twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ വന്നാല്‍ ഭാര്യമാര്‍ പതിവ്രത അല്ലാതാകുമോ; സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഷീലു

    By Rohini
    |

    വിവാഹ ശേഷം സിനിമയില്‍ വന്ന നായികമാരാണ് ഷീലു എബ്രഹാമും നൈല ഉഷയും ആശ ശരത്തുമൊക്കെ. വിവാഹം കഴിഞ്ഞ് സിനിമ വിടുകയും, അഭിനയിക്കാന്‍ വേണ്ടി വിവാഹ മോചിതരാകുകയും ചെയ്യുന്ന നടിമാര്‍ക്കിടയില്‍ ഇവര്‍ വ്യത്യസ്തരാണ്. ഭര്‍ത്താക്കന്മാരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് നൈലയും ആശയും ഷീലുവുമൊക്കെ അഭിനയിക്കുന്നത്.

    മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നുമമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

    വിവാഹ ശേഷം ഭാര്യമാര്‍ സിനിമയില്‍ വന്നാല്‍ അവള്‍ പതിവ്രത അല്ലാതാകുമോ. എന്റെ ഭര്‍ത്താവിന് അത്തരമൊരു കാഴ്ചപ്പാടില്ല. എല്ലാം കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നാണ് ഷീലു എബ്രഹാം പറയുന്നത്. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഷീലു.

    വീപ്പിങ്‌ബോയിയിലൂടെ തുടക്കം

    വീപ്പിങ്‌ബോയിയിലൂടെ തുടക്കം


    ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം സിനിമയില്‍ എത്തിയത്. ഭര്‍ത്താവിന്റെ സുഹൃത്താണ് സംവിധായകന്‍. ആ വഴിയാണ് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് മംഗ്ലീഷ്, ഷി ടാക്‌സി, കനല്‍, പുതിയ നിയമങ്ങള്‍, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

    സിനിമ മോശം സംഭവമാണോ

    സിനിമ മോശം സംഭവമാണോ

    അത് പഴയ കാഴ്ചപ്പാടാണ്. സിനിമ എന്ന് പറഞ്ഞാല്‍ ഒരു മോശം തൊഴില്‍ മേഖലയാണെന്ന കാഴ്ചപ്പാട് പണ്ടുകാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ സിനിമാ ഇന്റസ്ട്രി വളരെ പ്രൊഫഷണലാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിയ്ക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നു. അവിടെയൊന്നും ഇല്ലാത്ത പ്രശ്‌നം എന്താണ് സിനിമയില്‍ മാത്രം

    പതിവ്രത അല്ലാതാവുമോ

    പതിവ്രത അല്ലാതാവുമോ

    ഒരു സ്ത്രീ കല്യാണം കഴിഞ്ഞ് വീട്ടിലിരുന്നത് കൊണ്ട് മാത്രം അവള്‍ നല്ല ഭാര്യ ആകണം എന്നില്ല എന്നതാണ് എന്റെ ഭര്‍ത്താവിന്റെ കാഴ്ചപ്പാട്. ഒരു സ്ത്രീയ്ക്ക് നല്ല ഭാര്യയാകണമെങ്കില്‍ ജോലി ഒരു തടസ്സമേ അല്ല. വീട്ടില്‍ ഇരുന്നത് കൊണ്ട് മാത്രം ഒരു ഭാര്യ പതിവ്രതയായി എന്ന കാഴ്ചപ്പാട് തെറ്റാണ്.

    ദാമ്പത്യ ജീവിതത്തില്‍ വിശ്വാസം വേണം

    ദാമ്പത്യ ജീവിതത്തില്‍ വിശ്വാസം വേണം

    ഒരു സ്ത്രീയ്ക്ക് വേണ്ടത് സ്വാതന്ത്രമാണ്. നല്ലതാവണം എന്ന് ആഗ്രഹിയ്ക്കുന്ന ഒരു സ്ത്രീ/ ഭാര്യ സിനിമയില്‍ വന്നതുകൊണ്ട് വഴിവിട്ടു പോകുന്നില്ല. എന്റെ ഭര്‍ത്താവിന്റെ കാഴ്ചപ്പാടും അതാണ്. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം വിശ്വാസം ഉണ്ടാവണം. എല്ലാം തുറന്ന് പറയുകയും പ്രശംസിക്കുകയും ചെയ്യുക. അല്ലാത്തത് ഇടുങ്ങിയ ചിന്താഗതിയാണ്- ഷീലു എബ്രഹാം പറഞ്ഞു.

    English summary
    Sheelu Abraham about after marriage acting off actress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X