പ്രയോജന നിരൂപണം

  Write your own review & let others know how Good or Bad the movie was.


  4000 characters left
  • Story
  • Action
  • Direction
  • Movie rating
    
  Showing 1 to 1 of 1
  C P Ravindran 2020-02-12 13:40:41
  സി പി രവീന്ദ്രൻ

  അയ്യപ്പനും കോശിയും: review


  കട്ടക്ക് കട്ടയായി രണ്ട്‌ എതിരാളികൾ. രണ്ടുപേരും എന്തിനും പോന്നവർ. രണ്ടുപേരും എന്തിനും തെയ്യാർ: മറ്റവനെ തോൽപ്പിക്കാൻ, ഏതറ്റവും പോവാൻ കച്ച കെട്ടിയവർ.
  സംഘർഷങ്ങളും, ഏറ്റുമുട്ടലുകളുമാണ് കഥകളിലും, സിനിമകളിലും വായനക്കാരേയും, കാണികളേയും സാധാരണ ഹരം പിടിപ്പിക്കാറ്‌. ആ സംഘർഷങ്ങളും, ഏറ്റുമുട്ടലുകളും രണ്ട് പേർ തമ്മിലാവാം, രണ്ട് വിഭാഗങ്ങൾ തമ്മിലാവാം, രണ്ട് ആശയങ്ങൾ തമ്മിലാവാം, ചിലപ്പോൾ ഒരാളുടെ ഉള്ളിൽ തന്നെയുള്ള പല സ്വഭാവവിശേഷങ്ങൾ തമ്മിലാവാം.
  അയ്യപ്പനും കോശിയും എന്ന സിനിമയിൽ അത് രണ്ട് പേർ തമ്മിലാണ് നടക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ആ ഏറ്റുമുട്ടലിൽ കാണികളെ ഉടുക്കുന്ന ആ പതിവ് വിദ്യ ഉണ്ട്.
  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജും, ബിജു മേനോനും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ സ്വയം ആസ്വദിച്ച്, ചിലപ്പോൾ അത് അല്പം അമിതമായും, കാണികളെ കയ്യിലെടുക്കുന്നു.
  സുരേഷ് കൃഷ്ണൻ, രഞ്ജിത്ത്, മിയ ജോര്‍ജ്ജ്‌, അന്ന രാജന്‍ എന്ന നടീനടന്മാരും കലക്കിയിരിക്കുന്നു. അട്ടപ്പാടിക്കാരിയായ നഞ്ചമ്മ പാടിയ അവതരണ ഗാനം അതുക്കും മേലെ.
  Showing 1 to 1 of 1
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X