twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്; പൂരത്തിന്‍റെയും സിനിമയുടേയും വിശേഷം പറഞ്ഞ് സുനില്‍ സുഖദ

    By Athira V Augustine
    |

    ദിനങ്ങള്‍ എണ്ണിയെണ്ണി കണ്ണിലെണ്ണയൊഴിച്ചുള്ള കാത്തിരിപ്പ് കഴിഞ്ഞു. വടക്കുംനാഥന് മുന്നില്‍ പൂരാവേശം കുടമാറ്റി വെടിക്കെട്ടില്‍ തീര്‍ന്നു. തൃശൂര്‍ പൂരത്തിന്റെ ഓര്‍മകളും പുതിയ സിനിമയുടെ വിശേഷങ്ങളുമായി സുനില്‍ സുഖദ.

    പൂരത്തിന്റെ ഓര്‍മകള്‍?പങ്കെടുക്കാന്‍ കഴിയാത്ത പൂരങ്ങള്‍?

    പൂരത്തിന്റെ ഓര്‍മകള്‍?പങ്കെടുക്കാന്‍ കഴിയാത്ത പൂരങ്ങള്‍?

    തൃശൂര്‍ ടൗണില്‍ തന്നെയാണ് വീട്. ചെറുപ്പം മുതല്‍ തന്നെ പൂരത്തിന് കാഴ്ചക്കാരനാണ്. പൂരം എന്നു പറഞ്ഞാല്‍ കാലാവസ്ഥാ വ്യത്യാസം കാണിക്കം. ഞങ്ങള്‍ തിരുവന്പാടി ദേവസ്വത്തിലാണ് വരാറ്. വെക്കേഷന്‍ ടൈമിലാണല്ലോ പൂരം . ചെറുപ്പത്തില്‍ സ്കൂള്‍ പൂട്ടി പത്ത് ദിവത്തിന് ശേഷം സുഹൃത്തുക്കളെ കാണുന്നത് പൂരപ്പറന്പില്‍ വെച്ചിട്ടാണ്. ചെറുപ്പത്തിലൊക്കെ കാലത്തേ ഇറങ്ങും. പണ്ട് കാലത്ത് ബന്ധുക്കളൊക്കെ എല്ലാവരും പൂരത്തിന് വരും. പൂരത്തിന്റെ ചടങ്ങുകളും കാര്യങ്ങളും കഴിഞ്ഞ് കുടമാറ്റം കഴിഞ്ഞ് വെടിക്കെട്ട് വരെയുള്ള ഒരു സമയമുണ്ട്. അതിന് വേറെ പരിപാടിയൊന്നുമില്ല. ആള്‍ക്കാരിങ്ങനെ അലക്ഷ്യമായിട്ട് നടന്നുകൊണ്ടിരിക്കും. ആ റൗണ്ട് മുഴുവനും. എനിക്ക് ഏറ്റവും ഇഷ്ടം ഈ സമയമാണ്. അതിങ്ങനെ ഒരു വാട്ടര്‍ ഫ്ലോ പോലെയാ. അതിങ്ങനെ പോകും. കുറെ അവിടെയിരിക്കും. കുറെ നടക്കും. വളരെ അടുത്ത് നിന്ന് വെടിക്കെട്ടു കാണാം. വെടിക്കെട്ട് വളരെ ലൈവായിട്ട് കണ്ടിട്ടുണ്ട്. കലാശ വെടിക്കൊട്ടില്ലെ ഞങ്ങള്‍ കൂട്ടപ്പൊരിച്ചില്‍ എന്നു പറയും. തുടങ്ങുന്പോ വളരെ അടുത്ത് നില്‍ക്കും. ഇതിന്റെ ചൂട് വരുന്പോ എല്ലാവരും കൂടെ പിന്നോക്കം മാറും. ഇതൊക്കെയാണ് പൂരത്തിന്റെ ഓര്‍മകള്‍

    നാടകവും മറ്റുമായി നടന്ന കാലം.അതിന് ശേഷം ഇപ്പോ സിനിമയില്‍. ശരിക്കും സെലിബ്രിറ്റി ലൈഫായി. ഇപ്പോ പഴയത് പോലെ പൂരത്തിന് പോകാന്‍ കഴിയാറില്ലല്ലോ?

    നാടകവും മറ്റുമായി നടന്ന കാലം.അതിന് ശേഷം ഇപ്പോ സിനിമയില്‍. ശരിക്കും സെലിബ്രിറ്റി ലൈഫായി. ഇപ്പോ പഴയത് പോലെ പൂരത്തിന് പോകാന്‍ കഴിയാറില്ലല്ലോ?

    അന്നത്തെ അലക്ഷ്യമായി നടന്നുള്ള ആസ്വദിക്കല്‍ ആണ് ശരിക്ക് പൂരം. പുരം ആസ്വദിക്കുന്പോ എപ്പഴും വലിയൊരു സമുദ്രത്തിലെ തുള്ളിയാവണം. ഇപ്പോള്‍ അത് ബുദ്ധിമുട്ടാ. പ്രോഗ്രാമിനും മറ്റും പൂരത്തിന് പോയിരുന്നു. അത് പഴയതുപോലെ സന്തോഷം നല്‍കില്ലല്ലോ. ഈ കൊല്ലം ഉണ്ടായില്ല. രണ്ട് മൂന്ന് കൊല്ലം മുന്പ് വരെ പോയിട്ടുണ്ട്.

    പൂരം മിസ് ചെയ്യുന്നില്ലേ?

    പൂരം മിസ് ചെയ്യുന്നില്ലേ?

    മറ്റ് തരത്തിലുള്ള ആസ്വാദനമാണ് പൂരത്തിന് വേണ്ടത്. ശരിക്കുള്ള പൂരം മിസ് ചെയ്യാറുണ്ട്

    പുതിയ സിനിമകള്‍?

    പുതിയ സിനിമകള്‍?

    പുതിയത് മാമാങ്കം എന്ന സിനിമയാണ്. മമ്മൂക്കയുടെ സിനിമ. പിന്നെ കായംകുളം കൊച്ചുണ്ണി. പഞ്ചവര്‍ണ തത്തയും മോഹന്‍ലാലും നന്നായി പോകുന്നു. പ്രേമ സൂത്രം റിലീസാകാനിരിക്കുന്നു. ഈ വെള്ളിയാഴ്ച റിലീസായേക്കും. പ്രേമസൂത്രത്തിലും നല്ല കഥാപാത്രമാണ്. ഒരു ഹെഡ്മാഷായിട്ടാണ് അഭിനയിക്കുന്നത്.

    എല്ലാ സിനിമകളിലും കൊമേഡിയനായിട്ടാണ്? മറ്റുള്ള കഥാപാത്രങ്ങള്‍ ആഗ്രഹം ഇല്ലേ?

    എല്ലാ സിനിമകളിലും കൊമേഡിയനായിട്ടാണ്? മറ്റുള്ള കഥാപാത്രങ്ങള്‍ ആഗ്രഹം ഇല്ലേ?

    എല്ലാ സിനിമകളിലും തമാശ കഥാപാത്രങ്ങളാണ്. ആളുകള്‍ സമീപിക്കാറുള്ളത് അത്തരം വേഷങ്ങള്‍ക്കാണ്. ഒരു അഭിനേതാവെന്ന നിലയില്‍ മറ്റ് കഥാപാത്രങ്ങള്‍ ചെയ്യാനും ആഗ്രഹമുണ്ടാകുമല്ലോ. ഒന്നില്‍ മാത്രം ഒതുങ്ങുന്നതില്‍ അര്‍ഥമില്ല. കായംകുളം കൊച്ചുണ്ണിയില്‍ വ്യത്യസ്തമായ ക്യാരക്ടറാണ്. പോസിറ്റീവായിട്ടൊന്നുമില്ല. മുഴുവന്‍ സമയ വില്ലന്‍ കഥാപാത്രമാണ്. മാമാങ്കത്തില്‍ ടോള്‍ ഗേറ്റ് കീപ്പറായിട്ടാണ്. തെങ്കാശിക്കാറ്റ് എന്നൊരു സിനിമ ചെയ്തു. അതില്‍ മുഴുവനും തമിഴിലാണ് സംസാരിക്കുന്നത്. കഥ നടക്കുന്നത് തെങ്കാശിയിലാണ്.

    മറ്റ് ഭാഷകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടോ?

    മറ്റ് ഭാഷകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടോ?

    തമിഴില്‍ നിന്നൊന്നും ഓഫര്‍ വന്നിട്ടില്ല. മലയാളത്തില്‍ തന്നെ അത്യാവശ്യം തിരക്കാണ്. ‍ട്രൈ ചെയ്തിട്ടും ഇല്ല.

    English summary
    Sunil Sukhatha talks about movie and pooram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X