുകള്‍ വരക്കുന്നതിലെ ദൂരവും ശ്രദ്ധിച്ച് ചെയ്യണം. മുകളിലും താഴെയുമുള്ള കല്ലുകളെ കൃത്യമായി കണക്ക് കൂട്ടി വെക്കണം. മുൻപ് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടും ശരിയാവാതെ പോകാറുണ്ടെന്നും താരം പറയുന്നു.

  English summary
  Rohith Who Create Mohanlal With Stones In Less Than 6 Seconds Opens Up About The Picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X