വിമര്‍ശനാത്മക നിരൂപണം

  • പൃഥ്വിയുടെ താരപദനിയ്‌ക്കൊപ്പം സച്ചി - സേതു കൂട്ടുകെട്ടിലെ കെട്ടുറപ്പുള്ള തിരക്കഥയും സച്ചിയുടെ ആദ്യത്തെ സംവിധാന സംരംഭം മികച്ചതുമാകുമ്പോള്‍ അനാര്‍ക്കലി മലയാളത്തില്‍ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ചിത്രമാകും എന്ന കാര്യത്തില്‍ സംശയമില്ല.സിനിമയുടെ നിരൂപണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അനാര്‍ക്കലിയെ കുറിച്ച് പറയാം, മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേര്‍ഷ്യന്‍ നര്‍ത്തകിയാണ് അനാര്‍ക്കലി. ഇവരുടെ ദുരന്ത പ്രേമകഥയിലെ നായികയുടെ പേരിലാണ് മലയാളത്തില്‍ അനാര്‍ക്കലി എന്ന ചിത്രമെത്തുന്നത് എന്ന് പറയുമ്പോള്‍, അത് പ്രണയമല്ലാതെ തരമില്ലല്ലോ. ഒരു നഷ്ടപ്രണയവുമായി കവരതിയില്‍ എത്തുന്ന മുന്‍ നേവി ഉദ്യോഗസ്ഥനാണ് ശാന്തനു. അയാളെ അലട്ടുന്ന, ആരെയും അറിയിക്കാത്ത തന്റെ ചില സ്വകാര്യതകളും അതിന് ഉത്തരം തേടിയുള്ള യാത്രയുമാണ് സിനിമ. ഈ യാത്രയില്‍ ശാന്തനു നേവിയിലെ തന്റെ പഴയ ചങ്ങാതിമാരായ സക്കറിയ, കോയ, രാജീവ് എന്നിവരെ കൂടെ കണ്ടുമുട്ടുമ്പോള്‍ അത് അവരുടെ കൂടെ യാത്രയാവുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X