Malayalam»Movies»Amen»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഏതു വേഷവും ചെയ്തു ഫലിപ്പിക്കാന്‍ കഴിയുമെന്നതുകൊണ്ടുതന്നെയാണ് ഫഹദിനെ തേടി യുവസംവിധായകരെല്ലാം വ്യത്യസ്ത കഥയും അവതരണരീതിയുമായി എത്തുന്നത്. അത്തരമൊരു കഥയും രീതിയുമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രം. കുമരങ്കരി എന്ന കുട്ടനാടന്‍ ഗ്രാമവും അവിടുത്തെ പള്ളിയും നാട്ടുകാരും ബാന്‍ഡ് മല്‍സരവുമായി ആമേന്‍ വ്യത്യസ്തമായൊരു സിനിമയാണ് പശ്ചാത്തലവും കഥയുമാണ് നമുക്ക് പരിചയപ്പെടുത്തുന്നത്.

      കുട്ടനാടന്‍ ഗ്രാമങ്ങളുടെ കഥ മലയാളത്തില്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ വേറിട്ടു നില്‍ക്കുന്ന രീതിയിലൊന്ന് ആമേന്‍ മാത്രമാണ്.എണ്‍പതുകളില്‍ ഇവിടെ നടക്കുന്നൊരു കഥയാണ് പിഎസ് റഫീക്ക് ആമേനിലൂടെ എഴുതിയിരിക്കുന്നത്. അത്രയൊന്നും പരിചയമില്ലാത്ത ബാന്‍ഡ് വാദ്യവും മല്‍സരവും പള്ളിയുടെയും സാധാരണക്കാരായ നാട്ടുകാരുടെയും ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ നൂറുശതമാനവും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. ലിജോയുടെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ നായകനില്‍ തന്നെ താന്‍ വ്യത്യസ്തത തേടുന്ന സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ സിറ്റി ഓഫ് ഗോഡ് വ്യത്യസ്തമായ അവതരണരീതിയായിരുന്നെങ്കിലും കാലഗണന എപ്പോഴും മാറി മറിഞ്ഞുവരുന്നതിനാല്‍ പ്രേക്ഷകന്‍ ആശയക്കുഴപ്പത്തിലായി. എന്നാല്‍ എല്ലാ കുറവും പരിഹരിച്ചുകൊണ്ടാണ് ആമേന്‍ എത്തിയിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ കോമഡി എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിക്കാം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X