India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെളുപ്പും വെളുപ്പുമിട്ട് ശബരിമലയില്‍ പോകാനാകുമോ? ആംബുലന്‍സ് കാണിച്ചല്ല പൊളിറ്റക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുക

  |

  മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരയിലാണ് ഉണ്ണി മുകുന്ദന്റെ സ്ഥാനം. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദന്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ നിര്‍മ്മാണത്തിലേക്കും ചുവടുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മസിലളിയന്‍. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ നിര്‍മ്മാതാവായി മാറുന്നത്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു. ചിത്രം തീയേറ്ററില്‍ മികച്ച വിജയവും സ്വന്തമാക്കിയിരുന്നു.

  Also Read: റോബിനോട് ബിഗ് ബോസ് ചെയ്തത് കൊടും ചതിയെന്ന് ആരാധകർ

  അതേസമയം മേപ്പടിയാന്റെ രാഷ്ട്രീയം വലിയ തോതില്‍ വിമര്‍ശനം കേട്ട ഒന്നായിരുന്നു. സിനിമ വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. സേവഭാരതിയുടെ ആംബുലന്‍സ് കാണിച്ചതും ചിത്രത്തിലെ മുസ്ലീമായ വില്ലന്‍ കഥാപാത്രവുമൊക്കെ ഈ രാഷ്ട്രീയത്തിന്റെ തെളിവുകളായി സോഷ്യല്‍ മീഡിയയും വിമര്‍ശകരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. വിശദമായി വായിക്കാം തുടര്‍ന്ന്.

  'ആംബുലന്‍സ് കാണിച്ചിട്ടല്ല ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുക. ക്ലാരിറ്റി പ്രധാനമാണ്. ഏത് സ്റ്റേറ്റ്മെന്റ് പറഞ്ഞാലും അതില്‍ ക്ലാരിറ്റി പ്രധാനമാണ്. ആ സ്ഥിതിക്ക് ഇങ്ങനെ ഹാഫ് ബേക്ക്ഡ് ആയ കാര്യം പറയേണ്ട ആവശ്യമില്ല. സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. ഇതില്‍ അങ്ങനെ പൊളിറ്റിക്സ് ഒന്നുമില്ല. ജയകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരാളുടെ ലൈഫില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് സിനിമ' എന്നായിരുന്നു തന്റെ സിനിമക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളോടുള്ള ഉണ്ണി മുകുന്ദന്റെ പ്രതികരണം.

  തന്നെ സംബന്ധിച്ച് ചിത്രത്തിന്റെ കഥ രസകരമായിരുന്നുവെന്നും ചിത്രം എന്റര്‍ടെയ്ന്‍ ചെയ്യിപ്പിച്ചുവെന്നും ത്രില്ലടിപ്പിച്ചുവെന്നുമാണ് പലരും തന്നോട് പറഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. തന്റെ പ്രകടനം ഇഷ്ടപ്പെട്ടവരും തന്റെ കഥാപാത്രത്തിലേക്ക് മാനസികമായി ഇറങ്ങിച്ചെന്നവരുമുണ്ടെന്നും താരം പറയുന്നു. സിനിമയുടെ സംവിധാനവും തിരക്കഥയും മേക്കിംഗുമെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നുവെന്നും അതേസമയം ഒരു മുന്‍പരിചയവുമില്ലാത്ത പുതിയ ഒരാളായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയിരുന്നതെന്നും അത്രയൊക്കെ നല്ല കാര്യങ്ങള്‍ ഉണ്ടായിട്ടും അതിലൊന്നും ശ്രദ്ധിക്കാതെ നായകന്‍ അമ്പലത്തില്‍ പോയി, അവന്‍ പുറത്തിറങ്ങി, ആംബുലന്‍സ് കാണിച്ചു, മുസ്ലീം വില്ലന്‍ എന്നൊക്കെ പറയുന്നതെന്നാണ് ഉണ്ണി പറയുന്നത്.

  കേരളത്തില്‍ ഈ സമൂഹത്തിലുള്ള ആള്‍ക്കാര്‍ തന്നെയാണല്ലോ ജീവിക്കുന്നത്. ആ സെന്‍സില്‍ നോക്കാന്‍ പോയാല്‍ ആ സെന്‍സിലാകുമെന്നും താരം പറയുന്നത്. അതേസമയം, ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ മാത്രം അഞ്ചോ ആറോ കോടി മുടക്കി സിനിമ എടുക്കേണ്ട ആവശ്യമില്ല എന്നും അതിനായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്.

  തന്റെ സിനിമയ്ക്ക് തുടക്കത്തില്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ആദ്യത്തെ ഒരാഴ്ച സിനിമയുടെ ഒരു മെറിറ്റും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നാണ് താരം പറയുന്നത്. സിനിമയില്‍ അവന്‍ കറുപ്പും കറുപ്പും ഇട്ടു എന്നൊക്കെയാണ് പറഞ്ഞതെന്ന് പറയുന്ന ഉണ്ണി മുകുന്ദന്‍ പിന്നെ ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ എന്നും ചോദിക്കുന്നുണ്ട്. ജയകൃഷ്ണന്റെ പല കാര്യങ്ങളും തനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയതുണ്ട്. താന്‍ ആ ക്യാരക്ടര്‍ ചെയ്യാന്‍ വേണ്ടി പത്തിരുപത് കിലോ ഭാരം കൂട്ടി. അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. അത് മാത്രമാണ് സങ്കടം എന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  ട്വല്‍ത്ത് മാന്‍ ആണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. മോഹന്‍ലാല്‍ നായകനായ സിനിമയുടെ സംവിധാനം ജീത്തു ജോസഫാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

  Read more about: unni mukundan
  English summary
  Unni Mukundan GIves Reply To The Criticism He Faced When His Movie Meppadiyan Released
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X