For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണ്! വെറുതെയല്ല മക്കള്‍സെല്‍വം ആക്കിയത്!

  |

  തമിഴ്‌നാടിന്റെ പ്രിയപ്പെട്ട വിജയ് സേതുപതി മലയാളത്തിനും പ്രിയപ്പെട്ട താരമാണ്. മക്കള്‍ സെല്‍വം എന്നറിപ്പെടുന്ന താരത്തിന് കേരളത്തിലും വലിയ ആരാധക പിന്‍ബലമാണ്. അടുത്തിടെ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ വിജയ് സേതുപതി ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മുതിര്‍ന്ന തിരക്കഥാകൃത്ത് വിജയ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിലെത്തിയിരിക്കുകയാണ്. ഈ വിശേഷം പങ്കുവെച്ച് ജോളി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാവുകയാണ്.

  ജോളിയുടെ വാക്കുകളിലേക്ക്..

  ഞാന്‍ ചെയ്യാന്‍ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോണ്‍ പോള്‍ സാറുമായി ഇന്ന് കറങ്ങിയത്. വിശേഷങ്ങള്‍ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിന്‍ ഭാരതി സംവിധാനം ചെയ്ത ''മെര്‍കു തുടര്‍ചി മലൈ'' (Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും. ആ സിനിമയുടെ നിര്‍മാതാവ് സാക്ഷാല്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണെന്ന് പലര്‍ക്കും അറിയില്ല. കഷ്ടപ്പാടിലൂടെ കയറിവന്ന നടന്‍, നിര്‍മാതാവ്, കവി, തിരക്കഥാകൃത്ത്, പിന്നണി ഗായകന്‍ അതിനുമപ്പുറം ഒരു നല്ല മനുഷ്യന്‍ എന്നറിയപ്പെടുന്ന, തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ''മാര്‍ക്കോണി മത്തായി'' എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

   vijay-sethupathi-

  എന്റെ സുഹൃത്തും, മലയാള സിനിമയുടെ സ്വന്തം 'ബാദുഷ'യുമായ, കണ്‍ട്രോളര്‍ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയില്‍ ആണെന്നറിഞ്ഞത്.. പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ, ഷൂട്ടിങ് സെറ്റിലേക്ക്..!! ജോണ്‍ സാര്‍ വന്നതറിഞ്ഞു ഓടി വന്നൂ നിര്‍മാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടന്‍, സംവിധായകന്‍ സനല്‍ കളത്തില്‍, കണ്‍ട്രോളര്‍ ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍ സാലു കെ ജോര്‍ജ്, ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന, പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും.. കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ എല്ലാരും സെല്‍ഫി എടുക്കല്‍, കൈ കൊടുക്കല്‍ , അങ്ങിനെ പൂരം. ഞാന്‍ ജോണ്‍ സാറിന്റെ െ്രെഡവര്‍ മാത്രം, ഒരുത്തനും എന്നെ മൈന്‍ഡ് ചെയ്തില്ല. ബാദുഷ ഒഴികെ!

  വിഷണ്ണനായി െ്രെഡവര്‍ സീറ്റിലിരിക്കുമ്പോള്‍, എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പര്‍ സ്റ്റാര്‍. ഞാന്‍ ചാടിയിറങ്ങി. എന്നെ കണ്ടയുടനെ വന്നു ''ഹെലോ സര്‍'' കൂടെ ഒരു ചെറു ചിരി ചേര്‍ന്ന കെട്ടിപ്പിടിത്തം. പിന്നെ നേരെ സാര്‍ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പര്‍സ്റ്റാര്‍, ജോണ്‍ സാറെന്ന ഗുരുവില്‍ ശിഷ്യപെടുന്നത് കണ്ണാലെ കണ്‍കണ്ടു കണ്‍കുളുര്‍ത്തു. വെറുതെയല്ല തമിഴ്‌നാട് മക്കള്‍, നിങ്ങളെ മക്കള്‍സെല്‍വം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു...!!!

  English summary
  Joly Joseph's facebook post about Vijay Sethupathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X