പ്രയോജന നിരൂപണം

  Write your own review & let others know how Good or Bad the movie was.


  4000 characters left
  • Story
  • Action
  • Direction
  • Movie rating
    
  Showing 1 to 1 of 1
  C P Ravindran 2020-02-05 20:52:41
  അന്വേഷണം തെറ്റിപോവുമ്പോൾ

  സി പി രവീന്ദ്രൻ


  ആദ്യമേ പറയട്ടെ, ഇതൊരു പറ്റിക്കൽ സിനിമയാണ്. കാണികളെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തി, എന്തോ പരമ രഹസ്യം അവസാന റീലിൽ പുറത്താവാൻ പോവുന്നു എന്ന വിധത്തിലാണ് കഥയുടെ പോക്ക്. പക്ഷെ ഞെട്ടിപ്പിക്കുന്നതിനു പകരം നമ്മൾ ഒടുവിൽ കാണുന്നതോ, അണ മുറിയാത്ത സങ്കടത്തിന്റെയും, പശ്ചാത്താപത്തിന്റെയും ദ്രശ്യങ്ങളിലേക്കാണ്. ആ അവസാന ദ്രശ്യങ്ങൾ അല്ല കുഴപ്പം. ആ അവസാന ദൃശ്യങ്ങളിലേക്ക് നയിച്ച കഥയുടെ പോക്കിനാണ് കുഴപ്പം. കാണികളെ കുഴപ്പിക്കാം, പക്ഷെ പറ്റിക്കരുത്. സസ്പെൻസ് ത്രില്ലർ പെട്ടെന്ന് കരച്ചിൽ പടമായി മാറിയാൽ
  എങ്ങിനെയിരിക്കും?
  മാത്രവുമല്ല ഒരു അമ്മയും, അച്ഛനും സാധാരണഗതിയിൽ സിനിമയിൽ കാണിച്ച സംഭവങ്ങളിൽ പ്രതികരിക്കുന്നത് ഇങ്ങിനെ ആയിരിക്കില്ല. കൂടുതൽ പറയുന്നത്, സിനിമ കാണാൻ പോവുന്നവരുടെ രസം കുറയ്ക്കും. അതുകൊണ്ട് കഥയിലേക്ക്‌ കൂടുതൽ കടക്കുന്നില്ല.
  നല്ല സിനിമകളും, കഥകളും, ഗംഭീരമാവുന്നത് തുടങ്ങുമ്പോൾ തരുന്ന താല്പര്യം അവസാനം വരെ നിലനിർത്തുമ്പോൾ ആണ്. അന്വേഷണം ശരിയായ രീതിയിലല്ല പോയത് എന്നാണ് എനിക്ക് തോന്നിയത്.
  Showing 1 to 1 of 1
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X