വിമര്‍ശനാത്മക നിരൂപണം

    • പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ എത്തിയ ചിത്രമാണോ എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഈ ക്രിസ്തുമസിന് ചിരിയുടെ മാലപടക്കം പൊട്ടിച്ചു ജോണ്‍ വര്‍ഗീസിന്റെ അടി കപ്യാരെ കൂട്ടമണി എന്ന് നിസംശയം പറയാം. പുതുമുഖ സംവിധായന്റെ യാതൊരു കുറവുകളും ആദ്യ ചിത്രത്തില്‍ തലപൊക്കിയില്ല എന്നതിന് ജോണ്‍ വര്‍ഗീസിന് ഒരു ബിഗ് സല്യൂട്ട്. പിന്നെ ചിരിയുടെ രാജാക്കന്മാരായ അജു വര്‍ഗീസ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസ് എന്നിവര്‍ കൂടി സ്‌ക്രീനില്‍ എത്തിയപ്പോള്‍ ഒരു യൂത്തന്‍ ചിരിയ്ക്ക് സ്‌കോപുകള്‍ ഏറെയായി. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നമിത പ്രമോദ് ആണ് സിനിമയുടെ ഗതി തിരിച്ചു വിടുന്നത്. ക്യാമ്പസിന്റെ നാഢീവ്യൂഹമായ ഹോസ്റ്റല്‍ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാതലം. മെന്‍സ് ഹോസ്റ്റലില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടി, അവളെ ആരും അറിയാതെ പുറത്തു കടത്താന്‍ ശ്രമിക്കുന്ന ചെറുപ്പക്കാര്‍. ഇതൊക്കെയാണ് സിനിമയെ ഒന്നടങ്കം ചിരിയില്‍ ആഴ്ത്തുന്നത്. ഹോസ്റ്റല്‍ പ്രിന്‍സിപാളിന്റെ വേഷത്തില്‍ എത്തുന്ന മുകേഷ് വേഷം രസകരമായി കൈകാര്യം ചെയ്തു. പ്രായത്തിന്റെ കുറുമ്പും കുസൃതികളും നിറഞ്ഞ കൗമാരത്തെ ചിട്ടയോടെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സിപ്പല്‍ ആണ് മുകേഷ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X