twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പലരും ഉപേക്ഷിച്ച മോഹന്‍ലാല്‍ ചിത്രം തലയില്‍ കെട്ടിവച്ചു, ഫ്‌ളാഷ് വരുത്തിയത് വലിയ ബാധ്യത...

    By Jince K Benny
    |

    മലയാള സിനിമയിലെ നിര്‍മാതാക്കള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ് ടോമിച്ചന്‍ മുളകുപാടം. പുലിമുരുകന്‍ എന്ന ഒറ്റ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലാണ്. മലയാള സിനിമയ്ക്ക് അപ്രാപ്യമെന്ന് കരുതിയ 100 കോടിയും 150 കോടിയും പുലിമുരുകന്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ പുലിമുരുകനിലേക്കുള്ള ടോമിച്ചന്‍ മുളുപാടത്തിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല.

    തെറിവിളിയും പേക്കൂത്തുമായി ഫേസ്ബുക്കില്‍ ഫാന്‍സിന്റെ അഴിഞ്ഞാട്ടം! പേടിച്ച് മൂലയ്ക്ക് ഒളിച്ച് സൂപ്പര്‍ താരങ്ങള്‍! ഫാന്‍സല്ല ഇതാണ് ക്യാന്‍സര്‍?തെറിവിളിയും പേക്കൂത്തുമായി ഫേസ്ബുക്കില്‍ ഫാന്‍സിന്റെ അഴിഞ്ഞാട്ടം! പേടിച്ച് മൂലയ്ക്ക് ഒളിച്ച് സൂപ്പര്‍ താരങ്ങള്‍! ഫാന്‍സല്ല ഇതാണ് ക്യാന്‍സര്‍?

    സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന് തെറ്റിയത്?സിനിമ ലോകം വാഴ്ത്തിപ്പാടിയ ക്ലാസ് വില്ലനെ ആരാധകര്‍ കൈവിട്ടു! എവിടെയാണ് വില്ലന് തെറ്റിയത്?

    ഫ്‌ളാഷ് എന്ന ആദ്യ സിനിമ പോലും സംഭവിച്ചത് പറഞ്ഞ് പറ്റിച്ചായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. പുലിമുരുകനിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചു. അപ്പോഴെല്ലാം കൂടെ നിന്ന് മോഹന്‍ലാലിനേയും അദ്ദേഹം ഒാര്‍മിക്കുന്നുണ്ട്.

    തലയില്‍ കെട്ടി വച്ച ഫ്‌ളാഷ്

    തലയില്‍ കെട്ടി വച്ച ഫ്‌ളാഷ്

    ടോമിച്ചന്‍ മുളുപാടം എന്ന നിര്‍മാതാവിന്റെ ആദ്യ സിനിമയായിരുന്നു ഫ്‌ളാഷ്. മോഹന്‍ലാലിനെ നായകാനാക്കി സിബി മലയില്‍ ഒരുക്കിയ സിനിമ തിയറ്ററില്‍ പരാജയമായിരുന്നു. ഈ സിനിമ തന്റെ തലയില്‍ കെട്ടി വയ്ക്കുകയായിരുന്നെന്ന് ടോമിച്ചന്‍ മുളകുപാടം പറയുന്നു.

    ഒന്നേമുക്കാല്‍ കോടിയുടെ നഷ്ടം

    ഒന്നേമുക്കാല്‍ കോടിയുടെ നഷ്ടം

    പല നിര്‍മാതാക്കളും കൈയൊഴിഞ്ഞ ചിത്രമായിരുന്നു ഫ്‌ളാഷ്. 45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് ടോമിച്ചന്‍ മുളകുപാടത്തെ ചിത്രത്തില്‍ എത്തിക്കുന്നത്. എന്നാല്‍ ഫ്‌ളാഷ് അദ്ദേഹത്തിന് വരുത്തിവച്ചത് ഒന്നേമുക്കാല്‍ കോടി രൂപയുടെ നഷ്ടമാണ്.

    മോഹന്‍ലാലിന്റെ വാക്ക്

    മോഹന്‍ലാലിന്റെ വാക്ക്

    ഫ്‌ളാഷ് നഷ്ടത്തിലായപ്പോള്‍ മോഹന്‍ലാല്‍ തന്റെ ഒപ്പം നിന്നുവെന്ന് ടോമിച്ചന്‍ മുളകുപാടം പറയുന്നു. ഫ്‌ളാഷിന് പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് മോഹന്‍ലാല്‍ അന്ന് പറഞ്ഞതാണ്. അതാണ് പുലിമുരുകനിലേക്ക് എത്തിയത്.

    സിനിമ വരുത്തിയത് കോടികളുടെ നഷ്ടം

    സിനിമ വരുത്തിയത് കോടികളുടെ നഷ്ടം

    പുലിമുരുകന് മുമ്പ് ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത നാല് സിനിമികള്‍ പരാജയപ്പെട്ടിരുന്നു. ഈ നാല് ചിത്രങ്ങളിലുമായി പത്ത് കോടിയുടെ നഷ്ടമുണ്ടായി. സിനിമ വിജയ പരാജയങ്ങള്‍ നിശ്ചയിക്കാവുന്ന ബിസിനസ് അല്ലെന്നും അദ്ദേഹം പറയുന്നു.

    കൈ വിട്ട് പോയ പുലിമുരുകന്‍

    കൈ വിട്ട് പോയ പുലിമുരുകന്‍

    12 കോടി പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമയായിരുന്നു പുലിമുരുകന്‍. ഒടുവില്‍ 35 കോടിയാണ് ചിത്രത്തിന് ചിലവായത്. 180 ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. സുഹൃത്തുക്കളുടെ സാമ്പത്തീക സഹായത്തിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഇക്കാര്യത്തില്‍ സഹകരിച്ചു. മോഹന്‍ലാല്‍ അവസാനമാണ് പ്രതിഫലം പോലും വാങ്ങിയത്.

    ലാഭം മാത്രമല്ല പുലിമുരുകന്‍ തന്നത്

    ലാഭം മാത്രമല്ല പുലിമുരുകന്‍ തന്നത്

    സിനിമയേക്കുറിച്ച് നന്നായി പഠിച്ചില്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. പുലിമുരുകന്‍ ലാഭം മാത്രമല്ല നല്‍കിയത്. മലയാള സിനിമയില്‍ ബിഗ് ബജറ്റ് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള ധൈര്യം കൂടെയാണ്. ബിഗ് ബജറ്റ് സിനിമകളെടുക്കാന്‍ മറ്റ് നിര്‍മാതാക്കള്‍ക്കുള്ള പ്രചോദനവും പുലിമുരുകനാണ്.

    കഥയാണ് രാമലീലയിലെ താരം

    കഥയാണ് രാമലീലയിലെ താരം

    വിവാദങ്ങള്‍ രാമലീലയെ ബാധിക്കില്ല എന്ന ഉറപ്പ് ടോമിച്ചന്‍ മുളകുപാടത്തിന് ഉണ്ടായിരുന്നു. മാര്‍ക്കറ്റിംഗ് മാത്രമായിരുന്നില്ല സിനിമയുടെ വിജയ കാരണം, സിനിമ നല്ലതായിരുന്നു എന്നതാണ്. സബ്ജടിലുണ്ടായ വിശ്വാസമാണ് രാമലീല നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. നല്ല കഥയുണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറയുന്നു.

    ഫ്‌ളാഷ് ഇനി ആവര്‍ത്തിക്കരുത്

    ഫ്‌ളാഷ് ഇനി ആവര്‍ത്തിക്കരുത്

    വാരിക്കോരി സിനിമ ചെയ്യുന്ന രീതി ടോമിച്ചന്‍ മുളകുപാടത്തിന് ഇല്ല. കഥ, സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രാധാന്യം. ഇതെല്ലാം ഒത്ത് വന്നാല്‍ മാത്രമേ നിര്‍മാണത്തേക്കുറിച്ച് ചിന്തിക്കുകയുള്ളു. ഫ്‌ളാഷില്‍ സംഭവിച്ചത് ഇനിയും ആവര്‍ത്തിക്കാനുള്ള മുന്‍കരുതലാണതെന്ന് അദ്ദേഹം പറയുന്നു.

    English summary
    Tomichan Mulakupadam talking about the big flop of Flash, his first movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X