For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെങ്കാശിക്കാറ്റ് കുടുംബ പശ്ചാത്തലത്തിലുള്ള സന്തോഷ സിനിമയെന്ന് ഹേമന്ത് മേനോൻ

  |

  പുതുമുഖ സിനിമകളാ്ങളാണെങ്കിൽ നമ്മുടെ തീയേറ്ററുകൾ എപ്പോഴും ഇത്തരം സിനിമകളോട് എന്നും മുഖം തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് സ്വീകരിക്കാറുളളത് , സർഗാത്മക മേഖലയിൽ മാത്രമല്ല നിർമാണ വിതരണ രംഗങ്ങളിൽ പോലും ന്ത തന പരിഷ്കാരങ്ങളുമായി മലയാള സിനിമ ടോട്ടൽ ഒരു ന്യൂ ജനറേഷൻ ട്രെൻഡിലെത്തിയ ഈ സമയത്തും ഇതിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്നുള്ള പരിഭവമാണ് തെങ്കാശിപട്ടണമെന്ന ഏറ്റവും പുതിയ സിനിമയെക്കുറിച്ച് പറയുമ്പോൾ ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച യുവനടൻ ഹേമന്ത് മേനോനും നിർമാതാക്കളടക്കമുള്ള അണിയറ പ്രവർത്തകർക്കും പറയാനുള്ളത്.

  ഇതൊക്കെ കയ്യിലുണ്ടോ!! പ്രേക്ഷകരെ ഞെട്ടിച്ച് താരപുത്രി, വീഡിയോ വൈറൽ

  നവാഗതരായ സംവിധായകരുടെയും അഭിനേതാക്കളുടെയുമെല്ലാം സിനിമ കൾ റിലീസ് ചെയ്യാൻ പലയിടങ്ങളിലും പേരിന് പോലും തീയേറ്ററുകൾ ലഭിക്കാത്ത അവസ്ഥയാണിന്ന്. തെങ്കാശിക്കാറ്റ് എന്ന ഫാമിലി ഒറിയന്റെ ഡ് മൂവി പോലും 75 സെൻററ്റുകളിൽ റിലീസിംഗിന് പ്ലാൻ ചെയ്തതാണ് എന്നാൽ റിലീസിംഗ് സമയത്ത് 40 തീയേറ്റുകൾ മാത്രമാണ് കിട്ടിയത്. എന്തിനധികം നിർമാതാക്കളടക്കം പ്രധാന അണിയറ പ്രവർത്തകരെല്ലാം കോഴിക്കോട്ടായിട്ടും അവിടെ പോലും തീയേറ്റർ കിട്ടിയില്ല. അവസാനം ക്രിതീയേറ്ററിൽ ഒരു ഷോ വെച്ചാണ് റിലീസിംഗ് നടത്തിയത്. അതും വെറും മോണിംഗ് ഷോ മാത്രമാണ് അനുവദിച്ചത്. കോഴിക്കോട് പോലും ഇതാണ് സ്ഥിതിയെങ്കിൽ , മറ്റു കൂടുതൽ കാര്യങ്ങൾ പറയേണ്ടതുണ്ടോ?

  hemanth

  സിനിമയെക്കുറിച്ച് താങ്കളുടെ വിലയിരുത്തൽ?

  ഒരു ഫാമിലി സബ്ജക്റ്റിലുള്ള സിനിമയാണിത്. നാട്ടിൻ പുറത്തു നിന്ന് ജോലിയൊന്നുമാകാതെ തമിഴ്നാട്ടിലെ തെങ്കാശിയിലെത്തുകയും അവിടെ മൃതദേഹവിലാപയാത്രക്ക് ചെണ്ടകൊട്ടുകയും ഡാൻസ് കളിക്കുകയും ചെയ്യുന്ന മലയാളികളായ ചെറുപ്പക്കാരുടെ കഥയാണിത്. ഒരു മരണവീട്ടിൽ വെച്ച് അച്ഛൻ മരിച്ചു ഊമയായ ഒരു പെൺകുട്ടിയോട് ഇതിലെ നായകന് പ്രേമം തോന്നുകയും ഇത പെൺകുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച് നാട്ടിലെ ഗുണ്ടയായ മുതലാളി കച്ചകെട്ടിറങ്ങുകയും ഇയാളുടെ കണ്ണുവെട്ടിച്ച് ഇവർ കേരളത്തിലേക്ക് കടയ്ക്കുകയുമാണ്. എന്നാൽ ഇവർക്ക് അപ്രതീക്ഷിതമായി വന്ന ചില സന്ദർഭങ്ങളാൽ നായകൻ ജയിലിലാക്കുകയും പക്ഷേ പിന്നീട് ഇവളെ കണ്ടെത്തുവാൻ വേണ്ടി ജയിൽ ചാടുകയും പിടിക്കപ്പെടുകയും തുടങ്ങി മുന്നോട്ടു പോകുന്നതാണ് കഥ.

  hemth

  സിനിമയുടെ മറ്റ് ഹൈലൈറ്റ്സ് ?

  മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയുടെ പ്രധാന ഹെലൈറ്റ്സ്. നാല് പാട്ടകളാണിതിൽ . വിനീതേട്ട ൻ (വിനീത് ശ്രീനിവാസൻ) , അൻവർ സാദത്ത്, സംഗീത സംവിധായകൻ ഋത്വിക്ക് അടക്കമുള്ളവർ പാടിയിട്ടുണ്ടിതിൽ. പൂർണമായും മിക്ക മേഖലയിലും പുതുമുഖങ്ങളെ അണിനിരത്തി മൂന്നു കോടി രൂപയോളം ചെലവാക്കി എടുത്ത ചിത്രമാണിത്. നല്ല സിനിമ എന്ന ലക്ഷ്യത്തോടെ നിർമിച്ച ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാൻ അധികൃതരടക്കം ആരും തയ്യാറാകുന്നില്ലെന്ന് നിർമാതാക്കളായ കെ രഞ്ജു ദാസ്, എം.വി സുധീഷ് എന്നിവർ പറയുന്നു .ഇങ്ങനെയുള്ള അവസ്ഥ ഈ മേഖലയിലേക്കുള്ള പുതുമുഖങ്ങളുടെ കടന്നുവരവിനെ ഇല്ലാതാക്കുമെന്നും അവർ പറയുന്നു. പുതിയ കുറെ ആളുകൾ ചെയ്യുന്ന ആക്ഷൻ ത്രില്ലർ രീതിയിലുള്ള ഈ സിനിമ കാണുന്നവർക്കെല്ലാം വേറിട്ടൊരനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഷിനോദ് സഹദേവന് പറയാനുളളത്.

  English summary
  thenkasi kattu is a family movie; hemanth menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X