വിമര്‍ശനാത്മക നിരൂപണം

    • ആട് ഭീകരജീവിയായിരിക്കില്ല, എന്നാല്‍ ആടിന്റെ പേരിലുള്ള ഈ ചിത്രം ഭീകര ചിത്രം തന്നെയാണ്. ഹാഫ് ടൈമിനു ശേഷം ഒരുതരത്തിലും സഹിക്കാവാനാത്ത ചിത്രം. ഓം ശാന്തി ഓശാന എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം കണ്ടുകഴിഞ്ഞാല്‍ തോന്നുക, ഇതിലും ഭേദം പ്രേക്ഷകരെ വെടിവച്ചു കൊല്ലാമായിരുന്നു എന്നാണ്. നല്ല രീതിയില്‍ തുടങ്ങിയൊരു ചിത്രം പിന്നീട് സംവിധായകന്റെ കൈയില്‍ നിന്നു വഴുതിപോകുന്നു. പിന്നെ പോകുന്നിടം പോകട്ടെ എന്നതായി മിഥുന്‍ മാനുവലിന്റെ തീരുമാനം. ഒടുക്കം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍മതിയെന്നും. ഹാസ്യവും രാഷ്ട്രീയ ആക്ഷേപഹാസ്യവുമെല്ലാം ചേര്‍ത്ത് ഒരുപവത്തിലാക്കിയെടുത്തു എന്നു പറയാം. കണ്ടു മടുത്ത പ്രേക്ഷകര്‍ വടംവലി കഴിഞ്ഞ ക്ഷീണത്തോടെയാണു പുറത്തിറങ്ങുന്നത്. ഒരു ചിത്രത്തിനു തിരക്കഥയെഴുതി, അത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് വിജയിച്ചു, ആ ആത്മവിശ്വാസത്തില്‍ ഒറ്റയ്‌ക്കൊരു ചിത്രം സംവിധാനം ചെയ്യുന്നു. സംവിധായകന്റെ തൊലിക്കട്ടി അപാരം തന്നെ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X