twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛനെതിരെയുള്ള വിലക്ക് വീട്ടിലും പ്രകടമായിരുന്നു, താരപുത്രന്‍റെ വെളിപ്പെടുത്തല്‍

    By Nimisha
    |

    Recommended Video

    അച്ഛന് സിനിമയിലുണ്ടായിരുന്ന വിലക്കിനെ കുറിച്ച് താരപുത്രന്‍ | filmibeat Malayalam

    ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകന്‍ വിനയന്‍ മകന്‍ സിനിമയിലേക്ക് വരുന്നതിനോട് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതിനിടയില്‍ ഇത്തരമൊരു ആവശ്യവുമായി വിഷ്ണുവെത്തിയപ്പോള്‍ അതത്ര നല്ല കാര്യമായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നില്ല. സിനിമാക്കാര്‍ക്കിടയില്‍ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുന്ന വിനയന്‍ പിന്നീട് മകന്റെ ഇഷ്ടത്തിനോട് സമ്മതം മൂളുകയായിരുന്നു.

    നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക, പിന്നീട് സംഭവിച്ചത് ഇതായിരുന്നു, വീഡിയോ വൈറല്‍!

    പൂര്‍ണ്ണിമ മിനിക്കോയില്‍ പോയത് ഇതിനായിരുന്നോ? ആ രഹസ്യം പരസ്യമായി, പുതിയ തുടക്കം ക്ലിക്കാവുമോ?പൂര്‍ണ്ണിമ മിനിക്കോയില്‍ പോയത് ഇതിനായിരുന്നോ? ആ രഹസ്യം പരസ്യമായി, പുതിയ തുടക്കം ക്ലിക്കാവുമോ?

    ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് സിനിമയില്‍ തുടക്കം കുറിച്ചത്. സംവിധാനത്തോടായിരുന്നു കൂടുതല്‍ താല്‍പര്യമെങ്കിലും നടനായാനാണ് വിഷ്ണു സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമ ഇതിനോടകം തന്നെ തിയേറ്ററുകളിലേക്ക് എത്തിക്കഴിഞ്ഞു. അതിന് ശേഷമാമഅ സിനിമയിലെ തുടക്കത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിഷ്ണു തുറന്നുപറഞ്ഞത്.

    സിനിമാമോഹം ഉള്ളിലുണ്ടായിരുന്നു

    സിനിമാമോഹം ഉള്ളിലുണ്ടായിരുന്നു

    പഠിക്കുന്നതിനിടയില്‍ത്തന്നെ സിനിമയില്‍ അരങ്ങേറണമെന്ന മോഹം ഉള്ളിലണ്ടായിരുന്നു.കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നതിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. എന്നാല്‍ അഭിനേതാവായി അരങ്ങേറാനുള്ള അവസരമാണ് ആദ്യം ലഭിച്ചത്.

    പേടിയോടെയാണ് തുടങ്ങിയത്

    പേടിയോടെയാണ് തുടങ്ങിയത്

    തുടക്കക്കാരന്റെ എല്ലാവിധ പരിഭ്രമവും ഉണ്ടായിരുന്നു. സംവിധായകന്‍ വിഷ്ണു അടുത്ത സുഹൃത്താണ്. അവന്‍ കൂടേയുണ്ടല്ലോയെന്ന ആശ്വാസത്തോടെയാണ് തുടങ്ങിയത്. അഭിനയിപ്പിച്ച് പരിചയമുള്ള അവന്‍ നല്‍കിയ പിന്തുണയിലൂടെയാണ് സിനിമ പൂര്‍ത്തിയാക്കിയത്. വേറെയും പുതുമുഖങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.

    ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്റെ കഥ

    ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്റെ കഥ

    വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയുടെ കഥ തയ്യാറാക്കിയത് വിഷ്ണുവായിരുന്നു. ഇന്ദ്രജിത്തും ഭാമയും പ്രധാന വേഷത്തിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് അച്ഛന്‍ തന്നെയാണ്.

    അഭിനയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍

    അഭിനയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍

    അഭിനയത്തില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യൂ എന്നാണ് പറഞ്ഞത്. സിനിമയുടെ കഥ അച്ഛന് ഇഷ്ടപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം അച്ഛാന്‍ ധാരാളം ഉപദേശങ്ങള്‍ നല്‍കിയിരുന്നു.

    അസിസ്റ്റന്റാവണമെന്ന ആഗ്രഹം

    അസിസ്റ്റന്റാവണമെന്ന ആഗ്രഹം

    എയറോസ്‌പേസ് എഞ്ചീനിയറിങ്ങായിരുന്നു പഠിച്ചത്. വിദേശത്തെ പഠനത്തിന് ശേഷം ഏതെങ്കിലും സംവിധായകനൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം. അടുത്ത സുഹൃത്തായ രഞ്ജിത് മലയാളത്തില്‍ ഒരു സിനിമയൊരുക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് വേണ്ടി കഥ എഴുതുകയായിരുന്നു. എന്നാല്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനെത്തുടര്‍ന്ന് രഞജിത്ത് പോയി. അതോടെ ആ പ്രൊജ്കട് പാതുവഴിയില്‍ നിന്നു.

    കലാഭവന്‍ മണിയുടെ ജീവിതകഥ

    കലാഭവന്‍ മണിയുടെ ജീവിതകഥ

    നീണ്ട ഇടവേളയ്ക്ക് ശേഷം അച്ഛന്‍ ഒരുക്കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് മുഴുവനായും ഇരുന്നിട്ടുണ്ട്. ആദ്യമായാണ് അച്ചനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്.

    അച്ഛന്റെ വിലക്ക്

    അച്ഛന്റെ വിലക്ക്

    സിനിമയില്‍ നിന്നും അച്ച് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം തങ്ങളെയും ബാധിച്ചിരുന്നുവെന്ന് വിഷ്ണു പറയുന്നു. എട്ടു വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ആ പ്രശ്‌നത്തിന് പൂര്‍ണ്ണമായും പരിഹാരമായത്. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാമ് താരപുത്രന്‍ മനസ്സു തുറന്നത്.

    അച്ഛന്റെ ചിത്രത്തിലൂടെയല്ല തുടങ്ങിയത്

    അച്ഛന്റെ ചിത്രത്തിലൂടെയല്ല തുടങ്ങിയത്

    അച്ഛന്റെ ചിത്രത്തിലൂടെയല്ല വിഷ്ണു അരങ്ങേറുന്നത്. അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഈ താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്.

    English summary
    Vishnu Vinay talking about his film experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X