twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെപ്പോലെ അഭിനയിക്കാന്‍ ആര്‍ക്കും പറ്റില്ലെന്ന് കൂടെ അഭിനയിച്ച സൂപ്പര്‍നായിക!

    By Nimisha
    |

    മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രിയാണ് ശാന്തി കൃഷ്ണ. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയാണ് ശാന്തി കൃഷ്ണ അവതരിപ്പിച്ചത്.

    ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ പ്രണയം, ക്ലാരയുടെ വരവും മഴയും, മറക്കുമോ?ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ പ്രണയം, ക്ലാരയുടെ വരവും മഴയും, മറക്കുമോ?

    പ്രണവും കല്യാണിയും മാത്രമല്ല സിനിമയില്‍ തുടക്കം കുറിക്കുന്നത്, കൂട്ടിനായി ഇവരുമുണ്ട്, ആരൊക്കെ?പ്രണവും കല്യാണിയും മാത്രമല്ല സിനിമയില്‍ തുടക്കം കുറിക്കുന്നത്, കൂട്ടിനായി ഇവരുമുണ്ട്, ആരൊക്കെ?

    മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി തകര്‍ത്തഭിനയിച്ച താരം തിരിച്ചുവരവില്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിട്ടുള്ളത്. അഭിനയത്തിന് പുറമെ ആലാപനത്തിലും കൂടി താരം കൈവെക്കുകയാണ് രണ്ടാം വരവില്‍.

    ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍

    ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍

    ശാലിനി എന്റെ കൂട്ടുകാരിയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ശാന്തി കൃഷ്ണ നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ശാന്തി കൃഷ്ണയുടേതായി പുറത്തുവന്നിട്ടുണ്ട്.

    മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം

    മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം

    മോഹന്‍ലാല്‍, മമ്മൂട്ടി, വേണു നാഗവള്ളി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള അവസരം ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു.

    മോഹന്‍ലാലിനൊപ്പം അഭിനയിച്ചു

    മോഹന്‍ലാലിനൊപ്പം അഭിനയിച്ചു

    മോഹന്‍ലാലും ശാന്തികൃഷ്ണയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ നായികയായും സഹോദരിയായും അമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിരുന്നു.

    മോഹന്‍ലാലിനെപ്പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ല

    മോഹന്‍ലാലിനെപ്പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ല

    മോഹന്‍ലാല്‍ അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ശാന്തി കൃഷ്ണ പറയുന്നു. അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് മോഹന്‍ലാല്‍ അഭിനയിക്കാറുള്ളത്. അതിനോടൊപ്പം പിടിച്ച് നില്‍ക്കണമെങ്കില്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ശാന്തി കൃഷ്ണ പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം.

    വേറെ ആരും ചെയ്‌തെന്ന് തോന്നുന്നില്ല

    വേറെ ആരും ചെയ്‌തെന്ന് തോന്നുന്നില്ല

    ലാല്‍ ജിയെന്നാണ് മോഹന്‍ലാലിനെ വിളിക്കാറുള്ളത്. അമൃത ടിവിയിലെ ലാല്‍സാലം പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അമ്മൂമ്മയായി മാത്രമേ ഇനി അഭിനയിക്കാന്‍ ബാക്കിയുള്ളൂവെന്ന് പറഞ്ഞിരുന്നു.

    നെഗറ്റീവ് റോള്‍ ചെയ്തപ്പോള്‍

    നെഗറ്റീവ് റോള്‍ ചെയ്തപ്പോള്‍

    മോഹന്‍ലാല്‍ തന്നെയാണ് പക്ഷേയിലെ നെഗറ്റീവ് റോള്‍ ചെയ്യാന്‍ തന്നെ സജസ്റ്റ് ചെയ്തത്. നെഗറ്റീവ് ക്യാരക്ടറാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ദു:ഖപുത്രി ഇമേജില്‍ നിന്നൊരു മോചനം കൂടിയായിരുന്നു അത്.

    സവിധത്തില്‍ അഭിനയിച്ചത്

    സവിധത്തില്‍ അഭിനയിച്ചത്

    സിനിമയില്‍ വന്നിട്ട് അധിക സമയമായിരുന്നില്ല. അതിനിടയിലാണ് സവിധത്തില്‍ മാതുവിന്റെ അമ്മയായി വേഷമിട്ടത്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ ഇത് ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു.

    വേണു നാഗവള്ളി പറഞ്ഞത്

    വേണു നാഗവള്ളി പറഞ്ഞത്

    സവിധത്തില്‍ വേണു നാഗവള്ളിയുടെ ഭാര്യയായാണ് ആ സിനിമയില്‍ അഭിനയിച്ചത്. യഥാര്‍ത്ഥത്തിനും അപ്പുറത്ത് ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരം വിനിയോഗിക്കണമെന്നായിരുന്നു അന്ന് വേണുച്ചേട്ടന്‍ പറഞ്ഞത്.

    മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചപ്പോള്‍

    മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചപ്പോള്‍

    മോഹന്‍ലാലും ഞാനും ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. നിദ്രയിലൂടെയായിരുന്നു താന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാലും തുടക്കം കുറിച്ചു. മമ്മൂട്ടിയായിരുന്നു സീനിയര്‍ അന്ന്.

    ഇടവേളയെടുത്തപ്പോള്‍

    ഇടവേളയെടുത്തപ്പോള്‍

    വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും മറ്റുമായി സിനിമയില്‍ നിന്ന് മാറി നിന്നതുകൊണ്ടാണ്. അല്ലായിരുന്നുവെങ്കില്‍ തനിക്ക് മികച്ച റോളുകള്‍ ലഭിച്ചേനെയെന്നും താരം പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും താരം പറയുന്നു.

    നിവിന്‍ പോളിയെ അറിയില്ലായിരുന്നു

    നിവിന്‍ പോളിയെ അറിയില്ലായിരുന്നു

    നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ നിവിന്‍ പോളിയെ താരം അറിയില്ലെന്ന് പറഞ്ഞുവെന്ന തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഗൂഗിള്‍ ചെയ്താണ് നിവിന്‍ പോളിയുടെ ഇമേജ് കണ്ടത്. പേര് കേട്ടിട്ടുണ്ടെങ്കിലും ആളെ മനസ്സിലായില്ലായിരുന്നു.

    നിദ്രയ്ക്കിടയിലെ അപകടം

    നിദ്രയ്ക്കിടയിലെ അപകടം

    നിദ്രയെന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അന്ന് ചിത്രീകരണത്തിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഓര്‍ക്കുന്നതെന്ന് താരം പറയുന്നു.

    ഡബ്ബ് ചെയ്തത്

    ഡബ്ബ് ചെയ്തത്

    ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയ്ക്ക് വേണ്ടിയാണ് താന്‍ ആദ്യമായി സ്വന്തം ശബ്ദം ഉപയോഗിച്ചതെന്നും താരം പറയുന്നു.

    ചകോരത്തിലെ കഥാപാത്രം

    ചകോരത്തിലെ കഥാപാത്രം

    വ്യക്തിപരമായി തന്നെ ഏറെ സ്വാധീനിച്ച കഥാപാത്രമാണ് ചകോരത്തിലേത്. മെലിഞ്ഞിരുന്ന അവസ്ഥയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ തന്നെ കണ്ടത്. പിന്നീട് താനാണ് ഇതിന് വേണ്ടി വണ്ണം വെക്കാന്‍ റെഡിയാണെന്നും ഈ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്നും പറഞ്ഞത്.

    മമ്മൂട്ടിയും ബാലചന്ദ്രമേനോനും നല്‍കിയ പിന്തുണ

    മമ്മൂട്ടിയും ബാലചന്ദ്രമേനോനും നല്‍കിയ പിന്തുണ

    കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ബാലചന്ദ്രമേനോന്‍ അഭിനയിക്കാന്‍ വിളിച്ചത്. സിനിമയിലേക്ക് തിരിച്ചു വരണമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. പിന്നീട് മമ്മൂട്ടിയും പിന്തുണ നല്‍കി. ആകെ ടെന്‍ഷനടിച്ചാണ് അന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയത്. തിരിച്ചുവരവിന് കാരണക്കാരായവര്‍ ഇവരാണ്.

    English summary
    Shanthi Krishna talking about Mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X