For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം പ്രളയം പിന്നെ കൊറോണ.. 'പിടികിട്ടാപ്പുള്ളി'ക്ക് വില്ലനായത്; സംവിധായകൻ പറയുന്നു

  |

  സണ്ണി വെയിൻ, അഹാന കൃഷ്ണ, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. നവാഗത ,സംവിധായകൻ ജിഷ്‍ണു ശ്രീകണ്ഠനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

  നല്ല ഓർമ കുറവ് ഉണ്ട്, കൂനും വന്നിട്ടുണ്ട്, നടൻ ടിപി മാധവനെ കണ്ടതിനെ കുറിച്ച് ശാന്തിവിള ദിനേശ്

  ക്രൈം കോമഡി ജോണറിലാണ് ചിത്രം ഒരുക്കുന്നത്. വളരെ നാളുകൾക്ക് മുൻപ് തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. എന്നാൽ പലകാരണങ്ങളാൽ റിലീസ് മുടങ്ങുകയായിരുന്നു. ഇപ്പോഴിതാ പിടികിട്ടാപ്പുള്ളിയെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ജിഷ്ണു.

  ചിരിച്ച് കാണിച്ചാലും ഉള്ളിന്റെയുള്ളില്‍ വിഷമം തന്നെയാണ്, നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് സൂരജ്

   സിനിമയിൽ എത്തിയത്

  സിനിമയിൽ എത്തിയത്

  സിനിമ ബന്ധങ്ങളില്ലാത്ത കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും ചെറുപ്പം മുതൽ തന്നെ മനസ്സിൽ സിനിമയുണ്ടായിരുന്നു. വളരെ രസകരമായിട്ടാണ് സിനിമ തന്റെ ജീവിതത്തിലെത്തുന്നത് നാട്ടിൽ അച്ഛന് ഒരു വീഡിയോ കാസറ്റ് ഷോപ്പുണ്ടായിരുന്നു. അന്ന് സിനിമാ കാസ്റ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഒറിജിനൽ കാസറ്റിന് നല്ല വിലയാണ്. എല്ലാവരും ചെയ്യുന്നത് പോലെ സിനിമയുടെ കാസ്റ്റുകൾ പ്രിന്റ് എടുത്ത് സൂക്ഷിക്കുമായിരുന്നു. ഒരു സിനിമയുടെ ഒന്നിൽ കൂടുതൽ പ്രിന്റ് എടുത്ത് സൂക്ഷിക്കും. അങ്ങനെ കടയിലേയ്ക്കായി കാസറ്റുകൾ പ്രിന്റ് എടുക്കുന്നതിന് വേണ്ടിയാണ് സിനിമകൾ കണ്ട് തുടങ്ങിയത്. കാസ്റ്റുകൾ പ്രിന്റ് എടുക്കുന്നതിന് വേണ്ടി ഒരു സിനിമ തന്നെ പലതവണ കാണേണ്ടി വരും.അങ്ങനെയാണ് സിനിമ തലയ്ക്ക് പിടിക്കുന്നത്.

  ജലരേഖ

  ജലരേഖ

  കുടുംബത്തിൽ ആർക്കും സിനിമയുമായി ബന്ധമില്ലാത്തതു കൊണ്ട് തന്നെ എങ്ങനെ സിനിമയിലേയ്ക്ക് എത്തുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അന്ന് എല്ലാവരും ചെയ്യുന്നത് പോലെ പ്ലസ്ടുവിന് ശേഷം എഞ്ചിനിയറിങ്ങിന് പോയി. എഞ്ചിനിയറിങ്ങായിരുന്നു പഠിച്ചതെങ്കിലും മനസ്സിൽ മുഴുവനും സിനിമ തന്നെയായിരുന്നു. എന്നാൽ അന്ന് സിനിമയുമായി ബന്ധമുള്ള ആരും തന്നെ സുഹൃത്ത് വലയത്തിൽ ഇല്ലായിരുന്നു. കസിന്റെ സുഹൃത്തായ വിഷ്ണു വഴിയാണ് സിനിമാ സൗഹൃദങ്ങൾ ലഭിച്ചത്. അന്ന് മനസ്സിൽ പല കഥകളും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. മനസ്സിൽ സിനിമയുമായി നടക്കുന്ന സമയത്താണ് ക്യാമ്പസ് പ്ലെയിസ്മെന്റിലൂടെ ചെന്നൈയിൽ ജോലി ലഭിക്കുന്നത്. സിനിമകളുടെ നഗരമായത് കൊണ്ട് തന്നെ ആ ജോലിക്കായി ചെന്നൈയിലേയ്ക്ക് പോയി. അവിടെ വെച്ച് സിനിമ പരിചയങ്ങൾ ലഭിച്ചു. അതിലൂടെ ചെറിയ സിനിമകളിൽ അസിസ്റ്റ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ആ സമയത്ത് ഉണ്ടായിരുന്ന ജോലി രാജിവെച്ച് ഫുൾ സിനിമയിലേയ്ക്ക് ഇറങ്ങി. എന്നാൽ ആ രണ്ട് സിനിമകളും നടന്നില്ല. കുറച്ച് നാളത്തെ ചെന്നൈവാസത്തിന് ശേഷം കേരളത്തിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. നാട്ടിലെത്തിയതിന് ശേഷമാണ് ജോലി രാജിവെച്ച വിവരം വീട്ടിലുള്ളവരോട് പറയുന്നത്. വെറുതെ നാട്ടിൽ വന്ന് ഇരിക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നു. വന്ന ഉടനെ തന്നെ കൂട്ടുകാരോട് തന്റെ മനസ്സിലുണ്ടായിരുന്ന കഥ പറഞ്ഞു. അവിടെനിന്നാണ് സുഹൃത്തിനെ നായകനാക്കി 'ജലരേഖ' എന്ന ഹ്രസ്വചിത്രം ഉണ്ടായത്. അതാണ് ആദ്യമായി ഞാൻ ഷൂട്ട് ചെയ്ത സിനിമ. സുഹൃത്ത് നിയാസും തന്റെ എഞ്ചിനിയറിങ്ങിന് പഠിപ്പിച്ച ഡിസ്നി എന്ന അധ്യാപകനുമാണ് ജലരേഖയിൽ അഭിനയിച്ചത്. എന്നാൽ ആ സിനിമ പകുതിയിൽ അവസാനിപ്പിക്കുകയായിരുന്നു.

  ഒരു ഐഎഫ്എഫ്കെയാണ് ജീവിതം മാറ്റി മറിക്കുന്നത്. സിനിമ കണ്ടതിന് ശേഷം ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കുന്നതിനിടെ പരിചയപ്പെട്ട മഹേഷ് ഗോപാൽ എന്ന വ്യക്തിയിലൂടെയാണ് വീണ്ടും സിനിമ ജീവിതത്തിലെത്തുന്നത്. ഇദ്ദേഹമായിരുന്നു സണ്ണിവെയിൻ ചിത്രമായ 'അലമാര'യുടെ കഥ എഴുതിയത്. മഹേഷേട്ടന്റെ കഥയായ 'അന്ന് മഴയായിരുന്നു' തന്റെ മനസ്സിലുടക്കി. അത് പിന്നീട് ഷോർട് ഫിലിം ചെയ്യുകയായിരുന്നു. ഇന്റർനെറ്റിൽ നിന്നുള്ള ഫിലിം മേക്കിങ്ങ് അറിവ് വച്ചായിരുന്നു സിനിമ ചിത്രീകരണം. സുഹൃത്തായ വിഷ്ണു മഹേന്ദ്രൻ ക്യാമറ. എഡിറ്റിങ്‌ ഞാൻ തന്നെ. 'അതിരൻ' മൂവിയുടെ സംഗീത സംവിധായകൻ പിഎസ് ജയഹരിയായിരുന്നു അന്ന് ഞങ്ങൾക്ക് വേണ്ടി സംഗീതം ചെയ്തത്. മഹേഷേട്ടൻ വഴിയാണ് ജയഹരിയിലേയ്ക്ക് എത്തുന്നത്.

  സിനിമ പഠിക്കാൻ ചെന്നൈയിലേയ്ക്ക്

  സിനിമ പഠിക്കാൻ ചെന്നൈയിലേയ്ക്ക്

  പിന്നീട് 'സോള്‍ട്ട് മാംഗോ ട്രീ' എന്ന ചിത്രത്തിന്റെ സംവിധായകനായ രാജേഷ് നായർക്കൊപ്പം അസിസ്റ്റന്റായി കുറച്ച് കാലം വർക്ക് ചെയ്തു. ശേഷം സിനിമയെ കുറിച്ച് പഠിക്കാനായി രാജീവ് മേനോന്റെ ഇൻസ്റ്റ്യൂട്ടിലേയ്ക്ക് പോയി. അവിടെ നിന്ന് സിനിമാറ്റോഗ്രാഫി പഠിച്ച് അദ്ദേഹത്തിനോടൊപ്പം കുറച്ച് കാലം വർക്ക് ചെയ്തു. പിന്നീട് നേരെ ബോംബൈ, പിന്നെ വീണ്ടും നാട്ടിലേയ്ക്ക്. 'മിലി' എന്ന ചിത്രത്തിൽ വർക്ക് ചെയ്യാൻ ചെയ്യാൻ അവസരം ലഭിച്ചു. പിന്നീട് ഒറ്റയ്ക്ക് ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നി. അങ്ങനെ ദർബേ ഗുജേ എന്നൊരു ഷോർട്ഫിലിം ചെയ്തു. 2016 ലെ ഷോർട് ഫിലിം ഫെസ്റ്റിൽ സ്പെഷ്യൽ ജൂറി മെൻഷൻ കിട്ടി.

  ഗോകുലം ഗോപാലനിലേയ്ക്ക്

  ഗോകുലം ഗോപാലനിലേയ്ക്ക്

  'ദർബേ ഗുജേ' എന്ന ഷോർട് ഫിലിമിലൂടെയാണ് സിനിമയിൽ എത്തുന്നത്. ഹ്രസ്വചിത്രം കണ്ട മറ്റൊരു സുഹൃത്ത് വഴിയാണ് നിർമ്മാതാവ് ഗോകുലം ഗോപാലനിൽ എത്തുന്നത്. പിടികിട്ടാപ്പുള്ളിയുടെ കഥ അദ്ദേഹത്തിനോട് പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും സിനിമ ചെയ്യാമെന്ന് പറയുകയും ചെയ്തു. 2018 ലാണ് സിനിമ തുടങ്ങാൻ തുടങ്ങാൻ തീരുമാനിക്കുന്നത്. എന്നാൽ ഷൂട്ട് തുടങ്ങാനിരിക്കുമ്പോഴാണ് ആദ്യത്തെ പ്രളയം വരുന്നത്. പിന്നീട് സിനിമ ആ വർഷം അവസാനത്തിലേയ്ക്ക് നീണ്ടു. 2019 മെയ് മാസത്തോടെ തീർക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്നാൽ ശക്തമായ മഴ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. 2019 അവസാനത്തോടെ എങ്ങനെയോ സിനിമ തീർത്തു. 2020 മെയ് രണ്ടാം ആഴ്ചയിൽ സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. സിനിമയുടെ അവസാന മിനുക്ക് പണികൾ നടക്കുമ്പോഴാണ് കൊറോണ മൂർച്ഛിച്ച് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. പിന്നീട് 2021 ജൂണിൽ മൂന്നാം ആഴ്ച സിനിമ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വീണ്ടും തിയേറ്ററുകൾ അടച്ചു.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan
  ഒ ടി ടി റിലീസ്

  ഒ ടി ടി റിലീസ്

  തന്റെ ആദ്യ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്. മലയാളം സിനിമകൾ ഒ ടി ടി പ്ലാറ്റ് ഫോമിൽ വന്നപ്പോൾ തന്നെ ഞാൻ ഗോകുലം ഗോപാൽ സാറിനോട് തന്റെ ആവശ്യം പറഞ്ഞിരുന്നു. അദ്ദേഹം പൂർണ്ണ പിന്തുണയായിരുന്നു നൽകിയത്. എന്നാൽ വീണ്ടും റിലീസ് നീണ്ടു പോയപ്പോൾ ഞാൻ തന്നെ അദ്ദേഹത്തിനോട് ഒ ടി ടി റിലീസിനെ കുറിച്ച് പറയുകയായിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ സാധ്യതയെ കുറിച്ച് മനസ്സിലാക്കിയതിനെ തുടർന്നായിരുന്നു സിനിമ ഒ ടി ടിയിൽ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്. അദ്ദേഹം ഓക്കെ പറയുകയായിരുന്നു. ജിയോ ടിവിയിലൂടെയാണ് 'പിടിക്കിട്ടാപ്പുളളി' റിലീസ് ചെയ്യുന്നത്. ജിയോ ടിവി റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായിരിക്കും ഇത്.

  Read more about: sunny wayne ahaana krishna
  English summary
  Sunny Wayne And Ahaana Krishna movie Pidikittapulli director Jishnu about his new movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X