Malayalam»Movies»Aamayum Muyalum»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • കാലം കഴിയുമ്പോള്‍ കഴിവുകള്‍ കൈമോശം വരുമെന്ന് പറയുന്നത് പ്രിയദര്‍ശന്റെ കാര്യത്തില്‍ സത്യമാണെന്ന് പറയാതെ വയ്യ. ചിത്രവും, കിലുക്കവും, കാലാപാനിയും അങ്ങനെ എണ്ണമറ്റ മികച്ച ഒത്തിരി മലയാള സിനിമകള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ തന്നെയാണോ ആമയും മുയലും എന്ന ചിത്രം സംവിധാനം ചെയ്തതെന്ന നോവോടെയാണ് തിയേറ്റര്‍ വിട്ടിറങ്ങിയത്. പണ്ട് പണ്ടൊരു നാട്ടില്‍ ഒരു ആമയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ അവരിരുരവരും ഒരു ഓട്ടപ്പന്തയം വച്ചു. അഹങ്കാരിയായ മുയല്‍ തോറ്റതും സഹിഷ്ണുതകൊണ്ട് ആമ ജയിച്ചതുമായ കഥ കേട്ട് അമ്മയുടെ മടിയില്‍ കിടന്നുറങ്ങിയ സന്ധ്യകളൊത്തിരിയുണ്ട്. പക്ഷെ ആമയും മുയലുമെന്ന പ്രിയന്റെ ചിത്രം കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്നും ഓടാന്‍ തോന്നുന്നത് പ്രേക്ഷകര്‍ക്കാണ്. അന്ന് ആമയ്ക്കുണ്ടായിരുന്ന സഹിഷ്ണുത കൊണ്ട് മാത്രം തീരുവോളം തിയേറ്ററിലിരുന്നെന്ന് മാത്രം. പക്ഷെ ആ സഹിഷ്ണുതകൊണ്ട് തോല്‍ക്കുന്നതും പ്രേക്ഷകര്‍ തന്നെ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X