For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റേതായ സ്വപ്‌നങ്ങൾ നെയ്ത പെൺകുട്ടി, കീർത്തി സുരേഷിന്റെ 'മിസ് ഇന്ത്യ' ട്രെയ്‌ലർ പുറത്ത്

  |

  തെന്നിന്ത്യൻ സിനിമാ മേഖലയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് കീർത്തി സുരേഷ്. മഹാനടി, പെൻഗ്വിൻ എന്നീ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനം കൊണ്ട് തന്നെ കീർത്തി തന്റെ അഭിനയ പാടവം തെളിയിച്ചിരുന്നു. ഇപ്പോഴിതാ കീർത്തി സുരേഷ് തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. മിസ് ഇന്ത്യ ആണ് കീർത്തി സുരേഷിന്റേതായി അടുത്തതായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തുന്ന ചിത്രം. കൊവിഡ് കാലം തീയേറ്ററുകൾക്ക് പൂട്ടിട്ടപ്പോൾ സജീവമായ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തിയ കീർത്തി സുരേഷ് ചിത്രം പെൻഗ്വിൻ വലിയ കൈയ്യടി നേടിയിരുന്നു.

  keerthi suresh

  ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം സംരംഭക എന്ന നിലയില്‍ ജീവിതവിജയം നേടാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, തന്റേതായ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി, ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന യുവതിയുടെ വേഷത്തിൽ കീർത്തി സുരേഷ് എത്തുന്നത്. സംയുക്ത മാനസ എന്ന പെൺകുട്ടിക്ക് സ്വന്തം സ്വപ്നങ്ങളും മുത്തച്ഛന്റെ ആഗ്രഹങ്ങളും നിറവേറ്റണം. അമേരിക്കയിൽ പോകുന്നതോടെ സംയുക്ത തന്റെയുള്ളിൽ സ്വയം കണ്ടെത്തലുകൾ നടത്തുന്നു. അതിന്റെ ഫലമായി ചായപ്പൊടി നിർമ്മാണത്തിന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. തെലുങ്ക് ചിത്രത്തിന്റെ മലയാളം ട്രെയ്ലറും പുറത്തിറക്കിയിട്ടുണ്ട്

  പലയിടത്തുനിന്നും തിരിച്ചടികളും പിൻവിളികളുമുണ്ടാകുമ്പോഴും പതറാതെ തൻ്റെ ലക്ഷ്യത്തിലേക്ക് ആഞ്ഞടുക്കുന്ന ശക്തയായ സ്ത്രീസാന്നിധ്യമാണ് കീർത്തിയുടെ കഥാപാത്രമായ സംയുക്ത. ഇന്ത്യന്‍ തെയിലയുടെ രുചി വിദേശികള്‍ക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന സംരംഭവുമായാണ് സംയുക്ത എത്തുന്നത്. വിജയപ്പടവുകളിലേക്കുള്ള പാതയിൽ സംയുക്ത നേരിടുന്ന പ്രതിസന്ധികൾ ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു. രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  പെൻഗ്വിൻ റിലീസായത് ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നുവെങ്കിൽ കീർത്തിയുടെ പുതിയ സിനിമയായ മിസ് ഇന്ത്യ റിലീസിനൊരുങ്ങുന്നത് നെറ്റ്ഫ്ലിക്സിലൂടെയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നവംബര്‍ നാലിനാണ് ചിത്രം റിലീസിന് എത്തുന്നത്. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം കൂടാതെ തമിഴിലും പ്രദർശനത്തിനെത്തും.

  സ്വന്തം സ്വപ്‌നങ്ങൾ എത്തിപിടിക്കാനുള്ള ആർജ്ജവത്തിൽ ഒരു തടസത്തെയും മുഖവിലയ്‌ക്കെടുക്കാത്ത ഒരു പെൺകുട്ടിയാണ് സംയുക്ത. വളരെ മനോഹരമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിൽ, ഭാഷയ്ക്കതീതമായി ഈ സിനിമ റിലീസ് ആവുന്നതിൽ സന്തോഷമുണ്ട്. സ്വന്തം സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കാൻ ഒട്ടേറെ യുവതികൾക്ക് ഈ സിനിമ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു," കീർത്തി പറഞ്ഞു.

  ട്രെയിലർ കാണാം

  English summary
  Keerthy Suresh new Movie Miss India Trailer Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X