twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫെല്ലിനിയുടെ സ്വന്തം തീവണ്ടിയില്‍ 'നോ സ്‌മോക്കിംഗ് ' ബോര്‍ഡ്-അഭിമുഖം

    By എ വി ഫര്‍ദിസ്
    |

    എ വി ഫര്‍ദിസ്

    എഴുത്തുകാരന്‍
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

    തീവണ്ടി എന്ന സിനിമ ഇന്ന് മലയാളത്തിലെ തീയേറ്ററുകളില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നത് അതിലെ പുകവലി രംഗങ്ങള്‍കൊണ്ടാണ്. ചെയിന്‍ സ്‌മോക്കറായ നായകന്‍ ബിനീഷ് ദാമോദരന്‍ വലിച്ചുകൂട്ടിയത്, ഈ സിനിമക്ക് വേണ്ടി ആയിരക്കണക്കിന് സിഗരറ്റുകളായിരുന്നു. നായക കഥാപാത്രത്തെക്കാള്‍ സിനിമയിലെ നായകന്റെ സിഗരറ്റ്‌പ്രേമം പ്രധാന കാഴ്ചയാകുന്ന ഈ സിനിമ പുറത്തിറങ്ങിയ അന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടെവിനോ തോമസിനെ വിളിച്ച് ഒരാധകന്‍ പറഞ്ഞത്, ഇനി മുതല്‍ ഞാന്‍ പുകവലി നിര്‍ത്തിയെന്നായിരുന്നു. ടെവിനോയുടെ വലിച്ചൂതുന്ന പുക പലപ്പോഴും സ്‌ക്രീന്‍ കവിഞ്ഞ് പുറത്തേക്കെത്തുമോയെന്ന് പേടിച്ച് മൂക്കുപൊത്തിയ കാഴ്ചക്കാരുണ്ടാകാം.

    എന്നാല്‍ അത്തരം പുക വിരോധികളായി പ്രേക്ഷകര്‍ സിനിമയുടെ സംവിധയാകനായ ടി പി ഫെല്ലിനിയെക്കുറിച്ചുള്ള ഇക്കാര്യമറിയുമ്പോള്‍ മൂക്കത്ത് വിരല്‍വെച്ചുപോകും. എന്തെന്നാല്‍ ജീവിതത്തില്‍ ഇതുവരെ സിഗരറ്റ് വലിച്ചില്ലാത്ത വ്യക്തിയാണ് ടി പി ഫെല്ലിനി എന്ന തീവണ്ടിയുടെ സംവിധായന്‍. സിഗരറ്റിന്റെ പുക കണ്ടാല്‍ ആ പരിസരത്തുനിന്ന് മാറിനടന്ന് ആ പുകയുടെ ദോഷങ്ങളില്‍ നിന്ന് വഴിമാറുന്ന ഇയാള്‍ തന്നെയാണോ ഇത്രയും പുക നിറഞ്ഞ തീവണ്ടി മലയാളിക്ക് വേണ്ടി നിര്‍മിച്ചതെന്നതാണ് നമ്മെ, സിനിമ കണ്ടിറങ്ങുന്നവരെ ഏറെ വരുംകാലത്ത് ആശ്ചര്യപ്പെടുത്തുക.
    തീയേറ്ററില്‍ തരംഗമായി മാറുന്ന തീവണ്ടിയുടെസംവിധായന്‍ ടി പി ഫെല്ലിനി തന്റെ സിനിമാ വിശേഷങ്ങളുമായി വണ്‍ ഇന്ത്യ ഡോട്ട്‌കോമുമായ മനസ്സു തുറക്കുകയാണ്.

    സിഗരറ്റ് സിനിമയെപ്പോലെതന്നെ ഏറെ പുതുമയും വ്യത്യസ്തവുമാണ് താങ്കളുടെ പേരും ഒരു വിഖ്യാത സംവിധായകന്റെ പേരാണ് താങ്കള്‍ക്ക് ഇതിന്റെ പിന്നിലെ കഥ?

    സിഗരറ്റ് സിനിമയെപ്പോലെതന്നെ ഏറെ പുതുമയും വ്യത്യസ്തവുമാണ് താങ്കളുടെ പേരും ഒരു വിഖ്യാത സംവിധായകന്റെ പേരാണ് താങ്കള്‍ക്ക് ഇതിന്റെ പിന്നിലെ കഥ?

    ബാപ്പ ഡോ. ടി പി നാസര്‍ ഫ്രഞ്ച് - ഇറ്റാലിയന്‍ ന്യൂവേവ് സിനിമയുടെ കടുത്ത ആരാധകനായിരുന്നു. എന്റെ ജ്യേഷ്ഠന്‍ ജനിച്ചപ്പോള്‍ ബാപ്പ പേരിട്ടത് ഗൊദാര്‍ദ് എന്നായിരുന്നു. പിന്നീട് ഞാന്‍ ജനിച്ചപ്പോള്‍ ഫ്രെഡറിക്കോ ഫെല്ലിനിയോടുള്ള ഇഷ്ടം കൊണ്ട് ഫെല്ലിനി എന്നു പേരിട്ടു. സഊദി അറേബ്യയിലായിരുന്നു എന്റെ സ്‌കൂള്‍ പഠനമെല്ലാം .ഞാന്‍ എഞ്ചിനീയറിംഗിലാണ് ഡിഗ്രി കഴിഞ്ഞത്. ചെറുപ്പത്തിലേ ബാപ്പ വേള്‍ഡ് സിനിമകളുടെ വീഡിയോ കാസറ്റുകള്‍ വീട്ടില്‍ കൊണ്ടു വരുമായിരുന്നു. ഇത് സിനിമയോട് ഒരടുപ്പമുണ്ടാക്കി. പിന്നീട് എനിക്ക് തോന്നി എന്റെ വഴി സിനിമ തന്നെയാണെന്ന്. അങ്ങനെ ഡല്‍ഹിയില്‍ ഏഷ്യന്‍ ഫിലിം അക്കാദമിയില്‍ പഠിക്കാന്‍ ചേര്‍ന്നു. ശേഷം ശ്യാമപ്രസാദിന്റെയും ശ്രീനാഥ് രാജേന്ദ്രന്റെയും കൂടെ വര്‍ക്കു ചെയ്തു. ഇപ്പോള്‍ തീവണ്ടിയിലൂടെ ഒരു സ്വതന്ത്ര സിനിമയും ചെയ്തു.
    പല പ്രാവശ്യം റിലീസിംഗ് മാറ്റി വെച്ച് മാറ്റി വെച്ചാണ് ഇപ്പോള്‍ തീവണ്ടി പുറത്തിറങ്ങിയത്. പ്രത്യേകിച്ച് ടെവിനോയുടെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു സമയമാണല്ലോ ഇപ്പോള്‍?
    വിഷുവിനായിരുന്നു റിലീസിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സറിംഗ് നടക്കാത്തതിനാല്‍ അത് കഴിഞ്ഞില്ല. ജൂണില്‍ ലോകകപ്പ്, പിന്നെ മഴ, പ്രളയം അങ്ങനെ എല്ലാവരെയും കാണിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് പറ്റിയ ഏറ്റവും നല്ല സമയം ഇതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

    പല പ്രാവശ്യം റിലീസിംഗ് മാറ്റി വെച്ച് മാറ്റി വെച്ചാണ് ഇപ്പോള്‍ തീവണ്ടി പുറത്തിറങ്ങിയത്.

    പ്രത്യേകിച്ച് ടെവിനോയുടെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു സമയമാണല്ലോ ഇപ്പോള്‍?

    പ്രത്യേകിച്ച് ടെവിനോയുടെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു സമയമാണല്ലോ ഇപ്പോള്‍?

    വിഷുവിനായിരുന്നു റിലീസിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സറിംഗ് നടക്കാത്തതിനാല്‍ അത് കഴിഞ്ഞില്ല. ജൂണില്‍ ലോകകപ്പ്, പിന്നെ മഴ, പ്രളയം അങ്ങനെ എല്ലാവരെയും കാണിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് പറ്റിയ ഏറ്റവും നല്ല സമയം ഇതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

     എങ്ങനെയാണ് ചെയിന്‍ സ്‌മോക്കര്‍പോലുള്ള ഒരു കഥാപാത്രത്തിലും ഇത്തരമൊരു പ്രമേയത്തിലുമെത്തിയത്?

    എങ്ങനെയാണ് ചെയിന്‍ സ്‌മോക്കര്‍പോലുള്ള ഒരു കഥാപാത്രത്തിലും ഇത്തരമൊരു പ്രമേയത്തിലുമെത്തിയത്?

    സെക്കന്‍ഡ് ഷോയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന് തീരുമാനമെടുത്തു. അന്ന് മുതലേ തിരക്കഥാകൃത്ത് വിനി വിശ്വലാലുമായി പരിചയമുണ്ടായിരുന്നു. പിന്നെ ഞങ്ങളിരുവരും പല സബ്ജക്ടുകളും ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയാണ് സിഗരറ്റ് അടിസ്ഥാനമാക്കി മലയാളത്തില്‍ സിനിമകള്‍ ഒന്നും വന്നിട്ടില്ലെന്ന് മനസ്സിലായത്. ലോകത്തില്‍ തന്നെ അപൂര്‍വമായാണ് സിഗരറ്റ് പ്രമേയമാക്കി സിനിമകള്‍ വന്നത്. അങ്ങനെയാണ് മലയാളത്തില്‍ ഇത്തരമൊരു സിനിമയില്‍ എത്തുന്നത്.

     സിഗരറ്റും സിഗരറ്റിന്റെ അഡിക്ഷനും കാര്യമായി തീവണ്ടിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്?

    സിഗരറ്റും സിഗരറ്റിന്റെ അഡിക്ഷനും കാര്യമായി തീവണ്ടിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്?

    അതെ, ഏറ്റവും പെട്ടെന്ന് ലഭിക്കാവുന്ന ലഹരിയാണ് സിഗരറ്റ് എന്നതോടൊപ്പം ഏറ്റവും നന്നായി ഉപയോഗിക്കുന്നവരെ അറശരേ േആക്കുന്ന ലഹരി കൂടിയാണ് സിഗരറ്റ്. ഇത് മറികടക്കുകയെന്നത് നല്ല പുകവലിക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം തന്നെയാണ്.

     ടെവിനോയെ തന്നെയാണോ ആദ്യമേ നായകനായി നിശ്ചയിച്ചത്?

    ടെവിനോയെ തന്നെയാണോ ആദ്യമേ നായകനായി നിശ്ചയിച്ചത്?

    എഴുതിയപ്പോഴെ ടെവിനോയെ തന്നെ അഭിനയിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. ടെവിനോയെ നാലഞ്ചു വര്‍ഷം മുന്‍പേ അറിയാം, ടെവിനോയോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും പൂര്‍ണ സമ്മതമായിരുന്നു.

    ബിനീഷ് ദാമോദരന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ രണ്ട് ഘട്ടവും ബ  കൗമാരവും യൗവനവും ടെവിനോ തന്നെയാണ് ചെയ്യുന്നത്?

    ബിനീഷ് ദാമോദരന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ രണ്ട് ഘട്ടവും ബ കൗമാരവും യൗവനവും ടെവിനോ തന്നെയാണ് ചെയ്യുന്നത്?

    അത് അങ്ങനെ ബോധപൂര്‍വം തീരുമാനിച്ചത് തന്നെയാണ്. പകരക്കാരാകുമ്പോള്‍ രണ്ട് ബോഡി ലാംഗ്വേ ജായി മാറുമെന്ന പേടിയില്‍ നിന്നാണ് ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ വിചാരിച്ചത് ശരി തന്നെയാണെന്നാണ് ടെവിനോയുടെ അഭിനയം കണ്ട് വിളിക്കുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ ഞങ്ങളോട് പറയുന്നത്.

     ഇതിനെല്ലാമപ്പുറം 1980കളില്‍ ജനിച്ച യുവതയുടെ പല വിധ പ്രശ്‌നങ്ങളും പ്രത്യേകിച്ച് ഒന്ന് സിഗരറ്റ് വലിക്കുവാന്‍ പോലും കള്ളന്മാരെപ്പോലെ പാത്തും പതരുങ്ങിയും നടക്കേണ്ടുന്ന തടക്കമുള്ളവ മനോഹരമായി ചിത്രീകരിച്ച സിനിമ കൂടിയാണ് തീവണ്ടി?

    ഞാനായാലും തിരക്കഥാകൃത്ത് വിശ്വലാലായാലും രണ്ടുപേരും ഈ എണ്‍പതുകളുടെ വക്താക്കളാണ് . അതു കൊണ്ടു തന്നെയായിരിക്കാം ഇത്. ഞങ്ങള്‍ രണ്ടു പേര്‍ക്കും പരിചയമുള്ള , അനുഭവമുള്ള സാഹചര്യമായിരിക്കുമല്ലോ നമ്മള്‍ ചിത്രീകരിക്കുക.

     മരിച്ചു പോകുമായിരുന്ന പിഞ്ചുനായകനെ പുകവലി രക്ഷപ്പെടുത്തുന്ന ആദ്യത്തെ സീനിന്റെ പിന്നില്‍?

    മരിച്ചു പോകുമായിരുന്ന പിഞ്ചുനായകനെ പുകവലി രക്ഷപ്പെടുത്തുന്ന ആദ്യത്തെ സീനിന്റെ പിന്നില്‍?

    ഇത് പിക്കാസോ എഴുതിയ അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തില്‍ നിന്നു തന്നെയുള്ള സംഭവ കഥയാണ്. ഒരു ചരിത്ര സംഭവത്തെ നമ്മള്‍ നമ്മുടെ കഥയില്‍ ഒരു സീനായി നമ്മുടെ പശ്ചാത്തലത്തില്‍ ഉപയോഗപ്പെടുത്തിയെന്നേയുള്ളൂ.

    കഥാപാത്രക്കള്‍ക്കെല്ലാം പൊതുവെ ഒരു ഫ്രഷ് നെസ് , നിലവിലുള്ള അഭിനേതാക്കളാണെങ്കിലും കൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നായികയെ അവതരിപ്പിച്ച സംയുക്ത മേനോന്?

    കഥാപാത്രക്കള്‍ക്കെല്ലാം പൊതുവെ ഒരു ഫ്രഷ് നെസ് , നിലവിലുള്ള അഭിനേതാക്കളാണെങ്കിലും കൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നായികയെ അവതരിപ്പിച്ച സംയുക്ത മേനോന്?

    എന്റെ എഡിറ്ററാണ് സംയുക്ത മേനോനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. കണ്ട് പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ക്യാരക്റ്ററിന് പറ്റിയ ആളാണെന്ന് മനസ്സിലായി.

     സിനിമയെക്കുറിച്ച് മലയാളികളോട് സംവിധായന് പറയുവാനുള്ളതെന്താണ്?

    സിനിമയെക്കുറിച്ച് മലയാളികളോട് സംവിധായന് പറയുവാനുള്ളതെന്താണ്?

    സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് ഒരിക്കലും നിരാശ സമ്മാനിക്കില്ല, ഈ സിനിമ. ഇതാണ് തീവണ്ടിയെക്കുറിച്ച് എനിക്ക് മലയാള പ്രേക്ഷകര്‍ക്ക് നല്കുവാനുള്ള ഉറപ്പ്.
    പ്രളയം മലയാളസിനിമാലോകത്തുണ്ടാക്കിയ ഒരു ചെറിയ ഗ്യാപ്പിനു ശേഷം പുറത്തിറങ്ങിയ ചലച്ചിത്രമെന്ന നിലക്ക് തീവണ്ടിയെ സിനിമാലോകം ഒന്നാകെ സാകൂതം വീക്ഷിച്ചിരുന്നു. ഈ സിനിമയുടെ തീയേറ്ററിലെ സ്വീകരണം, ആള്‍ക്കൂട്ടത്തെ മലയാള സിനിമാ ഇന്‍ഡ്രസ്ട്രിയും ഏറെ ആഹ്ലാദത്തോടെയാണ് വരവേല്ക്കുന്നത്.

    English summary
    TP Fellini talks about theevandi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X