twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ഷമിക്കണം മോനെ! നീയില്ലായിരുന്നുവെങ്കില്‍... ആ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നുവെന്ന് ടൊവിനോ!

    By Nimisha
    |

    നാളുകള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് ടൊവിനോ തോമസ് സിനിമയിലേക്കെത്തിയത്. തുടക്കത്തിലെ തിക്താനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താരം പിന്നീട് മുന്നേറിയത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നല്ലൊരു നായകനാണ് താരം തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രളയക്കെടുയില്‍പ്പെട്ടവരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവരില്‍ ടൊവിനോയുമുണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ വീടിനടുത്തുന്ന ക്യാംപിലേക്കെത്തിയ താരം അരിച്ചാക്ക് ചുമന്നും ഗ്യാസ് സിലിണ്ടറെത്തിച്ചും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമൊക്കെയായി മുന്‍നിരയിലുണ്ടായിരുന്നു.

    ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങളെത്തിച്ചും താരം സജീവമായി മുന്നിലുണ്ടായിരുന്നു. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ജീവന്‍ പോലും പണയം വെച്ചാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അവര്‍ക്ക് നല്‍കാത്ത ക്രഡിറ്റൊന്നും തനിക്ക് ആവശ്യമില്ലെന്ന് താരം തുറന്നുപറഞ്ഞിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും താരം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ടൊവിനോ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    <strong>ഇരട്ട വേഷമോ, ആള്‍മാറാട്ടമോ? ആരാധകര്‍ക്ക് ഇരട്ടി മധുരമായി വിശ്വാസം ഫസ്റ്റ്‌ലുക്ക്!</strong>ഇരട്ട വേഷമോ, ആള്‍മാറാട്ടമോ? ആരാധകര്‍ക്ക് ഇരട്ടി മധുരമായി വിശ്വാസം ഫസ്റ്റ്‌ലുക്ക്!

    യാത്ര കഴിഞ്ഞ് വരുന്നതിനിടയില്‍

    യാത്ര കഴിഞ്ഞ് വരുന്നതിനിടയില്‍

    ഓള്‍ ഇന്ത്യ ടൂര്‍ കഴിഞ്ഞ് വരുന്നകിനിടയില്‍ കോഴിക്കോടെത്തിയപ്പോള്‍ മുതല്‍ മഴയുണ്ടായിരുന്നു. അടുത്ത സുഹൃത്തായ ഡോക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു ആ സന്ദര്‍ശനം. അദ്ദേഹത്തിന്റെ രോഗികളിലൊരാളെ കാണാനായാണ് താരമെത്തിയത്. പക്ഷിമൃഗാദികളുടെ ശബ്ദത്തിലെ ആശങ്കയെക്കുറിച്ച് അപ്പോള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് താരം പറയുന്നു. കനത്ത മഴയ്ക്കിടയിലായിരുന്നു താന്‍ വീട്ടിലേക്ക് യാത്ര ചെയ്തത്. പോകുന്നതിനിടയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നുവെന്നും ഇത് ശ്രദ്ധിച്ചിരുന്നുവെന്നും ടൊവിനോ പറയുന്നു.

    സുഹൃത്തിനോട് ചോദിച്ച ചോദ്യം

    സുഹൃത്തിനോട് ചോദിച്ച ചോദ്യം

    മഴ ശക്തമായി തുടരുന്നതിനിടയിലാണ് ഇങ്ങനെ ഇരുന്നാല്‍ മതിയോ, എന്തെങ്കിലും ചെയ്യേണ്ടെയെന്ന് സുഹൃത്തിനോട് ചോദിച്ചത്. നമ്മുടെ സമീപത്തുള്ള പ്രദേശങ്ങളിലുള്ളവരെല്ലാം മഴക്കെടുതിയില്‍പ്പെടുമ്പോള്‍ എങ്ങനെ ആശ്വാസത്തോടെയിരിക്കാന്‍ പറ്റുമെന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത്. സുഹൃത്തുക്കളോടൊപ്പം അന്ന് വീട് വിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുകയായിരുന്നു താരം. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വരാമെന്നും കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂവെന്നും ഫേസ്ബുക്കില്‍ താരം കുറിച്ചിരുന്നു.

    സൈക്കിളിലല്ല ബോട്ടിലാണ് പോയത്

    സൈക്കിളിലല്ല ബോട്ടിലാണ് പോയത്

    കരിവന്നൂരില്‍ താമസിക്കുന്ന അടുത്ത സുഹൃത്ത് ഇതിനിടയില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. വെള്ളം കൂടുന്തോറും സാഹചര്യങ്ങള്‍ മാറുമെന്നും ആ സുഹൃത്ത് പറഞ്ഞിരുന്നു. നേരത്തെ സൈക്കിളില്‍ പോയിരുന്ന സ്ഥലത്തേക്ക് പിന്നീട് ബോട്ടിലാണ് പോയത്. അവിടെയുള്ളവര്‍ക്ക് യാതൊരുവിധ ആശങ്കയുമുണ്ടായിരുന്നില്ല. തമാശ പറഞ്ഞ് നില്‍ക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്.

    ഞെട്ടിപ്പിച്ചും ഭീഷണിപ്പെടുത്തിയും

    ഞെട്ടിപ്പിച്ചും ഭീഷണിപ്പെടുത്തിയും

    രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വീടുകളില്‍ നിന്ന് നിരവധി പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. എന്നാല്‍ ചിലരൊക്കെ വീട് വിട്ടിറങ്ങാന്‍ തയ്യാറായിരുന്നില്ല. മുകള്‍നിലയിലും ടെറസിലസുമൊക്കെയായി കഴിയാമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ വെള്ളം കൂടുന്നതിനനുസരിച്ച് അവരിലേക്ക് എത്താനുള്ള മാര്‍ഗവും അടയുമെന്ന് പറഞ്ഞ് മനസ്സിലാക്കിയാണ് പലരെയും പുറത്തിറക്കിയത്. ചിലരെയൊക്കെ ഞെട്ടിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെയാണ് ഇറക്കിയത്.

    ലോറി താഴ്ന്നുപോയി

    ലോറി താഴ്ന്നുപോയി

    വെള്ളപ്പൊക്കം കാരണം വീടുകളില്‍ ഒറ്റപ്പെട്ടുപോയവരെ ക്യാംപിലേക്കെത്തിക്കാനായി ടൊവിനോയും മുന്നിട്ടിറങ്ങിയിരുന്നു. അസുഖബാധിതരും നടക്കാന്‍ കഴിയാത്തവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. 50 പേരെയായിരുന്നു തങ്ങള്‍ കണക്ക് കൂട്ടിയതെങ്കിലും പിന്നീട് അത് 200 ആയി മാറുകയായിരുന്നു. ഇവരെ കയറ്റിയ ലോറി താഴ്ന്നുപോയതില്‍ പലരും രോഷാകുലരായിരുന്നു. ബോട്ടുകളില്‍ കയറ്റിയാണ് പലരെയും പിന്നീട് ക്യാംപിലേക്ക് എത്തിച്ചത്.

    കൂടുതല്‍ പേരെത്തി

    കൂടുതല്‍ പേരെത്തി

    തുടക്കത്തില്‍ ഉണ്ടായിരുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങിയിരുന്നു. ഈഗയോ, പരാതിയോ പരിഭവവമോ ഒന്നും ഇല്ലാതെ ഒരേ മനസ്സോടെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. അവരിലൊരാളായി നിന്ന് ടോവിനോയും അമ്പരപ്പെടുത്തിയിരുന്നു. ക്യാംപുകളില്‍ കഴിയുന്ന അന്തേവാസികളുമായി താരം സംഭാഷണം നടത്തുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇടയ്ക്ക് ചിലരൊക്കെ സെല്‍ഫി ആവശ്യം ഉന്നയിച്ചെങ്കിലും സമയമില്ലെന്ന് പറഞ്ഞ് താരം മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയായിരുന്നു.

    ഇരിങ്ങാലക്കുടയിലെ ക്യാംപ്

    ഇരിങ്ങാലക്കുടയിലെ ക്യാംപ്

    വീടുകളില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നവരെ എവിടെ താമസിപ്പിക്കുമെന്ന കാര്യമായിരുന്നു അടുത്തത്. അതിനിടയിലാണ് ക്രൈസ്റ്റ് കോളേജ് അധികൃതര്‍ വിട്ടുതന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ വോളണ്ടിയേര്‍സായി ക്യാംപില്‍ സജീവമായിരുന്നു. ഇവരോട് സംസാരിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഭക്ഷണമെത്തിച്ചും മറ്റ് കാര്യങ്ങള്‍ക്കായി ഓടി നടന്നും താരം ഈ ക്യാംപില്‍ സജീവമായിരുന്നു.

    ആ ചേട്ടന്റെ വാക്കുകള്‍ നല്‍കിയ സംതൃപ്തി

    ആ ചേട്ടന്റെ വാക്കുകള്‍ നല്‍കിയ സംതൃപ്തി

    വീടുകളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ചുവരനായി പലരും വിമുഖത കാണിച്ചിരുന്നു. നിലവിലെ അവസ്ഥ സുരക്ഷിതമാണെങ്കില്‍ക്കൂടിയും ഏത് നിമിഷവും അവസ്ഥ മാറി മറിയുമെന്നും പിന്നീട് നിങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് എത്താനാവില്ലെന്നും താരം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചിരുന്നു. മോനേ ക്ഷമിക്കണം, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെയെന്നായിരുന്നു അവരിലൊരാള്‍ പറഞ്ഞത്. ആ വാക്കുകള്‍ നല്‍കിയ സംതൃപ്തി വളരെ വലുതാണെന്നും ഒരുപാട് വിലപ്പെട്ടതാണെന്നും താരം പറയുന്നു.

    പബ്ലിസിറ്റിക്ക് വേണ്ടിയാണോ?

    പബ്ലിസിറ്റിക്ക് വേണ്ടിയാണോ?

    പബ്ലിസിറ്റി് ലക്ഷ്യമാക്കിയാണ് ടൊവിനോ ഇത്തരമൊരു ദൗത്യത്തിന് ഇറങ്ങിയതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. മനുഷ്യത്യത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്തത്. മനുഷ്യത്യമെന്ന പാര്‍ട്ടിയും മതവും മാത്രമേ തങ്ങള്‍ക്കുള്ളൂ. ഇതിന്റെ പേരില്‍ ആരും സിനിമ കാണണമെന്നോ തിയേറ്ററുകളിലേക്കെത്തണമെന്നോയില്ലെന്നും താരം പറയുന്നു. അങ്ങനെ കേള്‍ക്കുമ്പോള്‍ ഒരുപാട് വേദനയുണ്ടെന്നും താരം വ്യക്തമാക്കുന്നു.

    English summary
    Tovino Thomas shares about his experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X